Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

'അങ്ങനെ അതും കുറച്ചു', ദുബായ് - ഹത്ത റോഡിലെ വേഗപരിധി കുറച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി, അടിമുടി മാറുന്നു

14 JANUARY 2023 02:51 PM IST
മലയാളി വാര്‍ത്ത

ട്രാഫിക്ക് നിയമം ലംഘിച്ചാൽ കനത്ത പിഴ ഈടാക്കുന്ന ഗൾഫ് രാഷ്ട്രമാണ് യുഎഇ. നിഷ്കർഷിച്ചിരിക്കുന്ന വേഗപരിധിയിൽ കൂടുതൽ ആയാലും പിഴയൊടുക്കേണ്ടിവരും. അതിനാൽ പ്രവാസികളെല്ലാം തന്നെ വളരെ സൂക്ഷ്മതതയോടു കൂടിയാണ് വാഹനം ഓ‌ടിക്കുന്നത്. അല്ലെങ്കിൽ പെറ്റി വീട്ടിൽ വരുമെന്ന് ഉറപ്പാണ്. എന്നാൽ ഇപ്പോൾ ദുബായ് - ഹത്ത റോഡിലെ വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി കുറച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.

ഹത്ത മാസ്റ്റർ ഡെവലപ്മെന്റ് പ്ലാൻ പരിഗണിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്.ദുബായ്, അജ്മാൻ, അൽ ഹുസ്ൻ റൗണ്ട് എബൗട്ട് എന്നിവയ്ക്കിടയിലുള്ള സെക്ടറിലെ വേഗപരിധിയാണ് കുറച്ചത്. ദുബായിലെ സുപ്രധാന റോഡുകളിലെ വേഗപരിധി ആർടിഎ നിരന്തരമായി അവലോകനം ചെയ്യാറുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ ആവശ്യാനുസരണമുള്ള മാറ്റങ്ങൾ വരുത്തുമെന്നും അധികൃതർ വ്യക്തമാക്കി.

ഏകദേശം ആറ് കിലോമീറ്റർ ദൂരത്തിലാണ് നിലവിലെ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത എന്ന് കാണിക്കുന്ന നിലവിലുള്ള വേഗപരിധി ബോർഡുകൾ 80 km/h എന്നാക്കി മാറ്റിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. സ്പീഡ് റിഡക്ഷൻ സോണിന്റെ തുടക്കത്തിൽ ഡ്രൈവർമാർക്ക് ട്രാഫിക് സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിന് ചുവന്ന ലൈനുകൾ അടയാളപ്പെടുത്തിയിട്ടുണ്ട്. ആർടിഎയും ദുബായ് പോലീസ് ആസ്ഥാനവും തമ്മിലുള്ള ഏകോപനത്തിലൂടെയാണ് വേഗത കുറച്ചതെന്നും അധികൃതർ വ്യക്തമാക്കി.

ദുബായ് - ഹത്ത റോഡ് മെച്ചപ്പെടുത്തുന്നതിന്റെ സാധ്യതകൾ, റോഡിലെ ഭാവിയിലെ ട്രാഫിക് വ്യാപ്തിയെക്കുറിച്ചുള്ള വിലയിരുത്തൽ എന്നിവയുമായി ബന്ധപ്പെട്ടതായിരുന്നു പഠനം. സ്പീഡ് ലിമിറ്റ് സോൺ ഏകദേശം ആറ് കിലോമീറ്ററാണെന്ന് ആർടിഎ അറിയിച്ചു. ദുബായിലെ റോഡുകളിലെ ഒരു പതിവ് രീതി അനുസരിച്ച് സോണിന്റെ തുടക്കത്തിൽ ചുവന്ന വരകൾ അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും ആർടിഎ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (46 minutes ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (56 minutes ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (1 hour ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (1 hour ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (1 hour ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (2 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (2 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (3 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (3 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (5 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (6 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (6 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (6 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (7 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (7 hours ago)

Malayali Vartha Recommends