അജ്മാനിൽ വെയർഹൗസിൽ തീപിടുത്തം, ഫർണീച്ചർ ഉൽപന്നങ്ങൾ കത്തി നശിച്ചു, ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

അജ്മാനിൽ വെയർഹൗസിലുണ്ടായ തീപിടുത്തത്തിൽ ഫർണീച്ചർ ഉൽപന്നങ്ങൾ കത്തി നശിച്ചു. അൽജർഫ് മേഖലയിൽ ഇന്ന് രാവിലെയാണ് തീപിടുത്തം ഉണ്ടായത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അജ്മാൻ പൊലീസും സിവിൽ ഡിഫൻസും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം കുവൈത്തിലെ ഫര്‍വാനിയയില്‍ കെട്ടിടത്തിന്റെ ബേസ്‌മെന്റിലും തീപിടുത്തമുണ്ടായി. മരപ്പണിയും തടിയും സൂക്ഷിക്കുന്ന കെട്ടിടത്തിന്റെ ബേസ്‌മെന്റിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ ഉടൻ ഫര്‍വാനിയ, സബാൻ കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിരക്ഷാ സേനയെ സംഭവസ്ഥലത്തേക്ക് അയച്ചതായി ജനറല്‍ ഫയര്‍ഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. സംഘമെത്തി കാര്യമായ പരിക്കുകളൊന്നും കൂടാതെ തീ നിയന്ത്രണവിധേയമാക്കി.
https://www.facebook.com/Malayalivartha