Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

പുതുവൽസര രാവ് പിന്നിട്ട് വെറും ആറ് മണിക്കൂർ, എല്ലാം റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കി വീണ്ടും കൈയ്യടി നേടി ദുബൈ

04 JANUARY 2023 02:21 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ലോകത്തിലെ ഏറ്റവും മനോഹരമായ ആഘോഷ പരിപാടികളാണ് പുതുവൽസര രാവിൽ യുഎഇയിൽ വിവിധയിടങ്ങളിലായി ഒരുക്കിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷമുള്ള ആദ്യ പുതുവല്‍സരമായതിനാൽ ആഘോഷ മാറ്റ് ഒട്ടും കുറച്ചില്ല. പുതുവർഷത്തിൽ പുതിയ മാറ്റങ്ങളും ദുബൈ കൊണ്ടുവന്നിരിക്കുകയാണ്. അതിനിടെ വീണ്ടും കൈയ്യടി നേടുകയാണ് ദുബൈ. പുതുവത്സരാഘോഷത്തെ തുടർന്ന് ദുബൈ എമിറേറ്റിലെ വിവിധ സ്ഥലങ്ങളിൽ അവശേഷിച്ച മാലിന്യങ്ങൾ റെക്കോർഡ് വേഗത്തിൽ വൃത്തിയാക്കി മാതൃകയായിരിക്കുകയാണ് മുനിസിപ്പാലിറ്റി.

പുതുവൽസര രാവ് പിന്നിട്ട് രാവിലെ ആറു മണിയാകുമ്പോഴേക്കും വൃത്തിയാക്കൽ പൂർത്തീകരിച്ചു. ശുചീകരണത്തിന് വ്യത്യസ്ത ആവശ്യങ്ങൾക്കുള്ള 114 ഉപകരണങ്ങളും പ്രയോജനപ്പെടുത്തി. സ്വകാര്യ കമ്പനികളുമായി സഹകരിച്ചായിരുന്നു മുനിസിപ്പാലിറ്റിയുടെ ശുചീകരണ വിഭാഗത്തിന്‍റെ പ്രവർത്തനം. 2241 ജീവനക്കാർ, 166 സൂപ്പർ വൈസർമാർ, 189 വളണ്ടിയർമാർ എന്നിവർ പ്രവർത്തനത്തിൽ പങ്കാളികളായി.

പുതുവൽസരാഘോഷത്തിന്‍റെ ഭാഗമായി നടന്ന വെടിക്കെട്ട് മറ്റു പരിപാടികൾ എന്നിവയുടെ മാലിന്യവും സാധാരണയുണ്ടാകുന്ന മാലിന്യവും ശുചീകരണ യജ്ഞത്തിൽ നീക്കം ചെയ്തിട്ടുണ്ട്. നഗരത്തിന്‍റെ സൗന്ദര്യവും സംസ്കാരവും സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. പരിപാടികൾ നടന്ന സ്ഥലങ്ങളിൽ നിർദേശിക്കപ്പെട്ട ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കിയിരുന്നു. എമിറേറ്റിലെ 43 സ്ഥലങ്ങളിലെ പരിപാടികളാണ് മുനിസിപ്പാലിറ്റി സംഘം നിരീക്ഷിച്ചത്.

അതേസമയം, പുതുവർഷപ്പുലരി യുഎഇയ്ക്ക് സമ്മാനിച്ചത് ആറു ലോക റെക്കോർഡുകളാണ്. ഇതിൽ നാല് ഗിന്നസ് ബുക് ഓഫ് വേൾഡ് റെക്കോർഡുകൾ അബുദാബിയും 2 എണ്ണം റാസൽഖൈമയും സ്വന്തമാക്കി. 40 മിനിറ്റിലേറെ ദൈർഘ്യമുള്ള വെടിക്കെട്ടിലൂടെ മൂന്നു റെക്കോർഡുകളും 3000 ഡ്രോണുകളെ അണിനിരത്തി ആകാശത്ത് ഏറ്റവും വലിയ ക്യൂ ആർകോഡ് സൃഷ്ടിച്ചതിനുള്ള മറ്റൊരു റെക്കോർഡുമായാണ് അബുദാബി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ 2023ന്റെ ആദ്യ നിമിഷത്തിൽ ലോക റെക്കോർഡ് പുസ്തകത്തിൽ കയറിപ്പറ്റിയത്.

അതുപോലെ,റാസൽഖൈമ അൽമർജാൻ ഐലൻഡിനും, അൽ ഹംറയ്ക്കും ഇടയിൽ നടന്ന വെടിക്കെട്ട്. പത്തുലക്ഷത്തിലേറെ പേരാണ് ഇതിന് സാക്ഷ്യം വഹിച്ചത്. അൽവത്ബയുടെ ആകാശത്ത് ഏതാണ്ട് മുക്കാൽ മണിക്കൂറോളം അഗ്നിപുഷ്പങ്ങൾ വിരിയിച്ച വെടിക്കെട്ടിന് ഉപയോഗിച്ച കരിമരുന്നിന്റെ അളവ്, വിന്യാസം, ദൈർഘ്യം എന്നിവയിലാണ് റെക്കോർഡ്. പിന്നിട്ട വർഷത്തോടുള്ള പ്രണയവും പുതിയ വർഷത്തോടുള്ള പ്രതീക്ഷകളും ഭാവി പദ്ധതികളുമെല്ലാം യുഎഇയുടെ ബഹിരാകാശ ദൗത്യങ്ങളുമെല്ലാം പ്രമേയമാക്കിയാണ് 3000 ഡ്രോണുകൾ ആകാശത്ത് വിസ്മയപ്രകടനം നടത്തിയത്.

ഗിന്നസ് വേൾഡ് റെക്കോർഡ് അഡ്ജ്യുഡിക്കേറ്റർ അൽവലീദ് ഒസ്മാൻ പരിശോധിച്ച് റെക്കോർഡ് സ്ഥിരീകരിച്ചു. അൽമർജാൻ ഐലൻഡ് മുതൽ അൽ ഹംറ വരെ 4.7 കി.മീ നീളത്തിൽ 12 മിനിറ്റ് നടന്ന റാസൽഖൈമയിലെ വെടിക്കെട്ടും റെക്കോർഡ് നേടി. ഇവിടത്തെ ഡ്രോൺ ഷോയിൽ 673 ഡ്രോണുകൾ 1100 മീറ്റർ ഉയരത്തിൽ ആകാശ കാഴ്ചയൊരുക്കിയപ്പോൾ പുതിയൊരു റെക്കോർഡുകൂടി പിറക്കുകയായിരുന്നു. പതിനായിരങ്ങൾ നേരിട്ടും ലക്ഷക്കണക്കിന് ആളുകൾ ടിവിയിലൂടെയും പുതുവർഷപ്പുലരിയിലെ വെടിക്കെട്ട് കണ്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (5 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (5 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (7 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (8 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (8 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (9 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (9 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (9 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (9 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (10 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (12 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (12 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (13 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (13 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (14 hours ago)

Malayali Vartha Recommends