Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

ഇത് കണ്ണടച്ച് വിശ്വസിക്കരുത്, സന്ദർശക വിസയിലുള്ളവർക്ക് തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ആ ചതി, കനത്ത മുന്നറിയിപ്പ്...!!

18 FEBRUARY 2023 04:14 PM IST
മലയാളി വാര്‍ത്ത

യുഎഇയിൽ സന്ദർശക വിസയിലെത്തി നിരവധി പേരാണ് തൊഴിൽ നോക്കുന്നത്. ചിലർക്ക് വിസകലയളവിനുള്ളിൽ തന്നെ ജോലി ശരിയാറുമുണ്ട്. നിയമാനുസൃതമായി തന്നെ ജോലിയിൽ പ്രവേശിക്കാറുമുണ്ട്. എന്നാൽ സന്ദർശക വിസയിലുള്ളവർക്ക് തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് നിരവധി പരസ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇത് പലരും കണ്ണടച്ച് വിശ്വസിക്കുകയാണ്.

പെട്ടെന്നുള്ള ആവശ്യമാണെന്നും ഉടനെ ജോലിയിൽ പ്രവേശിക്കാനും തൊഴിൽ തട്ടിപ്പുസംഘം ആവശ്യപ്പെടും. പിന്നീട് സന്ദർശക വിസ മാറ്റാമെന്നാവും ഇവരുടെ വാഗ്ദാനം. എന്നാൽ ഇത് പാലിക്കാതെ കബളിപ്പിക്കപ്പെടുന്ന സംഭവങ്ങൾ നിരവധിയാണ്.ചെയ്ത ജോലിക്ക് ശമ്പളം ലഭിക്കാതിരിക്കുക, മറ്റേതെങ്കിലും ചൂഷണങ്ങൾ നേരിടുക എന്നിവയുണ്ടായാൽ തട്ടിപ്പിനിരയാകുന്നവർക്ക് പോലീസിനെയോ ബന്ധപ്പെട്ടവരെയോ സമീപിക്കാനാവില്ല. മറ്റ് നിയമനടപടികൾ നേരിടേണ്ടിവരികയും ചെയ്യും.

അതുകൊണ്ട് നിയമാനുസൃതമായി വേണം തൊഴിൽ പ്രവേശനം നേടേണ്ടതെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം തട്ടിപ്പ് വാഗ്ദാനങ്ങളിൽ കുടുങ്ങരുതെന്ന് സാമൂഹിക പ്രവർത്തകർ മുന്നറിയിപ്പ് നൽകി.

അതേസമയം സന്ദർശകവിസ പുതുക്കുന്നതിന് വേണ്ടി രാജ്യംവിടണമെന്ന നിയമവും യു.എ.ഇ.അടുത്തിടെ കർശനമാക്കിയിരുന്നു. അതായത് വിസിറ്റ് വിസയിൽ രാജ്യത്തക്ക് തൊഴിലന്വേഷിച്ചെത്തുന്ന എത്തുന്നവർക്ക് ഇനി മറ്റ് വിസയിലേക്ക് മാറാനുളള സൗകര്യം ഇല്ലാതാകുന്നു. അത്തരത്തിൽ ഇനി വിസ മാറണമെങ്കിൽ രാജ്യം വിടണം എന്നതാണ് പുതിയ നിബനിധന. യുഎഇയില്‍ സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് രാജ്യത്തിനുള്ളില്‍ നിന്നു തന്നെ വിസ മാറാമെന്ന നിയമമാണ് ഇതോടെ ഒഴിവാകുന്നത്.

പുതിയ തീരുമാനം വന്നതോടെ വിസ പുതുക്കണമെങ്കിലോ മറ്റു വിസയിലേക്ക് മാറണമെങ്കിലോ രാജ്യം വിടേണ്ടി വരും. വിസിറ്റ് വിസയിലുള്ളവർ യു.എ.ഇയിൽ നിന്നുകൊണ്ട്തന്നെ അധിക തുക നൽകി വിസ പുതുക്കിയിരുന്നു. ഇത് പ്രവാസികൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു.ഈ സംവിധാനം ഇല്ലാതാകുന്നതോടെ വിമാന മാർഗമോ ബസിലോ രാജ്യത്തിന് പുറത്തുപോയി എക്സിറ്റ് അടിച്ച്തിരികെയെത്തി വിസ പുതുക്കേണ്ടി വരും.

ഒമാനിൽ പോയി എക്സിറ്റ് അടിച്ച് മടങ്ങിയെത്താൻ പലരും നിർബന്ധിതരാകും. ദുബൈയുടെ വിസിറ്റ് വിസയുള്ളവർക്ക് ഇവിടെ നിന്നുകൊണ്ട് തന്നെ വിസ പുതുക്കാം. എന്നാൽ നല്ലൊരു തുക നൽകേണ്ടി വരും.മാത്രമല്ല സന്ദർശക വിസയിൽ യുഎഇയില്‍ പ്രവേശിച്ച ശേഷം വിസാ കാലാവധി കഴിഞ്ഞും രാജ്യം വിട്ടു പോകാത്തവര്‍ക്ക് കേസും വിലക്കും വരുമെന്ന് ട്രാവല്‍ ഏജന്‍സികൾ മുന്നറിയിപ്പ് നൽകിയിരുന്നു. വിസാ കാലാവധി കഴിഞ്ഞ് അഞ്ച് ദിവസത്തിനകം രാജ്യംവിട്ടു പോകാത്തവരാണ് ഈ നടപടികള്‍ക്ക് വിധേയരാകേണ്ടി വരിക.

ഇതുമൂലം സന്ദര്‍ശകര്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടാനും ഭാവിയില്‍ യുഎഇയിലോ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലോ പ്രവേശിക്കുന്നതില്‍ വിലക്ക് നേരിടേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിസാ കാലാവധി കഴിഞ്ഞ് ഒരു ദിവസമെങ്കിലും അധികമായി യുഎഇയില്‍ താമസിക്കുന്നവര്‍ ഇത്തരം നടപടികള്‍ക്ക് വിധേയരായേക്കാമെന്നും ഇക്കാര്യത്തില്‍ മറ്റ് മുന്നറിയിപ്പുകള്‍ ഉണ്ടാവില്ലെന്നുമാണ് ട്രാവല്‍ ഏജന്‍സികളുടെ നിലപാട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടുത്ത ചൂടിലേക്ക് കടന്ന് കേരളം... പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു...  (17 minutes ago)

വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ സെമി ഫൈനൽ ഉറപ്പാക്കിയ ഇന്ത്യ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ നേരിടും  (33 minutes ago)

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ദർശന സമയത്തിൽ പുനഃക്രമീകരണം  (44 minutes ago)

സുഹൃത്തുക്കളൊടൊപ്പം മീൻവല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ട് കാണാതായി...  (57 minutes ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (1 hour ago)

സൗദിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി നിര്യാതനായി....  (1 hour ago)

തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്  (1 hour ago)

കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ.  (2 hours ago)

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (8 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (9 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (10 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (11 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (11 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (12 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (12 hours ago)

Malayali Vartha Recommends