Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

പ്രതീക്ഷിച്ചതിനെക്കാൾ വളർച്ച...! യാത്രക്കാരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധനയുമായി അബുദാബി വിമാനത്താവളം, 2022ൽ സഞ്ചരിച്ചത് 1.59 കോടി യാത്രക്കാർ

11 FEBRUARY 2023 03:30 PM IST
മലയാളി വാര്‍ത്ത

യാത്രക്കായി നിരവധി പ്രവാസികൾ ദുബൈ വിമാനത്താവളത്തെ ആശ്രയിക്കുന്നവരാണ്. എന്നാൽ യുഎഇയിലെ മറ്റൊരു വിമാനത്താവളം ഇപ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പാണ് നടത്തിയിരിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധനയുണ്ടായിരിക്കുന്നത്. പ്രതീക്ഷിച്ചതിനെക്കാൾ വളർച്ച രേഖപ്പെടുത്തി 2022ൽ അബുദാബി വിമാനത്താവളങ്ങൾ വഴി സഞ്ചരിച്ചത് 1.59 കോടി യാത്രക്കാരാണ്.

കോവിഡ് നിയന്ത്രണം നീക്കിയതോടെ കഴിഞ്ഞ വർഷം സഞ്ചാരികളുടെ ഒഴുക്കായിരുന്നു. 2021ൽ അബുദാബി വഴി 52.6 ലക്ഷം പേർ മാത്രമാണ് യാത്ര ചെയ്തെന്നിരിക്കെയാണ് ഇപ്പോഴത്തെ മൂന്നിരട്ടി വർദ്ധന. തിരക്കേറിയ 5 കേന്ദ്രങ്ങളിൽ മൂന്നും ഇന്ത്യൻ സെക്ടറുകൾ.കൊച്ചി, മുംബൈ, ഡൽഹി, ലണ്ടൻ, കെയ്റോ എന്നീ 5 സെക്ടറുകളിൽ ഇരട്ടി വർധന. കൊച്ചി ഉൾപ്പെടെ തിരക്കേറിയ 5 സെക്ടറുകളിലേക്ക് മാത്രം യാത്ര ചെയ്തത് 47.8 ലക്ഷം പേർ.

അബുദാബി, അൽഐൻ രാജ്യാന്തര വിമാനത്താവളങ്ങൾ, അൽബത്തീൻ എക്സ്ക്യൂട്ടിവ്, ഡെൽമ ഐലൻഡ്, സർബനിയാസ് ഐലൻഡ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾ വഴിയുള്ള യാത്രക്കാരും ഇതിൽ ഉൾപ്പെടും. കോവിഡ് കാലത്ത് നിർത്തിവച്ച സർവീസുകൾ പുനരാരംഭിച്ചതിനു പുറമേ പുതിയ സെക്ടറുകളിലേക്ക് സർവീസ് ആരംഭിച്ചതും യാത്രക്കാരുടെ എണ്ണം കൂടാൻ കാരണമായി.

മിഡിലീസ്റ്റ് വിമാനകമ്പനികൾക്കും യാത്രക്കാരുടെ എണ്ണത്തിൽ 157.4% വർധനയുണ്ടായി. ഡിസംബർ വരെയുള്ള കണക്കനുസരിച്ച് 2022ൽ 28 എയർലൈനുകൾ 100 സെക്ടറുകളിലേക്ക് സർവീസ് നടത്തി. ചരക്കുനീക്കത്തിലും ആനുപാതിക വർധനയുണ്ട്. ജീവിക്കാനും ജോലി ചെയ്യാനും അനുയോജ്യമായ നഗരമാണ് അബുദാബി എന്നു തെളിയിക്കുന്നതാണ് സഞ്ചാരികളുടെ വർധനയെന്ന് അബുദാബി എയർപോർട്സ് എംഡിയും ചീഫ് എക്സിക്യൂട്ടിവുമായ ജമാൽ അൽ ദാഹിരി പറഞ്ഞു.

അതേസമയം, ദുബായ് വിമാനത്താവളത്തില്‍ പാസ്‌പോര്‍ട്ടോ ബോർഡിംഗ് പാസോ എന്നീ രേഖകള്‍ കൈവശമില്ലെങ്കിലും ഇനി യാത്ര ചെയ്യാം. ഏറ്റവും പുതിയ ബയോ മെട്രിക് സംവിധാനം ടെർമിനല്‍ മൂന്നില്‍ ആണ് ഒരുക്കിയിരിക്കുന്നത്. 2021 ഫെബ്രുവരിയിലാണ് ഇത്തരത്തില്‍ മുഖം രേഖയാക്കി യാത്ര ചെയ്യാനുളള സൗകര്യം നിലവില്‍ വന്നത്. ഏറ്റവും പുതിയ ബയോമെട്രിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് മുഖവും കണ്ണുകളിലെ ഐറിസും പരിശോധന നടത്തിയാണ് ഇത് സാധ്യമാകുന്നത്. പാസ്പോർട്ട് ഉള്‍പ്പടെയുളളരേഖകളൊന്നും ഹാജരാക്കാതെ യാത്രാക്കാർക്ക് ഇമിഗ്രേഷന്‍ നടപടികള്‍ പൂർത്തിയാക്കാനാകുമെന്നുളളതാണ് ഏറ്റവും പ്രധാനപ്പെട്ട സവിശേഷത.

സ്മാർട് ഗേറ്റിനായി രജിസ്ട്രർ ചെയ്തിട്ടുളള യാത്രാക്കാർക്കാണ് ഇത് പ്രയോജനപ്പെടുത്താനാവുക. സ്മാർട് ഗേറ്റിലെ പച്ചനിറത്തിലേക്ക് യാത്രാക്കാർ നോക്കിയാല്‍ മുഖവും ഐറിസും സ്കാന്‍ ചെയ്താണ് യാത്രാ നടപടികള്‍ പൂർത്തിയാക്കുക. മുഖം മറയ്ക്കുന്ന വസ്ത്രങ്ങളോ തൊപ്പിയോ മറ്റുവസ്തുക്കളോ പാടില്ലെന്നുളളതാണ് ശ്രദ്ധിക്കേണ്ടത്. സേവനം സൗജന്യമാണ്. സ്വദേശികള്‍ക്കും, ജിസിസി പൗരന്മാർക്കും വിദേശികള്‍ക്കും സേവനം പ്രയോജനപ്പെടുത്താം. എന്നാല്‍ വീല്‍ ചെയർ ഉപയോഗിക്കുന്നവർ, കുട്ടികളുമൊത്ത് യാത്ര ചെയ്യുന്ന കുടുംബങ്ങള്‍, 15 വയസില്‍ താഴെയുളളവർ എന്നിവരെല്ലാം ഇമിഗ്രേഷന്‍ കൗണ്ടറിലെത്തി നടപടികള്‍ പൂർത്തിയാക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (27 minutes ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (41 minutes ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (1 hour ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (4 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (5 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (5 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (5 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (5 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (5 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (5 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (5 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (5 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (6 hours ago)

Malayali Vartha Recommends