ഏറ്റവും മികച്ചത് യുഎഇയിൽ...! ലോകത്തിലെ മികച്ച 10 എയർലൈനുകളുടെ പട്ടികയിൽ യുഎഇയിൽ നിന്ന് ഇത്തിഹാദ് എയർവേയ്സും എമിറേറ്റ്സ് എയർലൈൻസും ഇടംപിടിച്ചു

യാത്രക്കാർക്ക് മികച്ച രീതിയിൽ സേവനം നൽകുന്നതിൽ ദുബൈയുടെ വ്യോമയാന കമ്പനിയായ എമിറേറ്റ്സ് എന്നും ഒരു പടി മുന്നിലാണ്. അതിനാൽ യാത്രക്കായി എമിറേസ്റ്റ്സ് എയർലൈൻസ് തിരഞ്ഞെടുന്നവർ കൂടിവരികയാണ്. അതുപോലെ വൻ ഓഫറുകളും മികച്ച സേവനവുമായി യാത്രക്കാരെ കൈയ്യിലെടുക്കുന്നതിൽ അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയര്‍വേയ്സും ഒട്ടും മോശമല്ല. ഇതുകൊണ്ടാകാണം ഇപ്പോൾ യുഎഇയുടെ ഈ രണ്ട് വിമാനക്കമ്പനികൾ ഈ നേട്ടമുണ്ടാക്കിയത്.
അതായത് ലോകത്തിലെ മികച്ച 10 എയർലൈനുകളുടെ പട്ടികയിൽ യുഎഇയിൽനിന്ന് ഇത്തിഹാദ് എയർവേയ്സും എമിറേറ്റ്സ് എയർലൈൻസും ഇടംപിടിച്ചിരിക്കുകയാണ്. എയർലൈൻ റേറ്റിങ്സ് ഡോട്ട് കോം പട്ടികയിൽ ഇത്തിഹാദ് മൂന്നാം സ്ഥാനത്തും എമിറേറ്റ്സ് പത്താം സ്ഥാനത്തുമാണ്. വിമാനങ്ങളുടെ കാലപ്പഴക്കം, യാത്രക്കാരുടെ അവലോകനം, ലാഭം, നിക്ഷേപം, ഓഫറുകൾ, ഉദ്യോഗസ്ഥരുടെ പെരുമാറ്റം തുടങ്ങി 12 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു പഠനം.
വിമാന നവീകരണത്തിനും പുതിയ സൗകര്യങ്ങളും അവതരിപ്പിക്കുന്നതിനും യുഎഇ എയർലൈനുകൾ കോടിക്കണക്കിന് ദിർഹം ചെലവഴിക്കുന്നുണ്ട്. മികച്ച ഇൻ-ഫ്ലൈറ്റ് വിനോദം, മികച്ച പ്രീമിയം ഇക്കണോമി എന്നിവയിൽ എമിറേറ്റ്സ് ഏറ്റവും ഉയർന്ന റേറ്റിങ് നേടി. ബോർഡിങ് പാസുകൾ ഡിജിറ്റലാക്കിയ എമിറേറ്റ്സ് എല്ലാ യാത്രക്കാർക്കും വൈഫൈ നൽകിയും വാർത്തകളിൽ ഇടം നേടിയിരുന്നു. ഇത്തിഹാദ് എയർവേയ്‌സ് വൈ-ഫ്ലൈ ചാറ്റ്, സർഫ് പാക്കേജുകളും പുറത്തിറക്കി. വാട്സാപ്പ്, മെസഞ്ചർ, വീചാറ്റ് തുടങ്ങിയവയും സൗജന്യ സേവനത്തിലൂടെ ഉപയോഗിക്കാം.
എയർ ന്യൂസിലൻഡ്, ഖത്തർ എയർവേസ് എന്നിവയാണ് ആദ്യ 2 സ്ഥാനങ്ങളിൽ എത്തിയത്. ബജറ്റ് എയർലൈൻ വിഭാഗത്തിൽ മധ്യപൂർവദേശത്തെ ഏറ്റവും മികച്ച വിമാനമെന്ന ബഹുമതി ഫ്ലൈ ദുബായ് സ്വന്തമാക്കി. ഇനി റാങ്കിങ് നോക്കി പ്രസികൾക്ക് യാത്രക്കായി ഇഷ്ടമുള്ള എയർലൈനുകൾ പ്രവാസികൾക്ക് തിരഞ്ഞെടുക്കാം.
https://www.facebook.com/Malayalivartha