Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

സൗദി അറേബ്യയിൽ വരാൻ പോകുന്നത് വമ്പന്‍ പദ്ധതി, പ്രവാസികളെ കാത്തിരിക്കുന്നത് ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ, കിടിലൻ പ്രഖ്യാപനവുമായി മുഹമ്മദ് ബിന്‍ സല്‍മാൻ

19 FEBRUARY 2023 03:36 PM IST
മലയാളി വാര്‍ത്ത

ലോകത്തെ ഏറ്റവും വലിയ ‘ഡൗൺടൗൺ’ പദ്ധതിയാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റിയാദിന്റെ മുഖച്ഛായ തന്നെ മാറ്റാനും ആഗോള മഹാനഗരമാക്കാനും സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുമുള്ള പദ്ധതികളാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിക്കുന്നത്. ‘വിഷൻ 2030’ന്റെ കാഴ്ചപ്പാടിന് അനുസൃതമായി തലസ്ഥാന നഗരത്തിന്റെ വികസനമാണ് ലക്ഷ്യം.

മൊത്തം 800 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയുള്ള പദ്ധതികള്‍ക്കാണ് തുടക്കം കുറിക്കുന്നത്. പ്രത്യക്ഷവും പരോക്ഷവുമായ 334,000 തൊഴിലവസരങ്ങളാണ് പുതിയ പദ്ധതിയിലൂടെ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രതീക്ഷിക്കുന്നത്.ഹരിത ഇടങ്ങൾ, നടപ്പാതകൾ, ആരോഗ്യ പരിപാലന-കായിക വ്യായാമ സൗകര്യങ്ങൾ ഒരുക്കൽ ഇതിന്റെ ഭാഗമാണ്.

നൂതനമായ ഒരു മ്യൂസിയം, ടെക്‌നോളജിയിലും ഡിസൈനിലും വൈദഗ്ധ്യമുള്ള ഒരു സർവകലാശാല, ഒരു സംയോജിത മൾട്ടി-യൂസ് തിയേറ്റർ, ലൈവ് ഷോകൾക്കും ഉല്ലാസത്തിനുമായി 80 ലധികം വിനോദ കേന്ദ്രങ്ങൾ എന്നിവയും പദ്ധതിയിലുണ്ടാകും. റിയാദിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് കിങ് സൽമാൻ റോഡും കിങ് ഖാലിദ് റോഡും സന്ധിക്കുന്ന ഭാഗത്ത് 19 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ രണ്ടര കോടി ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് പദ്ധതി നടപ്പാക്കാൻ പോകുന്നത്.

ലക്ഷക്കണക്കിന് താമസക്കാരെ ഉൾക്കൊള്ളാൻ ഇതിന് ശേഷിയുണ്ടാകും. 1,04,000 ഭവന യൂണ്റ്റുകൾ, 9,000 ഹോട്ടൽ, അപ്പാർട്ട്മെൻറ് യൂണിറ്റുകൾ, 980,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ കച്ചവട കേന്ദ്രം, 14 ലക്ഷം ചതുരശ്ര മീറ്റർ വലിപ്പത്തിൽ ഓഫീസ് സ്ഥലം, 620,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വിനോദകേന്ദ്രം, 18 ലക്ഷം ചതുരശ്ര മീറ്റർ വലിപ്പത്തിൽ വ്യായാമത്തിനും ആളുകളുടെ ഒത്തുകൂടലിനും വിശ്രമത്തിനുമുള്ള തുറസ്സായ കേന്ദ്രം എന്നിവയും പദ്ധതിയിലുൾപ്പെടും.

ജീവിക്കാനും ജോലി ചെയ്യാനും വിനോദത്തിനും അതുല്യമായ അനുഭവം പ്രദാനം ചെയ്യുന്നതായിരിക്കും പുതിയ പദ്ധതി. ആഭ്യന്തര ഗതാഗതത്തിനും സൗകര്യങ്ങളുണ്ടാകും. വിമാനത്താവളത്തിൽ നിന്ന് 20 മിനുട്ട് കൊണ്ട് ഇവിടെ എത്തിച്ചേരാനാവും.റിയാദ് നഗരത്തെ ആഗോള ഭൂപടത്തിൽ അടയാളപ്പെടുത്താനായി ‘ക്യൂബ്’ ആകൃതിയിൽ പുതിയ ഐക്കൺ നിർമിക്കും. 400 മീറ്റർ വീതം ഉയരവും വീതിയും നീളവും ഇതിനുണ്ടാകും. നിർമാണം പൂർത്തിയാകുമ്പോൾ ലോകത്തെ ഏറ്റവും വലിയ ലാൻഡ്‌മാർക്കുകളിൽ ഒന്നാവും ഇത്.

അതുല്യമായ രൂപകൽപ്പനയിൽ നിർമിക്കുന്ന ഗോപുരത്തിലാണ് ക്യൂബ് ഉറപ്പിക്കുക. നിരവധി ബ്രാൻഡുകൾ, സാംസ്കാരിക ഭൂവടയാളങ്ങൾ, അതിഥികൾക്കും സന്ദർശകർക്കും വേണ്ടിയുള്ള ആകർഷണ കേന്ദ്രങ്ങൾ, ഹോട്ടൽ, റെസിഡൻഷ്യൽ യൂണിറ്റുകൾ, ബിസിനസ് ഓഫീസ് ഇടങ്ങൾ, വിനോദ സൗകര്യങ്ങൾ എന്നിവ ഈ ബഹുനില ഗോപുരത്തിൽ ഉണ്ടാവും. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വരുമാന സ്രോതസുകൾ വൈവിധ്യവത്കരിക്കുകയാണ് പദ്ധതി ലക്ഷ്യം. 2030ലാണ് നിർമാണം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടുത്ത ചൂടിലേക്ക് കടന്ന് കേരളം... പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു...  (17 minutes ago)

വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ സെമി ഫൈനൽ ഉറപ്പാക്കിയ ഇന്ത്യ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ നേരിടും  (33 minutes ago)

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ദർശന സമയത്തിൽ പുനഃക്രമീകരണം  (44 minutes ago)

സുഹൃത്തുക്കളൊടൊപ്പം മീൻവല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ട് കാണാതായി...  (57 minutes ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (1 hour ago)

സൗദിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി നിര്യാതനായി....  (1 hour ago)

തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്  (1 hour ago)

കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ.  (2 hours ago)

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (8 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (9 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (10 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (11 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (11 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (12 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (12 hours ago)

Malayali Vartha Recommends