Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

മുസ്‌ലിംകളല്ലാത്തവർക്ക് യുഎഇയിൽ പുതിയ നിയമങ്ങൾ, രാജ്യത്തെ നീതിന്യായ വ്യവസ്ഥകളിലെ പുതിയ പരിഷ്‌കാരങ്ങള്‍ ഉടലെടുത്തത് അബുദാബി സിവില്‍ ഫാമിലി കോടതി സംവിധാനത്തില്‍ നിന്ന്, പുതിയ കുടുംബ നിയമങ്ങളെകുറിച്ച് കൂടുതൽ അറിയാം

04 FEBRUARY 2023 01:32 PM IST
മലയാളി വാര്‍ത്ത

മുസ്‌ലിംകളല്ലാത്തവരുടെ വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം എന്നിവ സംബന്ധിച്ച്‌ യുഎഇയിൽ പുതിയ നിയമങ്ങൾ വരുന്നു. അമുസ്ലിം ദമ്പതികള്‍ക്ക് വിവാഹമോചനം ചെയ്യാനോ വിവാഹം കഴിക്കാനോ അനുവദിക്കുന്ന അബുദാബിയിലെ സിവില്‍ ഫാമിലി കോടതി സംവിധാനത്തില്‍ നിന്നാണ് യുഎഇയുടെ നീതിന്യായ വ്യവസ്ഥകളിലെ പുതിയ പരിഷ്‌കാരങ്ങള്‍ ഉടലെടുത്തത്.

ഫെഡറല്‍ പേഴ്സണല്‍ സ്റ്റാറ്റസ് നിയമങ്ങള്‍ എന്നറിയപ്പെടുന്ന പുതിയ കുടുംബ നിയമങ്ങളെകുറിച്ച് കൂടുതൽ അറിയാം .യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ താമസിക്കുന്ന അമുസ്ലിംകള്‍ക്കായി ഫെഡറല്‍ പേഴ്സണല്‍ സ്റ്റാറ്റസ് നിയമങ്ങള്‍ എന്നറിയപ്പെടുന്ന പുതിയ കുടുംബ നിയമങ്ങള്‍ ബുധനാഴ്ച നിലവില്‍ വന്നു.ഈ നിയമങ്ങള്‍ യുഎഇയില്‍ താമസിക്കുന്ന മുസ്ലീം അല്ലാത്ത പ്രവാസികള്‍ക്കും വിദേശികള്‍ക്കും ബാധകമാകും.

കൂടാതെ വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം, അനന്തരാവകാശം, വില്‍പത്രം, പിതൃത്വം എന്നിങ്ങനെ കുടുംബ നിയമത്തിന്റെ വിവിധ വശങ്ങള്‍ ഈ നിയമത്തില്‍ ഉള്‍ക്കൊള്ളുന്നു.2023 ഫെബ്രുവരി 1 ന് നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നെങ്കിലും പരിഷ്‌കാരങ്ങള്‍ക്ക് 2021 നവംബര്‍ 27 ന് അന്തരിച്ച പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി. അദ്ദേഹം യുഎഇയിലെ 40 വ്യത്യസ്ത നിയമങ്ങളില്‍ ഭേദഗതികള്‍ വരുത്തി.

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നിയമനിര്‍മ്മാണ പരിഷ്‌കാരങ്ങള്‍ ആയിരുന്നു ഇത്. യുകെയിലെയും യൂറോപ്പിലെയും വിവാഹ രജിസ്ട്രി ഓഫീസുകള്‍ക്ക് സമാനമായ ശരീഅത്ത് നിയമങ്ങള്‍ പാലിക്കാതെയോ അല്ലെങ്കില്‍ അവരുടെ മാതൃരാജ്യത്തിന്റെ നിയമങ്ങള്‍ പാലിച്ചുകൊണ്ടോ അമുസ്ലിം ദമ്പതികള്‍ക്ക് വിവാഹമോചനം ചെയ്യാനോ വിവാഹം കഴിക്കാനോ അനുവദിക്കുന്ന അബുദാബിയിലെ സിവില്‍ ഫാമിലി കോടതി സംവിധാനത്തില്‍ നിന്നാണ് യുഎഇയുടെ നീതിന്യായ വ്യവസ്ഥകളിലെ പുതിയ പരിഷ്‌കാരങ്ങള്‍ ഉടലെടുത്തത്.

2021 നവംബറില്‍ അബുദാബി ഈ രീതി സ്വീകരിച്ചെങ്കിലും വ്യക്തിഗത സ്റ്റാറ്റസ് നിയമങ്ങള്‍ ദുബായ്, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, ഫുജൈറ, റാസല്‍ ഖൈമ എന്നിവയുള്‍പ്പെടെ ഏഴ് എമിറേറ്റുകളിലേക്കും വ്യാപിക്കും.നേരത്തെ യുഎഇയില്‍ താമസിക്കുന്ന പ്രവാസികള്‍ അല്ലെങ്കില്‍ അമുസ്ലിംകള്‍ അവരുടെ മാതൃരാജ്യത്തില്‍ നിന്ന് വ്യത്യസ്തമാണെങ്കിലും, പ്രാദേശിക യുഎഇ കോടതിയില്‍ വിവാഹമോചനത്തിന് ഫയല്‍ ചെയ്യുമ്പോള്‍ ശരിഅത്ത് നിയമ വ്യവസ്ഥ പിന്തുടരേണ്ടതായിരുന്നു.

ഇത് കൂടുതല്‍ ആളുകള്‍ വിവാഹമോചനം അല്ലെങ്കില്‍ വിവാഹ നടപടിക്രമങ്ങള്‍ യുഎഇയുടെ പുറത്തു കൊണ്ടുപോകാന്‍ ഇടയാക്കി.പുതിയ നിയമങ്ങള്‍ പാസാക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം വിവാഹ വ്യവസ്ഥകളും കരാര്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും യോഗ്യതയുള്ള കോടതികള്‍ക്ക് മുമ്പാകെ വിവാഹം രേഖപ്പെടുത്തുകയും അതുവഴി മുസ്ലീങ്ങളല്ലാത്തവര്‍ക്ക് നിയമപരമായി വിവാഹം കഴിക്കുകയോ വിവാഹമോചനം നേടുകയോ ചെയ്യുക എന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (21 minutes ago)

സൗദിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി നിര്യാതനായി....  (32 minutes ago)

തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്  (46 minutes ago)

കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ.  (1 hour ago)

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (7 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (8 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (9 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (10 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (10 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (11 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (11 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (12 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (12 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (12 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (14 hours ago)

Malayali Vartha Recommends