Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

പ്രവാസികൾക്ക് മുട്ടൻ പണി...! ഖത്തറില്‍ വച്ചുണ്ടായ ട്രാഫിക് നിയമ ലംഘനത്തിന് യുഎഇയില്‍ എത്തിയാലും പിഴ, ട്രാഫിക് നിയമം ലംഘിക്കുന്നവരുടെ വിവരങ്ങൾ പരസ്പരം കൈമാറാൻ യു.എ.ഇയും ഖത്തറും തമ്മിൽ ധാരണ

09 FEBRUARY 2023 11:00 AM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് നല്ല മുട്ടൻ പണിയാണ് വരാൻ പോകുന്നത്. അതായത് ഖത്തറില്‍ വച്ചുണ്ടായ ട്രാഫിക് നിയമ ലംഘനത്തിന് യുഎഇയില്‍ എത്തിയാലും പിഴ നല്‍കേണ്ടി വരും. അതേപോലെ, യുഎഇയില്‍ വച്ചുണ്ടാകുന്ന ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ഖത്തറില്‍ വച്ചും നടപടികള്‍ നേരിടേണ്ടിവരും. ട്രാഫിക് നിയമം ലംഘിക്കുന്നവരുടെ വിവരങ്ങൾ പരസ്പരം കൈമാറാൻ യു.എ.ഇയും ഖത്തറും തമ്മിൽ ധാരണയായി.

യു എ ഇ-ഖത്തർ ഉന്നത ഉദ്യോഗസ്ഥർ തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബഹ്‌റൈനുമായി ധാരണയായതിന് പിന്നാലെയാണ് ഖത്തറുമായും യു.എ.ഇ സമാനമായ കരാർ തയാറാക്കുന്നത്. യു.എ.ഇയുടെയും ഖത്തറിൻറെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത സംയുക്ത സുരക്ഷ യോഗത്തിലാണ് തീരുമാനം.

പലതവണ നടത്തിയ ചർച്ചക്ക് ശേഷമാണ് തീരുമാനം. ഗതാഗത മേഖലയിലെ വിവിധ വിവരങ്ങളും സാങ്കേതിക വിദ്യകളും പരസ്പരം കൈമാറും. കഴിഞ്ഞയാഴ്ചയാണ്, ഗതാഗത മേഖലയിലെ വിവരങ്ങൾ കൈമാറാൻ ബഹ്‌റൈനും യു.എ.ഇയും ധാരണയായത്. ഇനി മുതൽ യു എ ഇയിൽ ഗതാഗത നിയമം ലംഘിച്ച് ഖത്തറിലേക്കോ, ബഹ്‌റൈനിലേക്കോ പോകുന്നവർ അവിടെ പിഴ നൽകേണ്ടി വരും.

അടുത്തിടെ നടന്ന ഖത്തര്‍- യുഎഇ സംയുക്ത സുരക്ഷാ സമിതിയുടെ യോഗത്തില്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ഗതാഗത സംവിധാനങ്ങള്‍ ബന്ധിപ്പിക്കുന്നതിനുള്ള ഒരു സംയോജിത ജിസിസി പദ്ധതി പൂര്‍ത്തിയാക്കിയതായി ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ഗതാഗത മേഖലയിലെ വിവരങ്ങളും സാങ്കേതിക വിദ്യകളും പരസ്പരം കൈമാറും.

ഇതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളിലെയും സാങ്കേതിക വിദഗ്ധരും നിരവധി തവണ കൂടിയാലോചനകള്‍ നടത്തിയിരുന്നു.ജിസിസിയിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

യുഎഇ ഉദ്യോഗസ്ഥരും ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍, പോലീസ് മേഖലകളിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും ജിസിസിയിലെ എല്ലാ രാജ്യങ്ങളെയും സാങ്കേതിക സംവിധാനവുമായി ബന്ധിപ്പിക്കുന്നതിനുള്ള ഗള്‍ഫ് സംരംഭത്തിനുള്ളില്‍ ട്രാഫിക് പിഴയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയെ കുറിച്ചും അധികൃതര്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട പിഴകള്‍ ഈടാക്കുകയും അവ ബന്ധപ്പെട്ട രാജ്യങ്ങള്‍ക്ക് കൈമാറുന്നതിനുള്ള സംവിധാനവും സജ്ജമായിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തുക്കളൊടൊപ്പം മീൻവല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ട് കാണാതായി...  (5 minutes ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (22 minutes ago)

സൗദിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി നിര്യാതനായി....  (33 minutes ago)

തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്  (47 minutes ago)

കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ.  (1 hour ago)

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (7 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (8 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (10 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (10 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (10 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (11 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (11 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (12 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (12 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (12 hours ago)

Malayali Vartha Recommends