Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

എല്ലാം അടപടലം പൂട്ടി...! കുവൈത്തിൽ പ്രവാസികളായ 2000 പേരു‌ടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കി അധികൃതർ, തുടർന്നും വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാല്‍ രാജ്യത്ത് നിന്ന് നാടുകടത്തുമെന്നാണ് മുന്നിയിപ്പ്...!

09 FEBRUARY 2023 03:30 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് വലിയ തിരിച്ചടിയെന്നോണമാണ് ഗൾഫ് രാഷ്ട്രങ്ങളുടെ ചില നടപടികൾ. അത്തരത്തിൽ കുവൈത്ത് ഭരണകൂടത്തിന്റെ അടുത്തിയ‍ടെയായുള്ള നീക്കങ്ങൾ സാധാരണക്കാരായ പ്രവാസികൾക്ക് വലിയ തലവേദയാണ് ഉണ്ടാക്കുന്നത്. കുവൈത്ത് കടുത്ത പരിശോധനയിലേക്ക് നീങ്ങുകയാണ്. ഇതോടെ നിരവധി പേരുടെ ലൈസൻസുകളാണ് അധികൃതർ കൂട്ടത്തോടെ റദ്ദാക്കിയത്. 

കഴിഞ്ഞ ഒരു മാസത്തിനിടെ പ്രവാസികളായ 2000 പേരു‌ടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ആണ് അധികൃതർ റദ്ദാക്കിയത്. ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കിയിട്ടും വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാല്‍ രാജ്യത്ത് നിന്ന് നാടുകടത്തുമെന്നാണ് മുന്നിയിപ്പ്.

ഡ്രൈവിംഗ് ലൈസന്‍സിന് അര്‍ഹമായ ജോലി തസ്തികയില്‍ നിന്നും ലൈസന്‍സ് കരസ്ഥമാക്കുകയും പിന്നീട് ജോലി മാറുകയും ചെയ്ത പ്രവാസികളെയാണ് പരിശോധനയില്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. കുറഞ്ഞത് രണ്ട് വര്‍ഷം കുവൈറ്റില്‍ ജോലി ചെയ്യുകയും 600 ദിനാര്‍ ശമ്പളവും ബിരുദവുമുള്ളവര്‍ക്കാണ് ഡ്രൈവിംഗ് ലൈസന്‍സിനു അപേക്ഷിക്കാന്‍ അനുമതി.

നിയമാനുസൃതമല്ലാതെ ലൈസന്‍സ് നേടിയവരെ കണ്ടെത്തിയാല്‍ നിയമ നടപടികള്‍ സ്വീകരിക്കുകയും ലൈസന്‍സ് പിന്‍വലിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏകദേശം 14 ലക്ഷം ഡ്രൈവിംഗ് ലൈസന്‍സുകളാണ് നല്‍കിയിരിക്കുന്നത്. ഇവയില്‍ ഏകദേശം എട്ട് ലക്ഷത്തോളം ഡ്രൈവിംഗ് ലൈസന്‍സുകള്‍ വിദേശികളുടെ പേരിലാണുള്ളത്. ഇതില്‍ നിയമവിരുദ്ധമായി ലൈസന്‍സ് നേടിയെന്നു പരിശോധിച്ചു കണ്ടെത്തി റദ്ദാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

നേരത്തേയും കുവൈത്തില്‍ 3,000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ പിന്‍വലിച്ചതായി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്മെന്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ യൂസുഫ് അല്‍ ഖദ്ദ വെളിപ്പെടുത്തിയിരുന്നു.  ഇഷ്യൂ ചെയ്തതിന് ശേഷം തൊഴില്‍ മാറുകയോ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്മെന്റ് നിശ്ചയിച്ച വ്യവസ്ഥകള്‍ പാലിക്കാതിരിക്കുകയോ ചെയ്‌തതിനാണ് നടപടി. ഡ്രൈവിങ് ലൈസന്‍സിന് ആവശ്യമായ കുറഞ്ഞ ശമ്പള വ്യവസ്ഥ നിലനിർത്താനാകാത്തതിനെ തുടര്‍ന്നാണ്‌ ലൈസൻസ് പിന്‍വലിക്കും.

ഡ്രൈവിങ് ലൈസന്‍സ് നേടിയ ശേഷം ജോലി ചെയ്യുന്ന തസ്‍തികകളില്‍ മാറ്റം വന്നവരുടെയും ശമ്പളത്തില്‍ കുറവ് വന്നവരുടെയും ലൈസന്‍സുകളാണ് അഭ്യന്തര മന്ത്രാലയം പരിശോധിക്കുന്നത്. പ്രവാസി ലൈസന്‍സുകള്‍ ഓഡിറ്റ് ചെയ്യാനുള്ള കഴിഞ്ഞ മാസത്തെ തീരുമാന പ്രകാരം ഓഡിറ്റ് പ്രക്രിയയും പിന്‍വലിക്കലുകളും തുടരുമെന്നും അദ്ദേഹം പറഞ്ഞു. ട്രാഫികും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറും തമ്മില്‍ ബന്ധമുണ്ടെന്നും തൊഴില്‍ മാറ്റം പരിശോധിക്കുമെന്നും കൂടാതെ ലൈസന്‍സ് പിന്‍വലിച്ചവരുടെ വാഹനത്തിന്റെ ഉടമസ്ഥാവകാശം പുതുക്കാന്‍ കഴിയില്ലെന്നും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തുക്കളൊടൊപ്പം മീൻവല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ട് കാണാതായി...  (5 minutes ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (22 minutes ago)

സൗദിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി നിര്യാതനായി....  (33 minutes ago)

തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്  (47 minutes ago)

കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ.  (1 hour ago)

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (7 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (8 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (10 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (10 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (10 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (11 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (11 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (12 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (12 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (12 hours ago)

Malayali Vartha Recommends