Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

'അത് ഉടന്‍ പിൻവലിക്കണം', കുവൈത്തിൽ വിദേശികള്‍ക്ക് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ മരുന്നിന് ഫീസ്‌ ഏർപ്പെടുത്തിയ തീരുമാനം കടുത്ത മനുഷ്യാവകാശ ലംഘനം, നടപടിക്കെതിരെ കുവൈത്ത് ദേശീയ മനുഷ്യാവകാശ സമിതി രം​ഗത്ത്...!

21 DECEMBER 2022 12:28 PM IST
മലയാളി വാര്‍ത്ത

കുറഞ്ഞ ശമ്പളക്കാരായ മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് വലിയ തിരിച്ചടിയെന്നോണമാണ് കുവൈത്തിൽ വിദേശികള്‍ക്ക് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ മരുന്നിന് ഫീസ്‌ ഏർപ്പെടുത്തിയ തീരുമാനം. മെഡിക്കല്‍ സപ്ലൈസ് പാഴാക്കുന്നത് തടയാനും ആരോഗ്യ സേവനങ്ങള്‍ ഉയര്‍ത്താനും ലക്ഷ്യമിട്ടാണ് തീരുമാനമെന്നാണ് മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചത്. എന്നാൽ ഈ നടപടിക്കെതിരെ കുവൈത്ത് ദേശീയ മനുഷ്യാവകാശ സമിതി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

പ്രവാസികൾക്ക് മരുന്നിന് ഫീസ് ചുമത്തുന്നത് അന്യായമാണെന്ന് കുവൈത്ത് മനുഷ്യാവകാശ സമിതി ഉപദേഷ്ടാവ് ഹംദാൻ അൽ നിംഷാൻ പറഞ്ഞു. എന്നാല്‍ രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ താമസ രേഖ പുതുക്കുന്ന സമയത്ത് ആരോഗ്യ ഇൻഷുറൻസ് ഫീസ് നല്‍കുന്നതിനാല്‍ അധിക ഫീസായി മരുന്നിന് ഫീസ് ചുമത്തുന്നത് അന്യായമാണെന്ന് ഉപദേഷ്ടാവ് പറഞ്ഞു.

തുച്ഛമായ വേതനം ലഭിക്കുന്ന വിദേശികള്‍ക്ക് അധിക ഫീസ്‌ താങ്ങാന്‍ കഴിയില്ലെന്നും അസുഖം വന്നാല്‍ പോലും ആശുപത്രികളില്‍ എത്താത്ത സാഹചര്യമാണ് ഇതിലൂടെ സൃഷ്ടിക്കുകയെന്നും ഹംദാൻ വ്യക്തമാക്കി. മരുന്നിന് ഫീസ്‌ ഏര്‍പ്പെടുത്തിയത് കടുത്ത മനുഷ്യവകാശ ലംഘനമാണെന്നും തീരുമാനം ഉടന്‍ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മെഡിക്കല്‍ സെന്ററുകള്‍, എമര്‍ജന്‍സി ഹോസ്പിറ്റലുകള്‍, ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകള്‍ എന്നിവിടങ്ങളില്‍ ചികില്‍സ തേടുന്ന പ്രവാസികള്‍ക്കാണ് ആരോഗ്യ മന്ത്രാലയം പുതിയ ഫീസ് ഏര്‍പ്പെടുത്തിയത്. താമസക്കാരും മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉള്ളവരും മരുന്നിന് ഫീസ് നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് മന്ത്രിതല തീരുമാനം.

എന്നാൽ, രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ പത്ത് ദിനാറും പ്രൈമറി ഹെൽത്ത് ക്ലിനിക്കുകളില്‍ അഞ്ച് ദിനാറും മരുന്നിന് ഫീസ്‌ ഈടാക്കാൻ ആരോഗ്യ മന്ത്രി ഡോ അഹമ്മദ് അൽ അവാദിയാണ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നതായി അധികൃതര്‍ അറിയിച്ചു .

നേരത്തെ പ്രൈമറി ഹെൽത്ത് ക്ലിനിക്കുകളിലും ആശുപത്രികളിലും മരുന്നുകള്‍ സൗജന്യമായാണ് വിദേശികള്‍ക്ക് നല്‍കിയിരുന്നത്. പുതിയ നിര്‍ദ്ദേശമനുസരിച്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഫാർമസിയിൽ നിന്ന് മരുന്ന് ലഭിക്കുന്നതിനായി അഞ്ച് ദിനാറും ആശുപത്രിയിലെ ഔട്ട് പേഷ്യന്റ് ഫാർമസിയില്‍ പത്ത് ദിനാറും ഫീസായി വിദേശികള്‍ നല്‍കേണ്ടിവരും.

നിലവില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ രണ്ട് ദിനാറും ആശുപത്രികളിൽ പത്ത് ദിനാറുമാണ് കൺസൾട്ടേഷൻ ഫീസ്‌ ഈടാക്കുന്നത്. ഫലത്തില്‍ പ്രവാസികള്‍ക്ക് പ്രൈമറി ഹെൽത്ത് ക്ലിനിക്ക് സന്ദര്‍ശിക്കുവാന്‍ ഏഴ് ദിനാറും ആശുപത്രി സന്ദര്‍ശിക്കുവാന്‍ 20 ദിനാറുമായി ഫീസ്‌ നല്‍കേണ്ടിവരും.അതേസമയം ചില പ്രത്യേക മേഖലകളെ ഫീസില്‍ നിന്ന് ഒഴിവാക്കിയതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

എന്നാല്‍ അവ ഏതൊക്കെയാണെന്നും ആര്‍ക്കൊക്കെയാണ് ഇളവുകള്‍ ബാധകമാവുകയെന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മരുന്നിന് ഫീസ് ഈടാക്കാനും ചികില്‍സാ ഫീസ് വര്‍ധിപ്പിക്കാനുമുള്ള തീരുമാനം രാജ്യത്തെ ജനസംഖ്യയുടെ ഭൂരിപക്ഷം വരുന്ന പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാവും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (6 minutes ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (46 minutes ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (1 hour ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (1 hour ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (2 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (4 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (5 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (5 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (5 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (5 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (5 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (5 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (6 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (6 hours ago)

Malayali Vartha Recommends