Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

സൗദിയെ ഞെട്ടിച്ച് വീണ്ടും ബിൻ സൽമാൻ, കഴിഞ്ഞ വർഷം വധശിക്ഷയ്ക്ക് വിധേയരാക്കിയത് 147 പേരെ, ബിൻ സൽമാന്റെ ഭരണത്തോടെ വധശിക്ഷകൾ ഇരട്ടിയായതെന്ന് പുതിയ റിപ്പോർട്ട്...!

03 FEBRUARY 2023 03:45 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ വര്‍ഷത്തെ അറബ് മേഖലയിലെ ഏറ്റവും സ്വാധീനമുള്ള നേതാവായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ തെരഞ്ഞെടുക്കപ്പെട്ടു. സൗദി കിരീടാവകാശിക്ക് ലഭിച്ച് വോട്ട് സര്‍വകാല റെക്കോര്‍ഡ് ആണെന്നായിരുന്നു റിപ്പോർട്ട്.പ്രവാസികളും ഇതിനെ സ്വാഗതം ചെയ്തു. മുഹമ്മദ് ബിൻ സൽമാന്റെ ഭരണത്തോടെ സൗദിയിലുണ്ടായത് വലിയ മാറ്റങ്ങളാണ്. അതിപ്പോൾ സമ്പത്തിക വളർച്ചയുടെ കാര്യത്തിലായാലും പുതിയ പദ്ധതി ആവിഷ്കരിക്കുന്നതിലായാലും ശരി.

എന്നാൽ ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ട് വളരെ നിർണായകമാണ്. നേട്ടങ്ങളുടെ കണക്കൂകൾ എണ്ണിയെണ്ണി പറയുമ്പോഴും. ഭരണത്തിൽ, ഒരു കരിനഴലായി വീണിരിക്കുകയാണ് പുതിയ റിപ്പോർട്ട്. അതായത് മുഹമ്മദ് ബിൻ സൽമാന്റെ ഭരണത്തോടെ വധശിക്ഷകൾ ഇരട്ടിയായതായാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. ഗാർഡിയൻ ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ ഈ റിപ്പോട്ടിൽ സൗദി ഇതുവരെ പ്രതികരിച്ചിട്ടില്ല.

രാഷ്ട്രീയ എതിരാളികൾക്കെതിരായ അടിച്ചമർത്തലിന്റേയും വിയോജപ്പുകളോടുള്ള അസഹിഷ്ണുതയുമാണ് വധശിക്ഷ നിരക്ക് കുത്തനെ ഉയരാൻ കാരണമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. 2015 നും 2022 നും ഇടയിൽ ഓരോ വർഷവും ശരാശരി 129 വധശിക്ഷകളാണ് രാജ്യത്ത് നടപ്പാക്കിയിരിക്കുന്നത്. 2010-14 കാലയളവിൽ നിന്നും 82 ശതമാനത്തിന്റെ വർധനവാണിത്. കഴിഞ്ഞ വർഷം 147 പേരെയാണ് വധിച്ചത്.

അതേസമയം സൗദിയിലെ വധശിക്ഷ പ്രയോഗം വിവേചനപരവും അനീതി നിറഞ്ഞതാണെന്നും യൂറോപ്യൻ സൗദി ഓർഗനൈസേഷൻ, റിപ്രീവ് തുടങ്ങിയ സംഘടനകളും അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം മാർച്ച് 12നകം 81വധശിക്ഷകളാണ് രാജ്യത്ത് നടപ്പാക്കിയത്. ഇത് വലിയ വാർത്തയായിരുന്നു. ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 81 പേരെയാണ് സൗദി അധികൃതര്‍ കൂട്ടമായി വധശിക്ഷയ്ക്ക് വിധേയരാക്കിയത്.

ഇതിന് പിന്നാലെ ലോകത്തിന്റെ പല കോണിൽ നിന്നും പലതരത്തിലുള്ള പ്രതികരണങ്ങളാണ് പുറത്ത് വരുന്നത്. സൗദിയുമായി നടത്തിവരുന്ന നേരിട്ടുള്ള ചര്‍ച്ചകള്‍ താല്‍ക്കാലികമായി ഇറാന്‍ നിര്‍ത്തിവച്ചതായി അന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇറാന്റെ സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സിലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ നൂര്‍ ന്യൂസാണ് ഇക്കാര്യം പുറത്തിവിട്ടത്.

വധശിക്ഷയ്ക്ക് വിധേയരാക്കിയ പകുതി പേരും ശിയാ വിശ്വാസികളാണെന്നാണ് റിപ്പോര്‍ട്ട്. ഇത് നടപ്പാക്കിയതിലുള്ള ഇതിലുള്ള പ്രതിഷേധം എന്ന നിയലയ്ക്കാണ് സൗദിയുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ ഇറാന്‍ നിര്‍ത്തിവച്ചതെന്നാണ് വിലയിരുത്തപ്പെട്ടത്.

അതേസമയം, അതുപോലെ ഒറ്റയടിക്ക് ഏഴ് പേരുടെ വധശിക്ഷ കുവൈത്ത് നടപ്പാക്കിയതിനെതിരെ വലിയ വിമർശനങ്ങൾക്ക് ഉയര്‍ന്നിരുന്നു. നീണ്ട ഇടവേളക്ക് ശേഷം ഇതാദ്യമായാണ് ഇത്രയും പേരെ ഒരേ ദിവസം ഒന്നിച്ച് വധശിക്ഷക്ക് വിധേയമാക്കിയത്.

ഏഴു പേരുടെ വധശിക്ഷ കുവൈത്തിന്റെ ഷെൻഗൻ വിസ അതായത് ഒറ്റ വിസയിൽ യൂറോപ്യൻ രാജ്യങ്ങളിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സൗകര്യം. ഈ സംവിധാനത്തിൽ അടക്കം അനന്തരഫലങ്ങൾ ഉണ്ടാക്കുമെന്ന് യൂറോപ്യൻ കമീഷൻ വൈസ് പ്രസിഡന്റ് പറഞ്ഞിരുന്നു.എന്നാൽ

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ മറ്റുള്ളവർ ഇടപെടുന്നതിനെ അദ്ദേഹം കടുത്ത ഭാഷയിൽ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സാലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് തള്ളുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തുക്കളൊടൊപ്പം മീൻവല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ട് കാണാതായി...  (5 minutes ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (22 minutes ago)

സൗദിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി നിര്യാതനായി....  (33 minutes ago)

തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്  (47 minutes ago)

കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ.  (1 hour ago)

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (7 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (8 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (10 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (10 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (10 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (11 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (11 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (12 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (12 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (12 hours ago)

Malayali Vartha Recommends