Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

ശമ്പളം ഇനി പറന്നെത്തും...! പ്രവാസികളെ ചേർത്ത് പിടിച്ച് യുഎഇയുടെ പുതിയ നടപടി, തൊഴിലാളികൾക്ക് അർഹമായ ശമ്പളം കൃത്യസമയത്ത് തന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അബുദാബി ലേബർ കോടതി

17 FEBRUARY 2023 03:46 PM IST
മലയാളി വാര്‍ത്ത

തൊഴിലുടമയുടെ ചൂഷണം മൂലം കൃത്യസമയത്ത് ശമ്പളം ലഭിക്കാതെ നിരവധി പ്രവാസികളാണ് ബുദ്ധിമൂട്ടിൽ കഴിയുന്നത്. ഇത് മൂലം നാട്ടിലുള്ള കുടുബങ്ങൾക്ക് പോലും ചിലവിനായി പണം അയയ്ക്കാൻ കഴിയാതെ നിസ്സഹായരാകേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ടാകാം. എന്നാൽ ഇതിന് തടയിടാൽ പുതിയ നീക്കവുമായി എത്തിയിരിക്കുകയാണ് അബുദാബി ലേബർ കോടതി. തൊഴിലാളികൾക്ക് അർഹമായ ശമ്പളം അതും കൃത്യസമയത്ത് തന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് നടപടികൾ.

ഒന്നുകിൽ 30 മാസത്തേക്ക് ഇൻഷുറൻസ് പോളിസി എടുക്കുകയോ അല്ലെങ്കിൽ തൊഴിലാളിയുടെ പേരിൽ 3000 ദിർഹം ബാങ്ക് ഗാരന്റി കെട്ടിവയ്ക്കുകയോ ചെയ്യണമെന്നാണ് പുതിയ നിർദേശം. ഏതെങ്കിലും കാരണവശാൽ ശമ്പള കുടിശിക വന്നാൽ ഈ തുക ഉപയോഗിച്ച് ആനുകൂല്യം നൽകുകയാണ് പുതിയ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. ശമ്പള കുടിശിക പരാതി വർധിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.

തൊഴിലാളികൾക്ക് നിയമം അനുശാസിക്കുന്ന അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.ഒരു വർഷ കാലയളവിലേക്കാണ് തുക കെട്ടിവയ്ക്കേണ്ടത് എങ്കിലും സ്വമേധയാ പുതുക്കും. ബാങ്ക് ഗാരന്റി കെട്ടിവയ്ക്കാത്ത കമ്പനികൾ തൊഴിലാളികളുടെ പേരിൽ ഇൻഷുറൻസ് പോളിസി എടുത്തിരിക്കണം. വിദഗ്ധ തൊഴിലാളിക്ക് 137.50 ദിർഹം, അവിദഗ്ധർക്ക് 180 ദിർഹം, വേതന സുരക്ഷാ പരിരക്ഷയിൽ റജിസ്റ്റർ ചെയ്യാത്ത ഉയർന്ന അപകട സാധ്യതയുള്ള സ്ഥാപനങ്ങൾ ഓരോ തൊഴിലാളിക്കും 250 ദിർഹം വീതം പ്രീമിയമുള്ള ഇൻഷുറൻസ് എന്നിവയാണ് എടുക്കേണ്ടത്.

20,000 ദിർഹത്തിന്റെ ഇൻഷുറൻസ് പരിരക്ഷയാണ് ലഭിക്കുക. അവസാന 120 പ്രവൃത്തി ദിവസത്തെ വേതനം, സേവനാനന്തര ആനുകൂല്യം, മടക്ക യാത്രാ വിമാന ടിക്കറ്റ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. മാനവ ശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെയോ കോടതിയുടെയോ ഉത്തരവുണ്ടെങ്കിൽ മാത്രമേ ഈ തുക വിനിയോഗിക്കാനാകൂ.

അതേസമയം, യുഎഇയില്‍ ജീവനക്കാര്‍ക്ക് കൃത്യസമയത്ത് തന്നെ മുഴുവന്‍ ശമ്പളവും ബാങ്ക് അക്കൗണ്ടുകള്‍ വഴി നല്‍കണമെന്ന് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം സ്വകാര്യ കമ്പനികൾക്ക് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ശമ്പളം നല്‍കുന്നതില്‍ വീഴ്‍ച വരുത്തിയാല്‍ കമ്പനികള്‍ക്ക് പിഴ ചുമത്തും. രാജ്യത്തെ 'വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം' വഴി നിശ്ചിത തീയ്യതികളില്‍ തന്നെ ശമ്പളം നല്‍കണം. ദിവസക്കൂലിയാണ് നൽക്കുന്നത് എങ്കിലും പറഞ്ഞ സമയത്ത് അത് കൃത്യമായും മുഴുവനായും കമ്പനികൾ ജോലിക്കാർക്ക് നൽകണം എന്ന് മന്ത്രാലയം അറിയിക്കുകയുണ്ടായി.

വേതന സംരക്ഷണവുമായി ബന്ധപ്പെട്ട് 2016 ലെ ഉത്തരവ് 739 അനുസരിച്ച് മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ കമ്പനികളും ഡബ്ല്യുപിഎസ് സബ്‌സ്‌ക്രൈബുചെയ്‌ത് സിസ്റ്റം വഴി ശമ്പളം നൽകണം .മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്വകാര്യ മേഖലയിലെ കമ്പനികൾ യുഎഇയിലെ ഒരു ബാങ്കിൽ അക്കൗണ്ട് തുറക്കണം. ജീവനക്കാർക്ക് ശമ്പളം നൽകാൻ തൊഴിലുടമയുടെ ബാങ്കിനെയോ ഏജന്റിനെയോ അധികാരപ്പെടുത്തരുത്. ബാങ്കുകൾ വഴി അല്ലാതെ ഇത്തരം സേവനങ്ങൾ നൽക്കുന്ന അംഗീകൃതവും അംഗീകാരമുള്ളതുമായ ധനകാര്യ സ്ഥാപനങ്ങൾ വഴിയും ശമ്പള കൈമാറ്റം നടത്താമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടുത്ത ചൂടിലേക്ക് കടന്ന് കേരളം... പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു...  (18 minutes ago)

വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ സെമി ഫൈനൽ ഉറപ്പാക്കിയ ഇന്ത്യ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ നേരിടും  (34 minutes ago)

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ദർശന സമയത്തിൽ പുനഃക്രമീകരണം  (45 minutes ago)

സുഹൃത്തുക്കളൊടൊപ്പം മീൻവല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ട് കാണാതായി...  (58 minutes ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (1 hour ago)

സൗദിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി നിര്യാതനായി....  (1 hour ago)

തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്  (1 hour ago)

കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ.  (2 hours ago)

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (8 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (9 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (10 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (11 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (11 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (12 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (12 hours ago)

Malayali Vartha Recommends