Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

സൗദിയിലെ ആശുപത്രിയിൽ തീപിടുത്തം...! മേജര്‍ ഓപ്പറേഷന്‍ തീയറ്ററില്‍ ഉണ്ടായ അ​ഗ്നിബാധ അത്യാഹിത വിഭാഗത്തിലേക്കും പടർന്നു, കനത്ത പുക ശ്രദ്ധയിൽപ്പെട്ട ഉടൻ 23 രോഗികളെ മറ്റൊരു വിഭാഗത്തിലേക്ക് മാറ്റി...!

16 FEBRUARY 2023 12:59 PM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയില്‍ ആശുപത്രിയില്‍ തീപിടുത്തം. മക്ക അല്‍ സാഹിര്‍ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന കിങ് അബ്‍ദുല്‍ അസീസ് ആശുപത്രിയിലാണ് അഗ്നിബാധയുണ്ടായത്. ഇവിടുത്തെ മേജര്‍ ഓപ്പറേഷന്‍ തീയറ്ററില്‍ നിന്നാണ് തീ പടര്‍ന്നുപിടിച്ചതെന്നാണ് അധികൃതര്‍ നൽകുന്ന വിവരം. പിന്നീട് അത്യാഹിത വിഭാഗത്തിലേക്കും തീ വ്യാപിക്കുകയായിരുന്നു. എന്നാൽ സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ അതിവേഗം തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

ഓപ്പറേഷന്‍ തീയറ്ററില്‍ വൈദ്യുതി നിലയ്ക്കുന്ന അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാനായി സജ്ജീകരിച്ചിരുന്ന യുപിഎസിന്റെ ബാറ്ററികള്‍ സൂക്ഷിച്ചിരുന്ന മുറിയിലായിരുന്നു ആദ്യം തീ പിടിച്ചത്. ആശുപത്രിയില്‍ അറ്റകുറ്റപ്പണികളുടെ കരാര്‍ ലഭിച്ച കമ്പനിയിലെ ജീവനക്കാര്‍ ബാറ്ററികള്‍ സൂക്ഷിച്ചിരുന്ന മുറിയില്‍ പതിവ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയായിരുന്നു തീപിടുത്തമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. 

ഇവിടെ നിന്ന് കനത്ത പുക ഉയര്‍ന്നപ്പോള്‍, തന്നെ ഇവിടെ തൊട്ടടുത്തുള്ള തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് ആളുകളെ പൂർണമായി ഒഴിപ്പിച്ചു.ഏതാണ്ട് 23 രോഗികളെയാണ് കനത്ത പുക ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മറ്റൊരു വിഭാഗത്തിലേക്ക് മാറ്റിയത്. അതിനാൽ തന്നെ തീപിടുത്തം കാരണം ആളപായമോ പരിക്കുകളോ സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

സംഭവത്തില്‍ സുരക്ഷാ വകുപ്പുകള്‍ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. തീപിടുത്തത്തിന്റെ കാരണം എന്താണ് എന്നത് സംബന്ധിച്ച് കൂടുതൽ വ്യക്തതവരാനുണ്ട്. വിശദമായ അന്വേഷണം പൂരോഗമിക്കുന്നതോടെ ഇതിൽ വ്യക്തത ഉണ്ടാകും. എന്തായാലും സമയോചിതമായ ആശുപത്രി ജീവനക്കാരുടെ ഇടപെടലിൽ വലിയ ദുരന്തമാണ് ഒഴിവായത്.

അതേസമയം കഴിഞ്ഞ ഡിസംബറിൽ സൗദി അറേബ്യയു‌ടെ തലസ്ഥാന നഗരമായ റിയാദിലെ അല്‍ മശാഇല്‍ ഡിസ്‍ട്രിക്ടിൽ ലേബര്‍ ക്യാമ്പില്‍ തീപിടുത്തം ഉണ്ടാവുകയുണ്ടായി. ഇവിടെ ഒരു പ്രൊജക്ടിന് കീഴില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ താമസിച്ചിരുന്ന സ്ഥലത്താണ് തീപിടുത്തമുണ്ടായതെന്ന് സൗദി സിവില്‍ ഡിഫന്‍സ് വ്യക്തമാക്കിയത്.

തീപിടുത്തത്തിന്റെ വിവരം ലഭിച്ച ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. തീ നിയന്ത്രണ വിധേയമാക്കിയശേഷം അധികൃതർ ക്യാമ്പില്‍ നിന്നും മുഴുവൻ തൊഴിലാളികളെ ഒഴിപ്പിക്കുകയും ചെയ്തു. അതിനാൽ തൊഴിലാളികള്‍ക്കൾക്ക് ആർക്കും തന്നെ പരിക്കിക്കേറ്റിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (31 minutes ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (45 minutes ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (1 hour ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (4 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (5 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (5 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (5 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (5 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (5 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (5 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (5 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (6 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (6 hours ago)

Malayali Vartha Recommends