Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

മിസ്‌യാർ വിവാഹമെന്ന കെണി...സൗദിയിൽ വിവാഹിതരായ..പ്രവാസികൾക്കായി വലവിരിച്ച് പെണ്ണുങ്ങൾ..! സാമൂഹിക മാധ്യമ സൈറ്റുകളും പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ച് നടത്തുന്ന പരസ്യങ്ങളിലൂടെയാണ് ഇരകളെ കണ്ടെത്തുന്നതും തട്ടിപ്പ് നടത്തുന്നതും...

20 MARCH 2023 04:59 PM IST
മലയാളി വാര്‍ത്ത

 

മിസ്‌യാർ വിവാഹത്തിന്റെ പേരിൽ വിദേശ വനിതകൾ പണം തട്ടുന്നതായി പരാതി. സാമൂഹിക മാധ്യമ സൈറ്റുകളും പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ച് നടത്തുന്ന പരസ്യങ്ങളിലൂടെയാണ് ഇരകളെ കണ്ടെത്തുന്നതും തട്ടിപ്പ് നടത്തുന്നതും.

ഉഭയ കക്ഷി സമ്മത പ്രകാരം ഭർത്താവ് ഭാര്യക്ക് ഒരുക്കേണ്ട പല സൗകര്യങ്ങളും ഭാര്യ സ്വയം വേണ്ടെന്ന് വെച്ച് ചെലവുകളെല്ലാം തങ്ങൾ തന്നെ സ്വയം നോക്കിക്കൊള്ളാം എന്ന് സമ്മതിച്ച് വിവാഹത്തിന് തയാറാവുന്നതാണ് മിസ്‌യാർ വിവാഹം. എന്നാൽ ഇതിന്റെ പേരിൽ വൻ മാഫിയ പ്രവർത്തിക്കുന്നതായാണ് ആക്ഷേപം.

 

 

 

ഓൺലൈനിൽ നൂറുകണക്കിന് പേജുകളാണിപ്പോൾ മിസ്‌യാർ വിവാഹ പരസ്യവുമായി എത്തുന്നത്. അതിൽ പലതും അവിശ്വസനീയ ഓഫറുകളാണ് നൽകിയിരിക്കുന്നത്. ചില പരസ്യങ്ങളിൽ ഒരു വർഷം സൗജന്യ സേവനം ചെയ്യാമെന്ന ഓഫറുകളും വരുന്നുണ്ട്. എന്നാൽ സേവനങ്ങളുടെ വിശദീകരണം ചോദിക്കുമ്പോൾ വ്യക്തമായ ഉത്തരമില്ല. വിദേശങ്ങളിൽ പ്രവർത്തിക്കുന്ന ബ്രോക്കർമാരാണ് തട്ടിപ്പിന് പിന്നിലെന്നാണ് വിവരം.

ഓൺലൈൻ സൈറ്റുകളിൽ അന്വേഷണത്തിനായി നൽകുന്നത് സൗദി മൊബൈൽ നമ്പറുകളാണ്. എന്നാൽ വിളിച്ചുനോക്കുമ്പോൾ അവർ സൗദി അറേബ്യക്ക് പുറത്താണ് കഴിയുന്നത്.

എന്നാൽ ഇത്തരം പരസ്യങ്ങളുടെ ഇരകളാകരുതെന്ന് സൗദി അറേബ്യയിലെ നിയമ വിദഗ്ധർ മുന്നറിയിപ്പ് നൽകി. കുറഞ്ഞ മഹറും മറ്റും ഓഫർ ചെയ്ത് ഇത്തരം വിവാഹ ദല്ലാൾമാർ പലരിൽ നിന്നും പണം തട്ടിയിട്ടുണ്ട്. കുറഞ്ഞ മഹർ കേൾക്കുമ്പോൾ പലരും ഇവരുടെ കെണിയിൽ വീഴുകയാണെന്ന് അവർ പറഞ്ഞു.

 

 

 

 

മിസ്‌യാർ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ഒരു വിദേശ വനിത പതിനായിരം റിയാൽ കൈപ്പറ്റിയ ശേഷം മുങ്ങിയ കേസുകൾ തന്റെ മുന്നിലുണ്ടെന്ന് അഭിഭാഷകൻ ഖാലിദ് അൽറഖൈബ പറഞ്ഞു. അത് അനുയോജ്യ ബന്ധമല്ലെന്നും മറ്റൊരു യുവതിയുടെ ഓഫർ നൽകാമെന്നുമാണ് അതേക്കുറിച്ച് ചോദിച്ചപ്പോൾ ദല്ലാൾ പറഞ്ഞത്. എന്നാൽ ഇതേക്കുറിച്ച് പോലീസിൽ പരാതി നൽകി അന്വേഷണം നടത്തിയപ്പോൾ മരിച്ച വ്യക്തിയുടെ വിവരങ്ങളാണ് ഇവർ നൽകിയിരുന്നതെന്നും പണം മറ്റൊരാളാണ് കൈപ്പറ്റിയതെന്നും മനസ്സിലായി. വിവാഹിതരെയും മുതിർന്നവരെയുമാണ് ഈ തട്ടിപ്പ് സംഘം പ്രധാനമായും ലക്ഷ്യം വെക്കുന്നത്. മഹർ പണം ആവശ്യപ്പെടുകയും പിന്നീട് മുങ്ങുകയും ചെയ്യുന്ന കേസുകൾ അനവധിയാണെന്നും അദ്ദേഹം പറഞ്ഞു.

വിവാഹിതരായ പുരുഷന്മാരുമായി ബന്ധം സ്ഥാപിച്ച് അവരോട് പ്രണയം നടിച്ചാണ് ഇവർ മിസ്‌യാർ വിവാഹ വാഗ്ദാനം നടത്തി പണം തട്ടുന്നത്. ഭാര്യമാരെ കുറിച്ച് പരാതികളുള്ളവരാണ് ഇവരുടെ പ്രധാന ഇരകൾ. ഇത്തരം വിവാഹ പരസ്യങ്ങളെ പരമാവധി സൂക്ഷിക്കണമെന്ന് നിയമ വിദഗ്ധർ ആവശ്യപ്പെട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 minutes ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (33 minutes ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (41 minutes ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (54 minutes ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (1 hour ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (1 hour ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (1 hour ago)

സങ്കടക്കാഴ്ചയായി... ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർക്ക് ദാരുണാന്ത്യം  (1 hour ago)

തെക്കൻ റെയിൽവേ പരിധിയിൽ ട്രെയിനുകളുടെ സർവീസുകളിലും സമയത്തിലും മാറ്റം  (1 hour ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (1 hour ago)

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു...  (2 hours ago)

മകരവിളക്കിന് മുന്നോടിയായി പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ശബരിമലയ്ക്ക് പുറപ്പെടുന്ന തിരുവാഭരണ പേടക സംഘത്തിന്റെ ഗുരുസ്വാമി ഗംഗാധരന്‍ പിള്ള അന്തരിച്ചു  (2 hours ago)

കടുത്ത ചൂടിലേക്ക് കടന്ന് കേരളം... പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു...  (2 hours ago)

വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ സെമി ഫൈനൽ ഉറപ്പാക്കിയ ഇന്ത്യ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ നേരിടും  (2 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ദർശന സമയത്തിൽ പുനഃക്രമീകരണം  (2 hours ago)

Malayali Vartha Recommends