യാത്രക്കാർക്ക് സന്ദേശങ്ങൾ എത്തിതുടങ്ങി, ഫെബ്രുവരി 18 മുതൽ മാർച്ച് 18 വരെ സർവ്വീസുകളുടെ സമയത്തിൽ അടിമുടി മാറ്റവുമായി എയർ ഇന്ത്യ എക്സ്പ്രസ്, ചില വിമാനങ്ങൾ നേരത്തെ പുറപ്പെടും

എയർ ഇന്ത്യ എക്സ്പ്രസിൽ യാത്രചെയ്യാൻ ടിക്കറ്റെടുത്തിരിക്കുന്നവർക്ക് വലിയ തലവേദനയായിരിക്കുകയാണ് അധികൃതരുടെ നടപടി. ഒന്നുകിൽ സാങ്കേതിക തകരാർ അല്ലെങ്കിൽ സർവ്വീസ് റദ്ദാക്കൽ അതുമല്ലെങ്കിൽ സമയം വൈകിയുളള പുറപ്പെടൽ. എന്നാൽ ഇപ്പോൾ അടുത്ത പുതിയ അടവുമായി എത്തിയിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്. ഇപ്പോൾ സർവ്വീസുകളുടെ സമയത്തിൽ മാറ്റം വരുത്തിരിക്കുകയാണ്.
ഫെബ്രുവരി 18 മുതൽ മാർച്ച് 18 വരെയാണ് വിമാന സമയത്തിൽ മാറ്റം വന്നിരിക്കുന്നത്. ചില വിമാനങ്ങൾ നേരത്തെ പുറപ്പെടും. എയർ ഇന്ത്യ ആണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ചില ഷെഡ്യൂളുകൾ രണ്ട് മണിക്കൂറോളം വെെകിയായിരിക്കും പുറപ്പെടുന്നത്. അതുപിന്നെ നേരത്തേയും ഇതിൽ വലിയ മാറ്റനൊന്നുമില്ലല്ലോ.
കുവെെറ്റിനും കോഴിക്കോടിനും ഇടയിൽ സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് സമയത്തിൽ മാറ്റം. സമയമാറ്റം സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്ക് അറിയിപ്പ് നൽകി തുടങ്ങിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ടിക്കറ്റ് എടുത്തവർ ഉണ്ടെങ്കിൽ ട്രാവൽ ഏജൻസിയുമായി ബന്ധപ്പെടണം. അധികൃതർ ആണ് ഇക്കാര്യം അറിയിച്ചത്.
കോഴിക്കോട് നിന്നും രാവിലെ 8.10, 9.50 എന്നിങ്ങനെയുള്ള സമയങ്ങളിൽ പുറപ്പെടുന്ന വിമാനം ഈ മാസം 18 മുതൽ മാർച്ച് 18വരെ രാവിലെ 7.40ന് ആയിരിക്കും പുറപ്പെടുക. കുവെെറ്റിൽ നിന്നും ഉച്ചക്ക് 1.30ന് പുറപ്പെട്ടിരുന്ന വിമാനം ഫെബ്രുവരി 18 മുതൽ രാവിലെ 11.20നായിരിക്കും പുറപ്പെടുക. ആറു മണി ആകുമ്പോഴേക്കും വിമാനം കോഴിക്കോട് എത്തും. റൺവേ പണി നടക്കുന്നതിനാൽ കോഴിക്കോട് വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് വിലക്കുണ്ട്.
കുവെെറ്റ് എയർ ഇന്ത്യ എക്സ്പ്രസ് ജനുവരി 15 മുതൽ നേരത്തെ എത്തുന്നുണ്ട്. സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ 10 മണിക്ക് പുറപ്പെടുന്ന കുവെെറ്റ് എക്സ്പ്രസിന്റെ സമയം 9. 50 ആക്കി ക്രമീകരിച്ചിട്ടുണ്ട്. എന്നാൽ ഈ മാസം 18 മുതൽ രാവിലെ 7. 40നായിരിക്കും വിമാനം പുറപ്പെടുക. കോഴിക്കോട് വിമാനത്താവളത്തിൽ രാവിലെ 10 മുതൽ വൈകീട്ട് ആറു വരെ വിമാന സർവീസുകൾ ഇല്ല. മിക്ക വിമാനങ്ങളും രാവിലെയാണ് പുറപ്പെടുന്നത്.
എമിഗ്രേഷൻ വിഭാഗത്തിൽ ജീവനക്കാർ കുറവാണ്. അതുകൊണ്ട് തന്നെ പലപ്പോഴും നടപടികൾ വെെകുന്നു എന്ന് പരാതിയും ഉയരുന്നുണ്ട്. രാവിലെ 10 മണിക്ക് മുന്നെ വിമാനങ്ങൾ പുറപ്പെടാൻ സാധിച്ചില്ലെങ്കിൽ പിന്നീട് വെെകുന്നേരും ആയിരിക്കും വിമാനങ്ങൾ പുറപ്പെടുന്നത്. വിമാനം പുറപ്പെടുന്ന സമയം നേരത്തേ ആക്കിയത് പ്രവാസികൾക്ക് ഗുണകരമാണെന്നാണ് വിലയിരുത്തൽ. എന്നാൽ, തുടർച്ചയായ വിമാനം വൈകലും റദ്ദാക്കലുമാണ് ആദ്യം അവസാനിപ്പിക്കേണ്ടതെന്നാണ് പ്രവാസികളുടെ ആവശ്യം.
https://www.facebook.com/Malayalivartha






















