Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശക്തമായ പൊടിക്കാറ്റ്, വിമാന സര്‍വീസുകളുടെ സമയക്രമത്തിൽ മാറ്റത്തിന് സാധ്യത, ദുബായിൽ നിന്നും യാത്ര പുറപ്പെടുന്ന യാത്രക്കാർ തങ്ങളുടെ വിമാനത്തിന്റെ തത്സമയ വിവരങ്ങൾ പരിശോധിച്ച് ഉറപ്പ് വരത്തണമെന്ന് വിമാനക്കമ്പനികൾ

15 AUGUST 2022 04:46 PM IST
മലയാളി വാര്‍ത്ത

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ട ശക്തമായ പൊടിക്കാറ്റ് ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ സര്‍വീസുകളെയും ബാധിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സമയ ക്രമത്തിൽ മാറ്റത്തിന് സാധ്യതയുണ്ട്. കൊച്ചിയിൽ നിന്ന് ഷാ‍ർജയിലേക്ക് പോയ വിമാനം മസ്കറ്റിലേക്കും തിരുവനന്തപുരത്തുനിന്ന് ഷാർജയിലേക്ക് പോയ വിമാനം അബുദാബിയിലേക്കും വഴി തിരിച്ചുവിട്ടു.

ഇത്തരത്തിൽ രൂക്ഷമായ പൊടിക്കാറ്റിൽ  ദുബായ് രാജ്യാന്ത വിമാനത്താവളത്തില്‍ വരേണ്ടിയിരുന്ന 10 വിമാനങ്ങളാണ് വഴി തിരിച്ചു വിട്ടത്.അൽ മക്തൂം എയർപോർട്ടിലേക്ക് ഉള്‍പ്പെടെയാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്. വഴിതിരിച്ച് വിടുന്നതിന് പുറമെ മിക്ക സർവീസുകളും വൈകിയാണ് ദുബായിൽ നിന്നും ആരംഭിക്കുന്നത്.

മോശം കാലാവസ്ഥ വിമാന സർവീസിനെ ബാധിച്ചതായി ഫ്ലൈ ദുബൈയും അറിയിച്ചു. ചില സര്‍വീസുകള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്യുന്നതിനാല്‍ ദുബൈയില്‍ നിന്നുള്ള യാത്രക്കാര്‍, ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും ഫ്ലൈദുബൈ അറിയിച്ചു.. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും മോശം കാലാവസ്ഥ കാരണം തങ്ങളുടെ ഉപഭോക്താക്കള്‍ നേരിടേണ്ടി വന്നേക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിക്കുന്നുവെന്നും ഫ്ലൈ ദുബൈ വക്താവ് പറഞ്ഞു.

ദുബായിൽ നിന്നും യാത്ര പുറപ്പെടുന്ന യാത്രക്കാർ തങ്ങളുടെ വിമാനത്തിന്റെ തത്സമയ വിവരങ്ങൾ പരിശോധിച്ച് ഉറപ്പ് വരത്തണമെന്ന് വിമാനക്കമ്പനികൾ അറിയിച്ചു. പല സർവീസുകളും റദ്ദാക്കിയും വൈകിയതിനെ തുടർന്നാണ് കമ്പനികൾ യാത്രക്കാർക്ക് നിർദേശം നൽകിയിരിക്കുന്നത്. റദ്ദാക്കിയ സർവീസുകളുടെ യാത്രക്കാർക്ക് ടിക്കറ്റ് തുക തിരികെ നൽകുമെന്ന് ഫ്ലൈ ദുബായി അറിയിച്ചു.

ഓഗസ്റ്റ് 14 ഇന്നലെ ഉച്ചയ്ക്ക് ശേഷം യുഎഇയിൽ കനത്ത പൊടിക്കാറ്റിനെ തുടർന്ന് മോശം കാലവസ്ഥയാണ്. കനത്ത പൊടിക്കാറ്റ് മൂലം കാഴ്ചാപരിധി 500 മീറ്ററില്‍ താഴെയായി. വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. അന്തരീക്ഷം ഇരുണ്ടുമൂടുകയും ചെയ്ത പശ്ചാതലത്തില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

ജനങ്ങള്‍ വീടിന് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ നിർദേശിച്ചിരുന്നു. ബുര്‍ജ് ഖലീഫയും ഐന്‍ ദുബായും ഉള്‍പ്പെടെയുള്ളവയുടെ ദൂരക്കാഴ്‍ച മങ്ങിയാണ് ഇന്നലെ അനുഭവപ്പെട്ടത്. കൂടാതെ ഇന്നലെ മൂന്ന് എമിറേറ്റുകളിൽ ശക്തമായ മഴ ലഭിക്കുകയും ചെയ്തു.

ഷാര്‍ജയിലും ഫുജൈറയിലും റാസല്‍ഖൈമയിലുമാണ് കനത്ത മഴ അനുഭവപ്പെടുന്നത്. പൊടി നിറഞ്ഞ കാലവസ്ഥയും മഴയും അടുത്ത നാല് ദിവസവും തുടരും എന്ന് യുഎഇയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (7 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (7 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (8 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (8 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (8 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (8 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (8 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (8 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (9 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (10 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (12 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (12 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (12 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (12 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (12 hours ago)

Malayali Vartha Recommends