Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

ജൂലൈ 1ന് മുമ്പ് അത് ചെയ്തിരിക്കണം, സ്വദേശിവൽക്കരണ നടപടികളിൽ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് അധികൃതർ

08 FEBRUARY 2023 04:05 PM IST
മലയാളി വാര്‍ത്ത

സ്വദേശിവത്കരണം കർശനമാക്കിയിരിക്കുകയാണ് യു.എ.ഇ. നിയമം നടപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. സ്വദേശിവത്കരണം കർശനമാക്കിയതോടെ ഇമാറാത്തികളുടെ നിയമനവും പരിശീലനവുമെല്ലാം ത്വരിതഗതിയിലാക്കിയിരിക്കുകയാണ് സ്വകാര്യ സ്ഥാപനങ്ങൾ. ഇതോടെ നിരവധി പ്രവാസികളാണ് പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്.

സ്വകാര്യ കമ്പനികള്‍ക്ക് ബാധകമായ സ്വദേശിവത്കരണ നടപടികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിട്ടു.കഴിഞ്ഞ ദിവസം ചേര്‍ന്ന ക്യാബിനറ്റ് യോഗമാണ് ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ എടുത്തത്. ഇതനുസരിച്ച് വാര്‍ഷിക സ്വദേശിവത്കരണ ടാര്‍ഗറ്റായ രണ്ട് ശതമാനത്തിന്റെ പകുതി വീതം ഓരോ അര്‍ദ്ധവര്‍ഷത്തിലും പൂര്‍ത്തിയാക്കണം. ജൂലൈ 1ന് മുൻപ് 1% സ്വദേശിവൽക്കരണം പൂർത്തിയാക്കാക്കണം എന്ന് വ്യക്തം.

2023ലെ ആദ്യ പകുതി പൂര്‍ത്തിയാകുമ്പോള്‍ ഒരു ശതമാനം സ്വദേശിവത്കരണവും രണ്ടാം പകുതിയില്‍ അടുത്ത ഒരു ശതമാനം സ്വദേശിവത്കരണവുമാണ് പൂര്‍ത്തിയാക്കേണ്ടത്. ജൂലൈ 1ന് മുൻപ് 1 ശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കാത്ത സ്വകാര്യ കമ്പനികൾക്ക് 7000 ദിർഹം പിഴ ചുമത്തുമെന്നു മാനവവിഭവ ശേഷി മന്ത്രി ഡോ. അബ്ദുൽ റഹ്മാൻ അൽ അവാർ. നേരത്തെ ഒരു വർഷത്തെ മുഴുവൻ കണക്കെടുപ്പിനു ശേഷമായിരുന്നു നടപടി എങ്കിൽ ഇനി മുതൽ അർധ വാർഷിക കണക്കെടുപ്പ് നടത്തി പിഴ ഈടാക്കും.

കമ്പനിയിലെ ജീവനക്കാരുടെ മൊത്തം എണ്ണത്തിന്റെ 1 ശതമാനം കണക്കാക്കി ആളൊന്നിനാണ് 7000 ദിർഹം പിഴ. കണക്കു പ്രകാരം 10 സ്വദേശികൾക്കു നിയമനം നൽകേണ്ട സ്ഥാപനമാണെങ്കിൽ, 70000 ദിർഹം പിഴ നൽകേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. 2022 ല്‍ രണ്ട് ശതമാനം സ്വദേശിവത്കരണം പൂര്‍ത്തീകരിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് 400 ദശലക്ഷത്തോളം ദിര്‍ഹമാണ് യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം പിഴയായി ഈടാക്കിയത്.

രാജ്യത്തെ ആകെ സ്വകാര്യ കമ്പനികളില്‍ 9293 സ്ഥാപനങ്ങളും സ്വദേശിവത്കരണ ടാര്‍ഗറ്റ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇത് പ്രകാരം അര ലക്ഷത്തിലധികം സ്വദേശികള്‍ ഇപ്പോള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കൊണ്ടുവന്ന ഫെഡറല്‍ നിയമം അനുസരിച്ച് 2022 മുതല്‍ വിദഗ്ധ തൊഴിലുകളില്‍ ഓരോ വര്‍ഷവും രണ്ട് ശതമാനം വീതം സ്വദേശിവത്കരണമാണ് നടപ്പാക്കേണ്ടത്.

ഇങ്ങനെ 2026 ആവുമ്പോഴേക്ക് ആകെ പത്ത് ശതമാനത്തിലേക്ക് സ്വദേശിവത്കരണ തോത് എത്തിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം 2 ശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കാത്ത കമ്പനികൾ ജൂലൈ 1 ആകുമ്പോഴേക്കും 3% സ്വദേശിവൽക്കരണം കൈവരിക്കണം. നിശ്ചിത എണ്ണത്തിൽ കൂടുതൽ സ്വദേശികളെ ജോലിക്കെടുക്കുന്ന കമ്പനികൾക്ക് സാമ്പത്തിക ഇളവുകൾ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തുക്കളൊടൊപ്പം മീൻവല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ട് കാണാതായി...  (5 minutes ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (22 minutes ago)

സൗദിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി നിര്യാതനായി....  (33 minutes ago)

തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്  (47 minutes ago)

കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ.  (1 hour ago)

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (7 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (8 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (10 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (10 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (10 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (11 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (11 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (12 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (12 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (12 hours ago)

Malayali Vartha Recommends