Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

വരും മണിക്കൂറുകളിൽ പെരുംമഴ, സൗദിയിൽ അതീവ ജാ​ഗ്രത, 23 വരെ ശക്തമായ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, സ്കൂളുകൾക്ക് അവധി, അത്യാവശ്യ ഘട്ടത്തിലല്ലാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്...!

22 DECEMBER 2022 04:14 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

സൗദി അറേബ്യയിൽ വരും ദിവസങ്ങളിൽ കനത്ത മഴ തുടരും. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളിൽ ശക്തമായ മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മക്ക നഗരം, ജിദ്ദ, റാബിഗ്, തായിഫ്, ജുമും, അൽ-കമൽ, ഖുലൈസ്, ബഹ്റ, അലൈത്ത്, ഖുൻഫുദ, അൽ-അർദിയാത്ത്, ആദം തുടങ്ങി മക്ക മേഖലയുടെ മിക്ക ഭാഗങ്ങളിലും മിതമായതോ കനത്തതോ ആയ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ജനങ്ങൾ കനത്ത ജാഗ്രത പാലിക്കണമെന്നും അപകട സാധ്യതകൾ ഒഴിവാക്കണമെന്നും സൗദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത്യാവശ്യ ഘട്ടത്തിലല്ലാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് മക്ക മേഖല ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് സെന്റർ ജനങ്ങളോട് ആഹ്വാനം ചെയ്തു.മക്ക ഗവര്‍ണറേറ്റില്‍ ശക്തമായ മഴക്കുള്ള സാധ്യതയാണുള്ളത്. ഈ പശ്ചാത്തലത്തില്‍ പ്രവിശ്യയിലെ എല്ലാ സ്‌കൂളുകള്‍ക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. സ്‌കൂളുകൾ, സർവ്വകലാശാലകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവക്ക് അവധി ബാധകമാണ്.

വിദ്യാർഥികളും ജീവനക്കാരും വ്യാഴാഴ്ച ഹാജരാകേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു. ജിദ്ദ, റാബിഗ് ഉള്‍പ്പെടെ പല ഭാഗങ്ങളിലും സാമാന്യം ശക്തമായ മഴ പെയ്യുമെന്ന് നാഷനല്‍ സെന്റര്‍ ഓഫ് മെട്രോളജി അറിയിച്ചിരുന്നു. സുരക്ഷ കണക്കിലെടുത്ത് ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ സ്‌കൂളുകളിലെ ക്ലാസുകള്‍ വ്യാഴാഴ്ച നിര്‍ത്തിവെക്കാന്‍ ജിദ്ദ ഗവര്‍ണറേറ്റിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് എജുക്കേഷന്‍ അറിയിച്ചിരുന്നു.

അതേസമയം, ഓൺലൈൻ പ്ലാറ്റ് ഫോമായ മദ്രസത്തീ പ്ലാറ്റ് ഫോം വഴി പഠനം ഉണ്ടായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. മക്ക, ജുമൂം, ബഹ്റ, അൽകാമിൽ, ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ സ്‌കൂളുകളും സർവകലാശാലകളുമുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നേരിട്ടുള്ള ക്ലാസുകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാൽ, നവംബർ 24 ന് മണിക്കൂറുകളോളം ജിദ്ദയിൽ പെയ്ത പേമാരിയുടെ തോതിലുള്ള മഴ ഇത്തവണ ഉണ്ടാകില്ലെന്ന് കാലാവസ്ഥാ സൂചനകൾ വ്യക്തമാക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്താനി പ്രസ്താവനയിൽ പറഞ്ഞു. ജിദ്ദ ഗവർണറേറ്റിൽ ഉച്ചയ്ക്ക് 2 മണി മുതൽ ശക്തമായ മഴ പെയ്യുമെന്നാണ് കരുതുന്നത്. മഴയ്ക്കൊപ്പം ഉപരിതല കാറ്റ്, ഉയർന്ന തിരമാലകൾ, ആലിപ്പഴ വർഷം, പേമാരി എന്നിവ ഉണ്ടാകും. ശക്തമായ കാറ്റിൽ പൊടിപടലങ്ങൾ അന്തരീക്ഷത്തിലേക്ക് ഉയരുന്നതിനാൽ കാഴ്ചാ പരിധി വലിയ തോതിൽ കുറയാൻ സാധ്യതയുണ്ട്.

വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. അതേസമയം, എല്ലാവരും ജാഗ്രത പാലിക്കാനും ഡയറക്ടറേറ്റിന്റെ നിർദ്ദേശങ്ങൾ പാലിക്കാനും താഴ്വരകൾ, തോടുകൾ, അണക്കെട്ടുകൾ, കുളങ്ങൾ, വിളക്കുകാലുകൾ, ഇലക്ട്രിക് ജനറേറ്ററുകൾ, ഓപ്പറേഷൻ റൂമുകൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കാനും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (4 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (4 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (6 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (6 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (7 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (8 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (8 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (8 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (8 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (8 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (10 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (11 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (12 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (12 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (13 hours ago)

Malayali Vartha Recommends