Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

വിമാനം കടലിലേക്ക്....! ഖത്തർ എയർവേയ്സിൽ കൂട്ട നിലവിളി ഉയർന്നു, 1850 അടി ഉയരത്തിൽ എത്തിയ വിമാനം സെക്കന്റുകൾക്കുള്ളിൽ 850 അടി താഴ്ച്ചയിലേക്ക്, ഒടുവിൽ സംഭവിച്ചത്

10 FEBRUARY 2023 05:17 PM IST
മലയാളി വാര്‍ത്ത

 നിറയെ യാത്രക്കാരുണ്ടായിരുന്ന ഖത്തർ എയർവേയ്സിന്റെ വിമാനത്തതിന് എന്തും സംഭവിക്കാമെന്ന തരത്തിൽ മുള്‍മുനയിലാക്കിയ സംഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. പറന്നുയർന്ന് 1850 അടി ഉയരത്തിൽ എത്തിയ വിമാനം സെക്കന്റുകൾക്കുള്ളിൽ 850 അടി താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു. സെക്കന്റിൽ 50 അടി വേഗതയിൽ താഴേക്ക് പതിച്ച വിമാനം സമുദ്രത്തിൽ നിന്നും കേവലം 850 അടി ഉയരം വരെ എത്തി.

എന്തും സംഭവിക്കാമെന്ന ഭയത്താൽ യാത്രക്കാർ നിലവിളി തുടങ്ങി. ഈ സമയം വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരൻ യാത്രയിൽ യഥാർത്ഥത്തിൽ സംഭവിച്ച കാര്യങ്ങളെ പറ്റി വിവരിച്ചിരിച്ചിരിക്കുകയാണ്. മുൻ എയർ ട്രാഫിക് കൺട്രോളർ കൂടിയായ ലൂക്കാസ് ആൻഡേഴ്സൺ ആണ് യാത്രക്കാരൻ. ദോഹയിൽ നിന്നും കോപെൻഹേഗനിലേക്ക് പറന്നുയർന്നതായിരുന്നു ഖത്തർ എയർവെയ്സിന്റെ വിമാനം.

1850 അടി ഉയരത്തിൽ എത്തിയ വിമാനം സെക്കന്റുകൾക്കുള്ളിൽ 850 അടി താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു. ഭാര്യയ്ക്കും പതിനൊന്നും ഒൻപതും വയസ്സുള്ള രണ്ട് മക്കൾക്കും സഹോദരിക്കും ഒപ്പമായിരുന്നു 43 കാരനായ ആൻഡേഴ്സൺ യാത്ര ചെയ്തിരുന്നത്. ഈ സമയം വിമാനത്തിൽ കൂട്ട നിലവിളിയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നു. അതിനിടയിൽ ഒരാൾ ഛർദ്ദിക്കുകയും ചെയ്തു.

വിമാനം താഴേക്ക് പതിച്ചപ്പോൾ താൻ ആദ്യം ചെയ്തത്, തങ്ങൾ എത്ര ഉയരത്തിലാണെന്ന് കണ്ടെത്താനായിരുന്നു ശ്രമിച്ചത് എന്ന് ആൻഡേഴ്സൺ പറയുന്നു. പുറത്തേക്ക് നോക്കിയെങ്കിലും ഇരുട്ടായിരുന്നു. തന്റെതൊട്ടടുത്തിരുന്ന ഇളയമകൻ ആകെ ഭയന്നു വിറച്ചു. ഭയം ഉണ്ടായിരുന്നെങ്കിലും അവനു വേണ്ടി ശാന്തത അഭിനയിച്ച് താൻ ഇരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഏവിയേഷൻ ഇൻഡസ്ട്രിയിൽ ജോലി ചെയ്തിരുന്നതിനാൽ ഡിപ്പാർച്ചർ എത്രമാത്രം ദുഷ്‌കരമായ ഒന്നാണെന്ന് തനിക്കറിയാമെന്നും ഇത്രയും ഉയരത്തിൽ നിന്നുള്ള പതനത്തിന്റെ ആഘാതം വ്യക്തമായി മനസ്സിലാകുമെന്നും ആൻഡെഴ്സൺ പറഞ്ഞു. വിമാനം കുത്തനെ പതിക്കാൻ തുടങ്ങിയപ്പോൾ യാത്രക്കാർ പലരും ഫ്ളൈറ്റ് അറ്റൻഡർമാരോട് കാര്യം അന്വേഷിച്ചെങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചില്ല.

ഇതാണ് അത്തരം സംഭവങ്ങളുടെ സമയത്ത് യാത്രക്കാരെ ഏറെ പരിഭ്രാന്തരാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ട്. വിമാനം പെട്ടെന്ന് താഴേക്ക് പതിക്കുന്നതിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. ഏ വി ഹെറാൾഡ് റിപ്പോർട്ട് ചെയ്തത് ഫസ്റ്റ് ഓഫീസർ ഫ്ളൈറ്റ് ഡയറക്ടറിൽ നിന്നുള്ള നിർദ്ദേശങ്ങൾ ഇല്ലാതെ മാന്വൽ ആയി വിമാനം പറപ്പിക്കുകയായിരുന്നു എന്നാണ്.

ഫസ്റ്റ് ഓഫീസർക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ടിട്ടുണ്ടാകാം എന്നും അതാണ് വിമാനം പെട്ടെന്ന് താഴേക്ക് പതിക്കാൻ ഇടയാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. പിന്നീട് ക്യാപ്റ്റൻ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും വിമാനത്തെ കൃത്യമായി നിയന്ത്രിക്കുകയുമായിരുന്നു .ആറു മണിക്കൂർ യാത്രയ്ക്ക് ശേഷം വിമാനം സുരക്ഷിതമായി കോപ്പൻഹേഗിൽ എത്തിച്ചേരുകയും ചെയ്തു. ദൈവത്തിന്റെ അദൃശ്യ കരങ്ങൾ എന്ന് പറയുന്നത് യാഥാർത്ഥ്യമെന്ന് ബോദ്ധ്യപ്പെട്ട സംഭവമായിരുന്നു നടന്നത്. എന്തായാലും വലിയൊരു അപകടത്തിൽ നിന്നാണ് ഖത്തർ എയർവെയ്സിന്റെ വിമാനം രക്ഷപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (20 minutes ago)

സൗദിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി നിര്യാതനായി....  (31 minutes ago)

തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്  (45 minutes ago)

കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ.  (1 hour ago)

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (7 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (8 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (9 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (10 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (10 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (11 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (11 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (11 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (12 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (12 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (14 hours ago)

Malayali Vartha Recommends