സൗദിയിൽ ജനുവരി 3 വരെ മഴ തുടരും, മക്കയിലും ജിദ്ദയിലും വരും ദിവസങ്ങളിലും ശക്തമായ മഴക്ക് സാധ്യത, മഞ്ഞുവീഴ്ച്ചയ്ക്കും സാധ്യതെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

സൗദിയിൽ വിവിധയിടങ്ങളിൽ ചൊവ്വാഴ്ച വരെ മഴ തുടരും. മഴയേക്കൊപ്പം മഞ്ഞുവീഴ്ചയും തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മക്ക മേഖലയിലും ജിദ്ദയിലും വരും ദിവസങ്ങളിലും ശക്തമായ മഴക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ച രാത്രി തുടങ്ങിയ മഴ പല ഭാഗങ്ങളിലും ഇപ്പോഴും തുടരുകയാണ്. നിരവധി റോഡുകൾ വെള്ളത്തിനടിയിലായി.
ജിദ്ദയിൽ മഴ സമൃദ്ധമായി ലഭിക്കുന്നത് കൃത്രിമ മഴയുമായി ബന്ധപ്പെട്ടല്ലെന്ന് വിദഗ്ധർ വ്യക്തമാക്കി. ഏറ്റവും കനത്ത തോതില്‍ മഴ പെയ്തത് ജിദ്ദ ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ പ്രവിശ്യയിലാണ്.വ്യാഴാഴ്ച രാത്രിയോടെ നഗരത്തില്‍ ഇടിമിന്നലും മഴയും ശക്തമായി. വൈകീട്ട് മുതല്‍ മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് വന്നിരുന്നുവെങ്കിലും രാത്രി 10നുശേഷമാണ് മഴ തുടങ്ങിയത്.
നിര്‍ത്താതെ ഇടവിട്ട് പെയ്ത മഴ ജിദ്ദ നഗരത്തിലെ പല താഴ്ന്നഭാഗങ്ങളെയും വെള്ളത്തിലാഴ്ത്തി. മുന്‍കരുതലായി പല റോഡുകളും അടച്ചു. മഴ കനത്തതോടെ സിവില്‍ ഡിഫന്‍സ് മൊബൈല്‍ ഫോണ്‍ വഴി സൈറണ്‍പോലെ അടിയന്തര മുന്നറിയിപ്പ് ശബ്ദസന്ദേശങ്ങള്‍ അയച്ചു. ജാഗ്രത പാലിക്കാനും സുരക്ഷിതമായ സ്ഥലത്ത് തുടരാനും സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
കനത്ത മഴയെ തുടര്‍ന്ന് ചില വിമാനങ്ങളുടെ പുറപ്പെടല്‍ വൈകിയതായി ജിദ്ദ വിമാനത്താവള ഓഫിസ് അറിയിച്ചു. കൂടാതെ പുതുക്കിയ വിമാനസമയം അറിയാന്‍ അതത് വിമാനക്കമ്ബനികളുമായി ബന്ധപ്പെടാന്‍ യാത്രക്കാരോട് അധികൃതര്‍ ആവശ്യപ്പെടുകയും ചെയ്തു.
മഴ തുടരുമെന്നും കാലാവസ്ഥ മാറ്റം മുഴുവന്‍ സമയവും കേന്ദ്രം നിരീക്ഷിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നുണ്ടെന്നും വക്താവ് പറഞ്ഞു. മക്ക മേഖലയില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ബന്ധപ്പെട്ട എല്ലാ വകുപ്പുകളും മുന്‍കരുതലെടുത്തിരുന്നു.
https://www.facebook.com/Malayalivartha


























