രൂപയുടെ മൂല്യം ഇടഞ്ഞു...! ഗൾഫിലെ കറൻസികളെല്ലാം ഉയർന്ന നിരക്കിൽ, പ്രവാസികൾ പരമാവധി ഈ അവസരം പ്രയോജനപ്പെടുത്തുക

പ്രവാസികളെ പൈസ കുറച്ച് അധികമായി നാട്ടിലേക്ക് അയക്കണമെങ്കിൽ വേഗം അയച്ചോളൂ. ഇപ്പോൾ അതിന് പറ്റിയ ടൈം അണ്. ഗൾഫ് കറൻസികളെല്ലാം ഇപ്പോൾ ഉയർന്ന നിരക്കിൽ തലയുയർത്തി നിൽകുകയാണ്. രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിരക്കിലാണ് പൊയിക്കൊണ്ടിരിക്കുന്നത്. ഒരു യുഎഇ ദിർഹത്തിന് 22.65 രൂപയാണ് കഴിഞ്ഞ ദിവസത്തെ വിനിമയ നിരക്ക്.
ഒമാൻ റിയാൽ 216.08 രൂപയിലും ബഹ്റൈൻ റിയാൽ 220.75 രൂപയിലും എത്തിയിട്ടുണ്ട്. കുവെെറ്റ് ദിനാർ 270.5 രൂപയും സൗദി റിയാൽ 22.18 രൂപയിലും എത്തി. ഖത്തർ റിയാൽ 22.81 രൂപയാണ് ലഭിക്കുക. ഗൾഫിലെ കറൻസികളെല്ലാം രൂപയുമായുള്ള വിനിമയ നിരക്കിൽ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. എക്സ്ചേഞ്ചുകളിൽ വിലയ തിരക്ക് ഒന്നും അനുഭവപ്പെട്ടില്ല. സാധാരണയുള്ള തിരക്ക് തന്നെയാണ് ഉണ്ടായിരുന്നത്.
വിനിമയ നിരക്ക് ഉയരുന്നത് കാണുമ്പോൾ പലരും നാട്ടിലേക്ക് പണം അയക്കും. വീട് പണി പൂർത്തിയാകത്തവരും, കടങ്ങൾ ഉള്ളവരും എല്ലാവരും ഈ സമയത്ത് പലപ്പോഴും കടം വാങ്ങി നാട്ടിലേക്ക് പണം അയക്കാറുണ്ട്. കൊവിഡ് പ്രതിസന്ധി വന്നതുമുതൽ വലിയ തരത്തിൽ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവർ ഇന്നും കരകയറിയിട്ടില്ല. പല കമ്പനികളും ശമ്പളം വെട്ടിക്കുറച്ചിരുന്നു. ചില കമ്പനികൾ ഇതെന്നും ഇപ്പോഴും വർധിപ്പിച്ചിട്ടില്ല.
വിനിമയ നിരക്ക് ഉയരുന്നത് പ്രവാസികൾ വലിയ അനുഗ്രഹമായി ആണ് കാണുന്നത്. എന്നാൽ മാസത്തിന്റെ പകുതി പിന്നിട്ടതിനാൽ മിക്ക പ്രവാസികൾക്കും ഈ അവസരം പ്രയോജനപ്പെടുത്താൻ സാധിക്കാതെ വരും. കാരണം ശമ്പളം വീണ് പലരും നാട്ടിലേക്ക് പണം അയച്ചു കഴിഞ്ഞു കാണും. അയയ്ക്കാൻ വൈകിയവരും, ഇനി അയയ്ക്കാൻ ബാക്കിയുള്ളവരും പരമാവധി ഈ അവസരം പ്രയോജനപ്പെടുത്തുക.
https://www.facebook.com/Malayalivartha