ഹൃദയാഘാതം വില്ലനായി...! സൗദിയിൽ സ്വന്തമായി ബിസിനസ് ചെയ്ത് വരികയായിരുന്ന പ്രവാസി മരിച്ചു

സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ ചെറുവല്ലൂർ കൊള്ളക്കടവ് പാടിത്തറയിൽ വീട്ടിൽ അനിൽകുമാർ (50) ആണ് ദമാമിൽ മരിച്ചത്. സൗദിയിൽ സ്വന്തമായി ബിസിനസ് ചെയ്തു വരികയായിരുന്നു. ഭാര്യ: പ്രിയ. മക്കൾ: അനുഗ്രഹ, ആരാധന. മൃതദേഹം നാട്ടിലെത്തിക്കും.
അതേസമയം ഖത്തറിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് തളങ്കര സ്വദേശി പടിഞ്ഞാര്‍കുന്നില്‍ അസീബ് (34) മരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു മരണം. അല്‍ വക്രയില്‍ ഇൻ ലാൻഡ് ട്രാവല്‍ ആൻഡ് ടൂറിസം എന്ന സ്ഥാപനം നടത്തിവരികയായിരുന്ന അസീബിനെ രണ്ടാഴ്ച മുമ്പാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഭാര്യയും മക്കളും സന്ദര്‍ശക വിസയില്‍ ഖത്തറില്‍ ഉണ്ട്. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നാട്ടില്‍ നിന്ന് ഉമ്മയും സഹോദരനും ഭാര്യാ മാതാവും ഉള്‍പെടെ ദോഹയില്‍ എത്തിയിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കെ.എം.സി.സി അല്‍ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മറ്റി പ്രവര്‍ത്തകര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha