Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി പ്രവാസികളുടെ നല്ലകാലം...! സൗദിയിൽ നിയമങ്ങളിൽ വൻ പൊളിച്ചെഴുത്ത്, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ സ്വാതന്ത്ര്യം നല്‍കാനുള്ള തീരുമാനവുമായി വീണ്ടും സൗദി

11 AUGUST 2022 11:19 AM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ സ്വാതന്ത്ര്യം നല്‍കാനുള്ള തീരുമാനവുമായി വീണ്ടും സൗദി. ഗാര്‍ഹിക തൊഴിലാളികളുടെ വിസയില്‍ ജോലി ചെയ്യുന്നവർക്ക് സ്‍പോൺസറുടെ സമ്മതമില്ലാതെ ഫൈനൽ എക്സിറ്റ് നേടി നാട്ടിലേക്ക് മടങ്ങാൻ അനുമതി നൽകിയിരിക്കുകയാണ്.

സൗദി അറേബ്യയിലെ മാനവ - വിഭവശേഷി മന്ത്രാലയം, ഗാര്‍ഹിക തൊഴിലാളി നിയമത്തിൽ അടുത്തിടെ വരുത്തിയ പരിഷ്കരണങ്ങളുടെ ഭാഗമാണിത്. പരിഷ്കരിച്ച നിയമ പ്രകാരം നാല് കാരണങ്ങളില്‍ ഒന്നുണ്ടെങ്കിൽ സൗദിയിലെ ലേബർ ഓഫീസുമായി ബന്ധപ്പെട്ട് അവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള നടപടികൾ ആരംഭിക്കാം.

കാരണങ്ങൾ ഇവയാണ്......

1. ഗാർഹിക തൊഴിലാളിയുടെ പരാതിയെ തുടർന്ന് ലേബർ ഓഫീസ്, തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാർ അവസാനിപ്പിച്ചാൽ.
2. തൊഴിലാളിയുടെ രാജ്യത്തിന്റെ എംബസിയിൽ നിന്നുള്ള കത്ത് ഹാജരാക്കിയാൽ.
3. തൊഴിലുടമ മരിച്ചാൽ. (മറ്റൊരു തൊഴിലുടമയുടെ പേരിലേക്ക് മാറാനും അനുമതിയുണ്ട്. സ്‍പോൺസർഷിപ്പ് മാറ്റത്തിനുള്ളതും ഇഖാമക്കുമുള്ള ചെലവ് പുതിയ സ്‍പോൺസർ വഹിക്കാമെന്ന ഉറപ്പ് രേഖാമൂലം ഹാജരാക്കണം)
4. തൊഴിൽ തർക്ക കേസിൽ പൊലീസിൽ നിന്നുള്ള അറിയിപ്പ് ലഭിച്ചിട്ടും തൊഴിലുടമ തൊഴിൽ കോടതിയിൽ ഹാജരാവാതിരുന്നാൽ

ഇത്തരം സാഹചര്യങ്ങളില്‍ കാരണം പരിശോധിച്ച് ലേബർ ഓഫീസാണ് ഗാര്‍ഹിക തൊഴിലാളിക്ക് ഫൈനൽ എക്‍സിറ്റ് ലഭിക്കാന്‍ അർഹതയുണ്ടോ എന്ന് തീരുമാനിക്കുക. തീരുമാനം അനുകൂലമായാൽ ലേബര്‍ ഓഫീസില്‍ നിന്ന് ഇത് സംബന്ധിച്ച് ലഭിക്കുന്ന രേഖയുമായി സൗദി പാസ്‍പോർട്ട് (ജവാസത്ത്) ഓഫീസിനെ സമീപിച്ച് ഫൈനല്‍ എക്സിറ്റ് നടപടികൾ പൂർത്തീകരിക്കാന്‍ സാധിക്കും.

നിശ്ചിത കാരണങ്ങളുണ്ടെങ്കിൽ മറ്റൊരു തൊഴിൽ ദാതാവിന്റെ പേരിലേക്ക് സ്‍പോൺസർഷിപ്പ് മാറാൻ അനുവദിക്കുന്ന പരിഷ്കരണങ്ങളുടെ കൂട്ടത്തിലാണ് ഫൈനൽ എക്സിറ്റിനുള്ള അനുമതിയും നല്‍കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂൺ 28ന് മാനവ - വിഭവശേഷി മന്ത്രാലയം പുറപ്പെടുവിച്ച സർക്കുലറിലാണ് ഫൈനൽ എക്സിറ്റിനുള്ള വ്യവസ്ഥകളെക്കുറിച്ച് സൂചിപ്പിക്കുന്നത്.

തൊഴിലുടമയുടെ അനുവാദമില്ലാതെ തന്നെ പുതിയ തൊഴിലിലേക്ക് മാറാന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്ന രീതിയില്‍ നിലവിലെ തൊഴില്‍ നിയമത്തില്‍ പരിഷ്‌ക്കാരങ്ങള്‍ വരുത്തിയിരിക്കുകയാണ് അധികൃതര്‍. രാജ്യത്തെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുകയെന്ന വിഷന്‍ 2030ന്റെ ഭാഗമായുള്ള പദ്ധതികള്‍ പ്രകാരമാണ് പുതിയ പരിഷ്‌ക്കാരങ്ങള്‍.

ഇതുപ്രകാരം തൊഴിലുടമ കൃത്യമായി ശമ്പളം നല്‍കുന്നില്ലെങ്കില്‍ തൊഴിലുടമയുടെ അനുവാദമില്ലാതെ തന്നെ പുതിയ തൊഴിലുടമയെ കണ്ടെത്തി മാറാന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അനുവാദമുണ്ടായിരിക്കും. അതോടൊപ്പം അപകടമായതോ ആരോഗ്യത്തിന് ഹാനികരമായതോ ആയ ജോലികള്‍ ചെയ്യിപ്പിക്കുന്ന കേസുകളിലും പുതിയ സ്‌പോണ്‍സറുടെ കീഴിലേക്ക് തൊഴില്‍ മാറാന്‍ വീട്ടുജോലിക്കാര്‍ക്ക് അവകാശമുണ്ടായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇത്തരം സന്ദര്‍ഭങ്ങളിലും സ്‌പോണ്‍സറെ മാറ്റാന്‍ മുന്‍ സ്‌പോണ്‍സറുടെ സമ്മതം വേണമെന്ന നിബന്ധന ബാധകമാവില്ല.ഇതിനു പുറമെ, ഒരു തൊഴിലുടമ ഗാര്‍ഹിക തൊഴിലാളിയെ അനുവാദമില്ലാതെ മറ്റൊരാളുടെ കീഴിലേക്ക് മാറ്റുന്ന സന്ദര്‍ഭങ്ങളില്‍ അതിന് നിന്നു കൊടുക്കേണ്ട ബാധ്യത ജീവനക്കാര്‍ക്കില്ലെന്നും പുതിയ നിയമ ഭേദഗതി വ്യക്തമാക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ആദ്യ തൊഴിലുടമ പറയുന്ന ആളുടെ കീഴിലേക്ക് മാറണമെന്ന് നിര്‍ബന്ധമില്ല.

എന്നു മാത്രമല്ല, സ്‌പോണ്‍സറുടെ അനുവാദമില്ലാതെ തന്നെ തനിക്ക് ഇഷ്ടപ്പെട്ട പുതിയ സ്‌പോണ്‍സറെ കണ്ടെത്തി തൊഴില്‍ മാറ്റം നടത്താം. പ്രൊബേഷന്‍ കാലയളവില്‍ തൊഴിലുടമ തൊഴില്‍ കരാര്‍ റദ്ദാക്കുന്ന കേസുകളിലും ഗാര്‍ഹിക തൊഴിലാളിക്ക് സ്വന്തം നിലയ്ക്ക് മറ്റൊരു സ്‌പോണ്‍സറെ കണ്ടെത്താനാവും. ഇതിന് ആദ്യ സ്‌പോണ്‍സറുടെ അനുമതി ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Life-mission-housing-scam വീട്ടിൽ കേറി പൊക്കി പോലീസ്  (7 minutes ago)

സങ്കടക്കടലായി... മകളുടെ വിവാഹ നിശ്ചയം നടക്കാനിരിക്കെ അച്ഛൻ മരിച്ചു  (13 minutes ago)

KARUVATTA പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.  (16 minutes ago)

ചോറ് കഴിക്കാനിരുന്നപ്പോൾ പാത്രത്തിൽ കണ്ട 'ആ കാഴ്ച'...! വഴക്കുണ്ടാക്കി ഭാര്യയെ കറിക്കത്തിക്കരിഞ്ഞ് കൊന്നു; ആ വീട്ടിൽ നടന്നത് ; നടുങ്ങി നാട്ടുകാർ  (39 minutes ago)

ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസ്... ഈ മാസം 25നകം കൊല്ലം വിജിലൻസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ  (1 hour ago)

ഇ.ഡി. ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ കുരുക്കി വിരലടയാള പരിശോധന ഫലം ; വാഹനത്തിൽ നിന്നും ആയുധങ്ങളിൽ നിന്ന് ശേഖരിച്ച് വിരൽ അടയാളം പരിശോധിച്ചു  (1 hour ago)

അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ നാളെ... തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്റ്‌ കെ. ​ജ​യ​കു​മാ​ർ ഭ​ഗ​വാ​ൻ പാ​ർ​ഥ​സാ​ര​ഥി​ക്ക് സ​മ​ർ​പ്പി​ച്ച്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (2 hours ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (2 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (2 hours ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (3 hours ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (3 hours ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (3 hours ago)

ഓഹരി വിപണിയിൽ നേട്ടം...  (3 hours ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (4 hours ago)

Malayali Vartha Recommends