Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ആ സന്ദേശങ്ങൾ പ്രവാസികളെ തേടിയും എത്തി? സമൂഹ മാദ്ധ്യമങ്ങളിലൂടെയും ഇ-മെയില്‍ വഴിയും ലഭിക്കുന്ന വ്യാജ സന്ദേശങ്ങളോട് ഒരുകാരണവശാലും പ്രതികരിക്കരുത്, സൗദിയുടെ കർശന മുന്നറിയിപ്പ്

19 AUGUST 2022 12:39 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

സൗദിയിൽ അനുദിനം പുതിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. പുതിയ നിബന്ധനകൾ, നിർദ്ദേശങ്ങൾ,മുന്നറിയിപ്പുകൾ അതുകൂടാതെ നിയമങ്ങളിലെ പൊളിച്ചെഴുത്തുകൾ എന്നിവ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ അധികൃതർ പൊതുജനങ്ങൾക്ക് കൈമാറാറുണ്ട്. എന്നാൽ ഇപ്പോൾ അത്തരത്തിലൊരും പ്രധാനപ്പെട്ട മുന്നറിയിപ്പാണ് ജനങ്ങള്‍ക്ക് നൽകിയിട്ടുള്ളത്. വ്യാജ സന്ദേശങ്ങളോട് ഒരുകാരണവശാലും പ്രതികരിക്കരുതെന്നാണ് മുന്നറിയിപ്പ്.

വൈദ്യുതി ബില്ലുകള്‍ അടയ്ക്കുന്നതതുമായി ബന്ധപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളിലൂടെയും ഇ-മെയില്‍ വഴിയും ലഭിക്കുന്ന വ്യാജ ലിങ്കുകളോട് പ്രതികരിക്കരുതെന്നാണ് സൗദി ഇലക്‌ട്രിസിറ്റി കമ്പനി അറിയിച്ചിരിക്കുന്നത്. പണം അടയ്ക്കുന്നതിനുള്ള ഏക ചാനല്‍ സൗദി ബാങ്കുകളുടെ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള 'പേയ്മെന്റ് സിസ്റ്റം' ആണെന്ന് കമ്പനി അറിയിച്ചു. വൈദ്യുതി ബില്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള വ്യാജ സന്ദേശങ്ങളും ക്യാമ്പയിനുകളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് അധികൃതരുടെ നടപടി.

അതുപോലെ കള്ളപ്പണം കൈവശം വയ്ക്കുകയോ നിര്‍മിക്കുകയോ ചെയ്യുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്ത് നിയമപരമായി പ്രചരിക്കുന്ന കറന്‍സിക്ക് സമാനമായ രൂപത്തിലുള്ള നാണയങ്ങളോ പേപ്പറുകളോ നിര്‍മിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും 2,000 റിയാല്‍ വരെ പിഴയും ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, രാജ്യത്ത് പൊതുസ്ഥലങ്ങളില്‍ ശബ്‍ദമുയര്‍ത്തി സംസാരിച്ചാലും ഇനി പിഴയീടാക്കും. പൊതുസ്ഥലങ്ങളില്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകുന്ന തരത്തില്‍ ശബ്‍ദമുയര്‍ത്തി സംസാരിച്ചാല്‍ 100 റിയാലാണ് പിഴ.രാജ്യത്തെ ചില മാര്‍ക്കറ്റുകളിലും മറ്റും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇത്തരം നിയമലംഘനങ്ങള്‍ക്ക് ചിലര്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. മാര്‍ക്കറ്റകളിലും മറ്റും ശബ്‍ദമുയര്‍ത്തി സംസാരിക്കുക, ആളുകളെ ഉപദ്രവിക്കുക, ആളുകളെ ശല്യം ചെയ്യുകയും അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുക എന്നിങ്ങനെയുള്ള പ്രവൃത്തികളിലൂടെ പൊതുമര്യാദകള്‍ ലംഘിച്ചവര്‍ക്കാണ് പിഴ ചുമത്തിയത്.

രാജ്യത്തെ പബ്ലിക് ഡെക്കോറം സൊസൈറ്റി വൈസ് പ്രസിഡന്റ് ഖാലിദ് അബ്‍ദുല്‍ കരീമാണ് ഇക്കാര്യം അറിയിച്ചത്. പൊതുമര്യാദ നിയമവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷാ നടപടികള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയതായും അദ്ദേഹം പറഞ്ഞു.വിവിധ ഘട്ടങ്ങളില്‍ പരിശോധനകള്‍ക്കും വിലയിരുത്തലുകള്‍ക്കും വിധേയമാക്കിയ ശേഷമാണ് നിയമങ്ങള്‍ക്ക് അംഗീകാരം ലഭിച്ചത്. ശൂറാ കൗൺസിലിന്റെ അനുമതിയും മന്ത്രിസഭാ വിദഗ്ധ സമിതിയുടെ അനുമതിയും ലഭിച്ച ശേഷമാണ് നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

നിയമത്തിലെ അഞ്ചാം റെഗുലേഷന്‍ അനുസരിച്ച് പൊതു സ്ഥലങ്ങളില്‍ ശബ്‍ദമുയര്‍ത്തുകയോ ആളുകള്‍ക്ക് ശല്യമാവുന്നതോ അവരെ അപകടത്തിലാക്കുന്നതോ സ്വാധീനിക്കുന്നതോ ആയ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് പൊതുമര്യാദകളുടെ ലംഘനമായിട്ടായിരിക്കും കണക്കാക്കപ്പെടുക. ഇത്തരം നിയമലംഘനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ആദ്യ തവണ 100 റിയാല്‍ പിഴ ചുമത്തുമെന്നും സൗദി ദിനപ്പത്രമായ അല്‍ വത്വന്‍ റിപ്പോര്‍ട്ട് ചെയ്‍തു.

മാത്രമല്ല നിയമങ്ങള്‍ പ്രകാരം രാജ്യത്ത് സ്‍ത്രീകളും പുരുഷന്മാരും മാന്യമായ വസ്‍ത്രം ധരിച്ചിരിക്കണം. അധാര്‍മികമായ ഭാഷയോ ആംഗ്യങ്ങളോ പാടില്ല. ചപ്പു ചവറുകള്‍ വലിച്ചെറിയുക, തുപ്പുക, ആളുകളുടെ അനുമതിയില്ലാതെ അവരുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പകര്‍ത്തുക, പ്രാര്‍ത്ഥനാ സമയങ്ങളില്‍ പാട്ടു വെയ്‍ക്കുക തുടങ്ങിയവയെല്ലാം പൊതുമര്യാദകളുടെ ലംഘനങ്ങളുടെ പരിധിയില്‍ വരും. ഇവയ്‍ക്ക് 50 റിയാല്‍ മുതല്‍ 6000 റിയാല്‍ വരെ പിഴ ലഭിക്കും.

രാജ്യത്ത് പൊതുമാന്യതയ്‍ക്ക് വിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അക്കാര്യം ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട വിഭാഗങ്ങളെ അറിയിക്കണമെന്നും പബ്ലിക് ഡെക്കോറം സൊസൈറ്റി ആഹ്വാനം ചെയ്‍തു..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (39 minutes ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (51 minutes ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (1 hour ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (2 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (3 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (3 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (3 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (3 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (4 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (4 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (5 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (5 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (5 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (5 hours ago)

Malayali Vartha Recommends