Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

വീഴ്ച വരുത്തിയാൽ കടുത്ത പിഴ, സ്വദേശിവത്കരണം നടപ്പാക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടികളിലേക്ക്, സ്വദേശിവൽക്കരണം നടപ്പാക്കാനുള്ള കാലാവധി കമ്പനികളെ ഓർമിപ്പിച്ചു 'കൗണ്ട് ഡൗൺ ' ആരംഭിച്ച് മന്ത്രാലയം, ജനുവരി 10നു ശേഷം സ്ഥാപനങ്ങളിൽ നേരിട്ട് പരിശോധന

24 DECEMBER 2022 02:32 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ഗൾഫ് രാഷ്ട്രങ്ങളെല്ലാം സ്വദേശിവത്കരണ നടപടികളുമായി മുന്നോട്ട് പോകുകയാണ്.നിരവധി പ്രവാസികളാണ് യുഎഇയുടെ വിവിധ എമിറേറ്റുകളിൽ തൊഴിലെടുക്കുന്നത്. എന്നാൽ രാജ്യത്ത് സ്വദേശിവത്ക്കരണ നടപടികൾ കടുപ്പിക്കുമ്പോൾ പ്രതിസന്ധിയിലാകുകയാണ് പ്രവാസികൾ.സ്വകാര്യ സ്ഥാപനങ്ങൾ കർശനമായി തന്നെ സ്വദേശിവത്ക്കരണം നടപ്പാക്കാനും ഇതിൽ ഒരു വിട്ടുവീഴ്ച്ചയും പാടില്ലെന്നാണ് കർശന നിർദ്ദേശം.

നടപ്പാക്കാത്ത സ്വകാര്യ സ്ഥാപനങ്ങളെ കണ്ടുപിടിക്കാൻ പുതിയ ഓൺലൈൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. സ്വദേശിവൽക്കരണം നടപ്പാക്കാനുള്ള കാലാവധി കമ്പനികളെ ഓർമിപ്പിച്ചു മന്ത്രാലയം 'കൗണ്ട് ഡൗൺ ' ആരംഭിച്ചു.വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തും. വ്യാജരേഖകൾ വഴി നിർദിഷ്ട സ്വദേശി നിയമനത്തിൽ തിരിമറി നടത്തുകയോ നാമമാത്ര നിയമനം കൊണ്ട് അധികൃതരെ കബളിപ്പിക്കുകയോ ചെയ്താൽ കമ്പനി ഫയൽ പ്രോസിക്യൂഷനു കൈമാറുമെന്ന് മന്ത്രാലയ അധികൃതർ അറിയിച്ചു.

50 വിദഗ്ധ തൊഴിലാളികളുള്ള സ്ഥാപനങ്ങളാണ് ഈ മാസം സ്വദേശികൾക്ക് നിയമനം നൽകേണ്ടത്. 50 തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ രണ്ട് ശതമാനം സ്വദേശികളായിരിക്കണം എന്നാണു നിയമം . ഈ വർഷം അവസാനിക്കുന്നതിനു മുൻപ് മികച്ച തസ്തികയിൽ അവരുടെ നിയമനം പൂർത്തിയാക്കിയിരിക്കണം. ഈ കാറ്റഗറിയിൽ മലയാളികളുടെയും ഇന്ത്യക്കാരുടെയും അടക്കം 13,000 സ്ഥാപനങ്ങൾ യുഎഇയിലുണ്ട്.

ജനുവരി 10നു ശേഷം പരിശോധന തുടങ്ങും. ഈ സ്ഥാപനങ്ങൾ നേരിട്ടു പരിശോധിക്കും. സ്വദേശിവൽക്കരണം നിർബന്ധമാക്കിയതോടെ ജോലിക്ക് ആളെ തേടി നെട്ടോട്ടത്തിലാണ് കമ്പനി ഉടമകൾ. സ്വദേശിവൽക്കരണം നടപ്പാക്കിയ കമ്പനികൾക്ക് ഓരോ സ്വദേശിയുടെ നിയമനത്തിനും സഹായമായി 6000 ദിർഹം നാഫിസ് വഴി ലഭിക്കും. ജോലി നൽകാതെ പേരിനു മാത്രം നിയമന ഫയൽ രൂപപ്പെടുത്തുന്നതു കടുത്ത നിയമ ലംഘനമാണെന്നും അധികൃതർ ഓർമിപ്പിച്ചു.

അതേസമയം, സ്വകാര്യ മേഖലയില്‍ നിര്‍ബന്ധിത സ്വദേശിവത്കരണം നടപ്പാക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ അധികൃതർ പുതിയ നിര്‍ദേശം പുറത്തിറക്കിയിരുന്നു. ഇമാറാത്തികള്‍ക്ക് ജോലി നല്‍കുന്നതുമായി ബന്ധപ്പെട്ട് തെറ്റായ പരസ്യങ്ങള്‍ നല്‍കുന്നതും കുറഞ്ഞ ശമ്പളം നല്‍കുന്നതും കുറ്റകരമായി കണക്കാക്കപ്പെടും. മാനവ വിഭവശേഷി-എമിറേറ്റൈസേഷന്‍ മന്ത്രാലയമാണ് പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

1 ഇമാറാത്തികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം നല്‍കുന്നുണ്ട് എന്ന കാരണത്താല്‍ അവരുടെ ശമ്ബളത്തില്‍ കുറവ് വരുത്തരുത്.

2.നിലവിലില്ലാത്ത ജോലികളെ കുറിച്ചോ അവസരങ്ങളെ കുറിച്ചോ തെറ്റിദ്ധാരണ ജനകമായ പരസ്യങ്ങള്‍ നല്‍കരുത്.

3.തൊഴില്‍ പെര്‍മിറ്റ് അനുവദിച്ച്‌ ഒരുമാസത്തിനുള്ളില്‍ ജീവനക്കാര്‍ പെന്‍ഷന്‍, ഇന്‍ഷുറന്‍സ് പദ്ധതികളില്‍ രജിസ്റ്റര്‍ ചെയ്യണം.

4.ഇമാറാത്തി പൗരന്‍മാര്‍ക്ക് ഉചിതമായ തൊഴില്‍ സാഹചര്യങ്ങളും ഉപകരണങ്ങളും സൗകര്യങ്ങളും തൊഴില്‍ പരിശീലനവും നല്‍കണം.

5.ഇമാറാത്തിവത്കരണവുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ചെയ്യുമ്ബോള്‍ സര്‍ക്കാറിന്‍റെ ഇമാറാത്തിവത്കരണ നയങ്ങളും ഗുണങ്ങളും പരാമര്‍ശിക്കരുത്. ഇല്ലെങ്കില്‍, മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ അനുമതി വാങ്ങിയിരിക്കണം.

6.സഹപ്രവര്‍ത്തകരുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇമാറാത്തി ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്ബളം നല്‍കുന്നത് കുറ്റകരമാണ്.

7.തൊഴിലുടമകള്‍ ഇമാറാത്തി ജീവനക്കാര്‍ക്കായി മന്ത്രാലയത്തില്‍നിന്ന് തൊഴില്‍ ലൈസന്‍സ് നേടിയിരിക്കണം. തൊഴില്‍ കരാര്‍ ഉണ്ടാക്കുകയും നിയമപരമായ ശമ്ബളം നല്‍കുകയും ചെയ്യണം.

8.ഇമാറാത്തിവത്കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളെ കുറിച്ച്‌ പരസ്യത്തില്‍ വിശദീകരിക്കരുത്. തുടങ്ങിയവയായിരുന്നു നിർദ്ദേശങ്ങൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (4 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (5 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (6 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (7 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (7 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (8 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (8 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (8 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (9 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (9 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (11 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (11 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (12 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (12 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (13 hours ago)

Malayali Vartha Recommends