എല്ലാം കിറുകൃത്യം...! ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുന്നു, ഇരുരാജ്യങ്ങളും രൂപ-ദിർഹം കരാർ ഒപ്പുവെച്ച് കൃത്യം ഒരുമാസത്തിന് ശേഷം കരാർ അടിസ്ഥാനത്തിലുള്ള ആദ്യ വ്യാപാരം നടന്നു

ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുകയാണ്. പ്രവാസികൾക്കും ഇതിന്റെ ഫലമായി ഭാവിയിൽ പല ആനുകൂല്യങ്ങളും നേട്ടങ്ങളുമെല്ലാം ഉണ്ടായേക്കാം. അതിനാൽ ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ അടുക്കുന്നത് നേട്ടമായി വിലയിരുത്താം. എന്നാൽ ഇപ്പോൾ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ഒരുപടികൂടി ഉയർന്നിരിക്കുകയാണ്. ഇതിന് ആധാരമായി എടുത്തു പറയേണ്ടത് കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ ഒപ്പുവെച്ച കരാറിനെ കുറിച്ചാണ്.
ഇരു രാജ്യങ്ങളും തമ്മിൽ രൂപ-ദിർഹം കരാർ ഒപ്പുവെച്ച് കൃത്യം ഒരുമാസത്തിന് ശേഷം കരാർ അടിസ്ഥാനത്തിലുള്ള ആദ്യ വ്യാപാരം നടന്നിരിക്കുകയാണ്. അതും കൃത്യം കരാർ ഒപ്പുവെച്ച് ഒരു മാസം തികയും മുൻപ്. പ്രാദേശിക കറൻസികളിലെ വ്യാപാരം ഇന്ത്യ-യുഎഇ സഹകരണത്തിന്റെ വളരെ പ്രധാനപ്പെട്ട വശമാണ്. ഇത് മെച്ചപ്പെട്ട സാമ്പത്തിക സഹകരണത്തിന് വഴിയൊരുക്കുകയും അന്താരാഷ്ട്ര സാമ്പത്തിക ഇടപെടലുകൾ ലളിതമാക്കുകയും ചെയ്യും എന്നായിരുന്നു കരാറില്‍ ഒപ്പുവെച്ചുകൊണ്ട് ജുലൈ 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.
പ്രാദേശിക കറന്‍സിയിലുള്ള ഈ ഇടപാട് ചെലവും സമയവും കുറയ്ക്കുകയും പ്രാദേശിക കറൻസികളെ ആശ്രയിക്കുന്നത് വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സ്വതന്ത്ര-വ്യാപാര കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വർദ്ധിപ്പിക്കും. കരാറിന്റെ അടിസ്ഥാനത്തിൽ വ്യാപാരികൾക്ക് ഇന്ത്യന്‍ രൂപയില്‍ പേയ്മെന്റ് നടത്താന്‍ സാധിക്കുമെന്ന് ഇന്ത്യൻ എംബസി പ്രസ്താവനയിലൂടെ കൂട്ടിച്ചേർത്തു.
ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടൂതൽ ശക്തമാക്കാൻ തങ്ങൾ തയ്യാറെണെന്ന് അറിയിച്ചുകൊണ്ടുള്ളായിരുന്നു കഴിഞ്ഞ ദിവസം ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ കുറിച്ചത്. ഇന്ത്യയുമായി ചേർന്ന് സമൃദ്ധിയുടെയും വളർച്ചയുടെയും ഭാവി കെട്ടിപ്പടുക്കാൻ യുഎഇ പ്രതിജ്ഞാബദ്ധമാണെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചു.
ഇന്ത്യ അതിന്റെ 77-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ഈ മഹത്തായ രാഷ്ട്രത്തിന്റെ നേതൃത്വത്തിനും ജനങ്ങൾക്കും ഞാൻ എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഈ സന്തോഷകരമായ അവസരത്തിൽ പങ്കിട്ട സമൃദ്ധിയുടെയും വളർച്ചയുടെയും ഭാവി കെട്ടിപ്പടുക്കുന്നതിനും ഞങ്ങളുടെ പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് ഉയർത്തുന്നതിനും രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക ബന്ധങ്ങളുടെ പുതിയ ചക്രവാളങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുമുള്ള പ്രതിബദ്ധത യുഎഇ വീണ്ടും ഉറപ്പിക്കുന്നു. സ്വാതന്ത്ര്യ ദിനാശംസകൾ, സ്വതന്ത്ര ദിവസ് എന്നാണ് അദ്ദേഹം കുറിച്ചത്.
ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർക്കാണ് അഭിനന്ദന സന്ദേശം അയച്ചത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും ആശംസാ സന്ദേശം പ്രസിഡന്റ് മുർമുവിന് അയച്ചു.
https://www.facebook.com/Malayalivartha