Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഇത് വമ്പർ തിരിച്ചടി...! ഗൾഫ് രാഷ്ട്രത്തിന്റെ ആ നീക്കം പൊളിച്ച് പ്രവാസികൾ, സര്‍ക്കാര്‍ ആശുപത്രിയിൽ മരുന്നിന് ഫീസ് ഏർപ്പെടുത്തിയതോടെ എത്തുന്ന പ്രവാസികളുടെ എണ്ണം പകുതിയിലേറെയായി കുറഞ്ഞു, 1200ലേറെ പ്രവാസി സന്ദര്‍ശകര്‍ വരാറുള്ള ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എത്തിയത് 400 പേര്‍ മാത്രം

23 DECEMBER 2022 03:34 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

കുറഞ്ഞ ശമ്പളക്കാരായ പ്രവാസികളെ വളരെയധികം ബുദ്ധിമൂട്ടിലാക്കുന്ന നടപടിയായിരുന്നു അടുത്തിടെ കുവൈത്ത് ഭരണകൂടം കൈക്കൊണ്ടത്. കുവൈറ്റിലെ സര്‍ക്കാര്‍ ആശുപത്രിയിൽ ചികില്‍സയ്ക്കായെത്തുന്ന പ്രവാസികളില്‍ നിന്ന് മരുന്നിന് ഫീസ് വാങ്ങണം എന്നതായിരുന്നു തീരുമാനം. തുച്ഛമായ വേതനം ലഭിക്കുന്ന വിദേശികള്‍ക്ക് അധിക ഫീസ്‌ താങ്ങാന്‍ കഴിയില്ലെന്നും അസുഖം വന്നാല്‍ പോലും ആശുപത്രികളില്‍ എത്താത്ത സാഹചര്യം ഇതിലൂടെ സൃഷ്ടിക്കപ്പെടുമെന്നും ചൂണ്ടിക്കായിരുന്നു.

ഈ വിലയിരുത്തൽ ഇപ്പോൾ ശരിവയ്ക്കുന്ന തരത്തിലുള്ളതാണ് പുതിയ റിപ്പോർട്ടുകൾ. ചികില്‍സയ്ക്കായെത്തുന്ന പ്രവാസികളില്‍ നിന്ന് മരുന്നിന് ഫീസ് വാങ്ങാനുള്ള തീരുമാനം കുവൈറ്റ് ആരോഗ്യ മന്ത്രാലയം കൈക്കൊണ്ടതിനു പിന്നാലെ രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്ന പ്രവാസികളുടെ എണ്ണം പകുതിയിലേറെയായി കുറഞ്ഞതായി റിപ്പോര്‍ട്ട്.

പ്രവാസി സന്ദര്‍ശകരുടെ എണ്ണം 60 ശതമാനം കണ്ട് കുറഞ്ഞതായാണ് പ്രാദേശിക ദിനപ്പത്രമായ അല്‍ സിയാസ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്. ദിവസം ശരാശരി 1200ലേറെ പ്രവാസി സന്ദര്‍ശകര്‍ വരാറുള്ള ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ശരാശരി 400 പേര്‍ മാത്രമേ ചികില്‍സയ്ക്കായി വരുന്നുള്ളൂ എന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഇവരില്‍ തന്നെ 100ലേറെ പേര്‍ ചികില്‍സ മാത്രം മതിയെന്നും മരുന്നു വേണ്ടെന്നും എഴുതി നല്‍കിയാണ് എത്തിയത്. അതിനിടെ, പ്രൈമറി ഹെല്‍ത്ത് ക്ലിനിക്കുകളിലും ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളിലും ഏര്‍പ്പെടുത്തിയ ഫീസ് നിരക്ക് സര്‍ക്കാര്‍ ഫാര്‍മസികളില്‍ നിന്ന് മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മാത്രമാണ് ബാധകമെന്നതിനാല്‍ പലരും സ്വകാര്യ ഫാര്‍മസികളെ മരുന്നിനായി ആശ്രയിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

ഈ നടപടിക്കെതിരെ കുവൈത്ത് ദേശീയ മനുഷ്യാവകാശ സമിതി തന്നെ രംഗത്തെത്തിയിരുന്നു. പ്രവാസികൾക്ക് മരുന്നിന് ഫീസ് ചുമത്തുന്നത് അന്യായമാണെന്ന് കുവൈത്ത് മനുഷ്യാവകാശ സമിതി ഉപദേഷ്ടാവ് പറഞ്ഞു. എന്നാല്‍ രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ താമസ രേഖ പുതുക്കുന്ന സമയത്ത് ആരോഗ്യ ഇൻഷുറൻസ് ഫീസ് നല്‍കുന്നതിനാല്‍ അധിക ഫീസായി മരുന്നിന് ഫീസ് ചുമത്തുന്നത് അന്യായമാണെന്ന് കുവൈത്ത് മനുഷ്യാവകാശ സമിതി ഉപദേഷ്ടാവ് ഹംദാൻ അൽ നിംഷാൻ പറഞ്ഞു.

തുച്ഛമായ വേതനം ലഭിക്കുന്ന വിദേശികള്‍ക്ക് അധിക ഫീസ്‌ താങ്ങാന്‍ കഴിയില്ലെന്നും അസുഖം വന്നാല്‍ പോലും ആശുപത്രികളില്‍ എത്താത്ത സാഹചര്യമാണ് ഇതിലൂടെ സൃഷ്ടിക്കുകയെന്നും ഹംദാൻ വ്യക്തമാക്കി. മരുന്നിന് ഫീസ്‌ ഏര്‍പ്പെടുത്തിയത് കടുത്ത മനുഷ്യവകാശ ലംഘനമാണെന്നും തീരുമാനം ഉടന്‍ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മെഡിക്കല്‍ സെന്ററുകള്‍, എമര്‍ജന്‍സി ഹോസ്പിറ്റലുകള്‍, ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകള്‍ എന്നിവിടങ്ങളില്‍ ചികില്‍സ തേടുന്ന പ്രവാസികള്‍ക്കാണ് ആരോഗ്യ മന്ത്രാലയം പുതിയ ഫീസ് ഏര്‍പ്പെടുത്തിയത്.

താമസക്കാരും മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉള്ളവരും മരുന്നിന് ഫീസ് നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് മന്ത്രിതല തീരുമാനം. എന്നാൽ, രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ പത്ത് ദിനാറും പ്രൈമറി ഹെൽത്ത് ക്ലിനിക്കുകളില്‍ അഞ്ച് ദിനാറും മരുന്നിന് ഫീസ്‌ ഈടാക്കാൻ ആരോഗ്യ മന്ത്രി ഡോ അഹമ്മദ് അൽ അവാദിയാണ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (4 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (5 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (6 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (7 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (7 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (8 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (8 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (8 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (9 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (9 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (11 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (11 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (12 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (12 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (13 hours ago)

Malayali Vartha Recommends