രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്, ഗൾഫ് കറൻസികളെല്ലാം ഉയർന്ന നിരക്കിൽ, നാട്ടിലേക്ക് പണമയയ്ക്കാൻ നേട്ടോട്ടമോടി പ്രവാസികൾ

രൂപയുടെ മൂല്യത്തകർച്ച തുടരുന്ന സാഹചര്യത്തിൽ ഗൾഫിൽ നിന്ന് നാട്ടിലേക്ക് പണമയയ്ക്കാൻ മണി എക്സ്ചേഞ്ചുകളിൽ പ്രവാസികളുടെ വൻ തിരക്കാണ് പ്രതീക്ഷിക്കുന്നത്. രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ചെറിയ ഏറ്റക്കുറച്ചിലുകൾ ഒഴിച്ചാൽ ഗൾഫ് കറൻസികളെല്ലാം ഇപ്പോൾ ഉയർന്ന നിരക്കിൽ തന്നെയാണ് ഉള്ളത്.
രൂപയ്ക്കു തിരിച്ചടിയാണെങ്കിലും നാട്ടിലേക്കു പണം അയയ്ക്കുന്ന പ്രവാസികൾക്ക് ഈ സാഹചര്യം ഗുണം ചെയ്യും.ഗൾഫ് കറൻസികൾ പരിശോധിക്കുകയാണെങ്കിൽ. ഒരു യുഎഇ ദിർഹത്തിന് 22.63 രൂപയാണ് ഇന്നത്തെ വിനിമയ നിരക്ക്. കഴിഞ്ഞ ദിവസം ഇത് 22.66 ആയിരുന്നു. ചെറിയ കുറവാണ് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗൾഫ് മേഖലയിലെ മറ്റു കറൻസികളുടെ വിനിമയ നിരക്കിലും മാറ്റമുണ്ടായി.
ഖത്തർ റിയാലുമായുള്ള വിനിമയ നിരക്ക് 22 രൂപ 83 പൈസയാണ്. നാട്ടിലേക്ക് പണം അയയ്ക്കുമ്പോൾ റിയാലിന് 22 രൂപ 65 പൈസയ്ക്കും 22 രൂപ 71 പൈസയ്ക്കും ഇടയിലാണ് ലഭിക്കുക. ഒമാൻ റിയാൽ 215.91 രൂപയിലും ബഹ്റൈൻ ദിനാർ 220.56 രൂപയിലും എത്തിയിട്ടുണ്ട്. കുവെെറ്റ് ദിനാർ 269.98, സൗദി റിയാൽ 22.17 രൂപയിലും എത്തി. ഗൾഫിലെ കറൻസികളെല്ലാം രൂപയുമായുള്ള വിനിമയ നിരക്കിൽ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോള്ളത്. ഇത് പ്രവാസികൾക്ക് ഒറ്റനോട്ടത്തിൽ തന്നെ മനസിലാക്കാം.
വിനിമയ നിരക്ക് ഉയരുന്നത് കാണുമ്പോൾ പലരും നാട്ടിലേക്ക് പണം അയക്കും. വീട് പണി പൂർത്തിയാകത്തവരും, കടങ്ങൾ ഉള്ളവരും എല്ലാവരും ഈ സമയത്ത് പലപ്പോഴും കടം വാങ്ങി നാട്ടിലേക്ക് പണം അയക്കാറുണ്ട്. കൊവിഡ് പ്രതിസന്ധി വന്നതുമുതൽ വലിയ തരത്തിൽ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവർ ഇന്നും കരകയറിയിട്ടില്ല. പല കമ്പനികളും ശമ്പളം വെട്ടിക്കുറച്ചിരുന്നു. ചില കമ്പനികൾ ഇതെന്നും ഇപ്പോഴും വർധിപ്പിച്ചിട്ടില്ല.
വിനിമയ നിരക്ക് ഉയരുന്നത് പ്രവാസികൾ വലിയ അനുഗ്രഹമായി ആണ് കാണുന്നതെങ്കിലും മാസത്തിന്റെ പകുതി പിന്നിട്ടതിനാൽ മിക്ക പ്രവാസികളും ഇതിനോടകം നാട്ടിലേക്ക് പണം അയച്ച് കഴിഞ്ഞിട്ടുണ്ടാകും. പലർക്കും അവസരം പ്രയോജനപ്പെടുത്താൻ സാധിക്കാതെ വരും. അയയ്ക്കാൻ വൈകിയവരും, ഇനി അയയ്ക്കാൻ ബാക്കിയുള്ളവരും പരമാവധി ഈ അവസരം പ്രയോജനപ്പെടുത്തുക.
രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞാൽ കൂടുതൽ തുകയിലെത്തുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. അതേസമയം രൂപയുടെ മൂല്യം ഇടിയുന്നതിനാൽ നാട്ടിലേക്കുള്ള പ്രവാസികളുടെ പണം ഇടപാടുകൾ കൂടി. ഗൾഫിൽ നിന്നുള്ള എൻആർഐ പണമിടപാടുകളും കുത്തനെ ഉയർന്നു. ഇന്ത്യയിലേക്ക് എത്തുന്ന പ്രവാസി പണത്തിൻെറ വലിയൊരു പങ്ക് ഗൾഫ് മേഖലയിൽ നിന്നാണ്.
https://www.facebook.com/Malayalivartha