കുറഞ്ഞ നിരക്കിൽ കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ, ഖത്തറില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ആഴ്ചയില്‍ നാല് സര്‍വീസുകൾ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്, പുതിയ നോണ്‍സ്റ്റോപ്പ് സര്‍വീസുകൾ ഉള്‍പ്പെടുത്തിയത് ശൈത്യകാല ഷെഡ്യൂളുകളിൽ....

ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ തുടങ്ങാൻ ഒരുങ്ങുകയാണ് ഇന്ത്യയുടെ ബജറ്റ് വിമാന സര്‍വീസ് കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ്. യാത്രക്കാരെ കൈയ്യിലെടുക്കാൻ ഈ മാസം കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിലേക്ക് ഈ മാസം വിവിധ ദിവസങ്ങളില്‍ 240 സൗദി റിയാലിന് ടിക്കറ്റുകള്‍ ലഭ്യമാക്കിയിരുന്നു. ഇതിന് പുറമെയാണ് ഇപ്പോൾ ശൈത്യകാല ഷെഡ്യൂളുകളിൽ പുതിയ നോണ്‍സ്റ്റോപ്പ് സര്‍വീസ് ഉള്‍പ്പെടുത്തിയത്.
ഖത്തറില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ആഴ്ചയില്‍ നാല് നോണ്‍സ്റ്റോപ്പ് വിമാനങ്ങളാണ് സർവീസ് നടത്തുക. വരുന്ന ഒക്ടോബര്‍ 29 മുതലാണ് സര്‍വീസ് ആരംഭിക്കുക. മറ്റു വിമാന കമ്പനികളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ സര്‍വീസുകള്‍ ഖത്തറിലെ മലയാളി പ്രവാസികള്‍ക്ക് വലിയ അനുഗ്രഹമാവും.
ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ്. ചൊവ്വ, വ്യാഴം, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നിന്ന് ദോഹയിലേക്കും സര്‍വീസുണ്ടാവും. ഖത്തര്‍ എയര്‍വേയ്‌സ്, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ കമ്പനികള്‍ക്ക് ദോഹയില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസുണ്ട്. എന്നാല്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് പലര്‍ക്കും താങ്ങാവുന്നതിനപ്പുറമാണ്.
ഖത്തര്‍ എയര്‍വേയ്‌സിന് ടിക്കറ്റ് നിരക്ക് താരതമ്യേന കൂടുതലായതിനാല്‍ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ക്കാണ് ഖത്തറിലെ മലയാളി പ്രവാസികള്‍ ആദ്യ പരിഗണന നല്‍കുന്നത്. അതേസമയം സൗദിയിൽ നിന്ന് 5289 രൂപയ്ക്ക് കേരളത്തിലേക്ക് സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരെ ഞെട്ടിക്കുകയുണ്ടായി.
കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിലേക്ക് ഈ മാസം ഇനി ബാക്കിയുള്ള ദിവസങ്ങളില്‍ 240 സൗദി റിയാലിന് ടിക്കറ്റുകള്‍ ലഭ്യമാണ്. വണ്‍ വേ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ഇത്ര കുറഞ്ഞ നിരക്ക് സമീപകാലത്ത് ഉണ്ടായിട്ടില്ലെന്ന് ടിക്കറ്റിങ് രംഗത്തുള്ളവര്‍ പറയുന്നു. ദമാമില്‍ നിന്ന് കരിപ്പൂരിലേക്ക് ഈ മാസം വിവിധ ദിവസങ്ങളില്‍ 240 റിയാലിന് ഇക്കോണമി ക്ലാസ് ടിക്കറ്റുകള്‍ ലഭ്യമാണ്.
ഓഗസ്റ്റ് 20 22, 23, 29 തിയ്യതികളിലാണ് ഈ നിരക്കുകള്‍ കാണിക്കുന്നത്. മറ്റുള്ള ദിവസങ്ങളില്‍ ദമാമില്‍ നിന്ന് 350, 450 റിയാലിനും ടിക്കറ്റുകള്‍ ലഭ്യമാണ്. ദമാമില്‍ നിന്ന് രാത്രി 12.10നാണ് ഈ വിമാനം കരിപ്പൂരിലേക്ക് പുറപ്പെടുന്നത്. രാവിലെ 7.05ന് എത്തിച്ചേരും. ഹാന്‍ഡ് ബാഗേജിനു പുറമേ 30 കിലോ വരെ ലഗേജും സൗജന്യമാണ്.
https://www.facebook.com/Malayalivartha