സൗദിയില്‍ വീണ്ടും വധശിക്ഷ...!! കൊലപാതക കുറ്റത്തിന് രണ്ട് പേരുടെ ശിക്ഷാവിധി നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം

സൗദി അറേബ്യയിൽ വധശിക്ഷ നിയമപരമായ ശിക്ഷയാണ്. വാളുകൊണ്ട് തലവെട്ടിയും തൂക്കിലേറ്റിയുമാണ് സാധാരണയായി വധശിക്ഷ നടപ്പാക്കുന്നതെങ്കിലും ഇടയ്ക്കിടെ വെടിയുതിർത്തും ശിക്ഷ നടപ്പാക്കാറുണ്ട്. കഴിഞ്ഞ വർഷം 2022 മാർച്ച് 12 ന് സൗദി അറേബ്യ 81 പേരെയാണ് വധശിക്ഷയാക്ക് വിധേയമാക്കിയത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട വധശിക്ഷയാണിത്. പുണ്യമാസമായ റംസാനിലും സൗദി അറേബ്യ വധശിക്ഷ നടപ്പാക്കി. 2009ന് ശേഷം ആദ്യമായി ഇത്തവണ രാജ്യത്ത് റംസാനില്‍ വധശിക്ഷ നടപ്പാക്കി. വിശുദ്ധ നഗരമായ മദീനയില്‍ തന്നെയാണ് ശിക്ഷാവിധി നടപ്പാക്കിയതെന്നും ശ്രദ്ധേയമാണ്.
ഇപ്പോൾ കൊലപാതക കേസുകളില്‍ ശിക്ഷിക്കപ്പെട്ട രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കിയിരിക്കുകയാണ് ഭരണകൂടം. വ്യത്യസ്ത കേസുകളിലായി യുഎസ് പൗരന്റെയും സൗദി പൗരന്റെയും വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്വന്തം പിതാവിനെ ക്രൂരമായി കൊലചെയ്ത കുറ്റത്തിനാണ് അമേരിക്കക്കാരനെ ശിക്ഷിച്ചത്. പ്രതി ഹഷീഷും ലഹരി ഗുളികളും ഉപയോഗിച്ചിരുന്നു. ഈജ്പ്തുകാരനായ പിതാവ് നാജി നസീഫിനെ മുഖത്ത് മുഷ്ടിചുരുട്ടി നിരവധി ഇടിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നു. അപ്പീല്‍ കോടതികള്‍ ശിക്ഷ ശരിവച്ചതോടെയാണ് വിധി നടപ്പാക്കിയത്.
ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് സ്വദേശിയെ വധശിക്ഷയ്ക്ക് വിധേയമാക്കിയത്. മിശ്അല്‍ ബിന്‍ മുഹമ്മദ് ബിന്‍ ഹാമിദ് അല്‍ഗാംദിയെയാണ് മക്ക പ്രവിശ്യയില്‍ ശിക്ഷിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി വനിതയായ ഭാര്യ റവാന്‍ ബിന്‍ത് അബ്ദുല്ല ബിന്‍ അഹ്മദ് അല്‍ഗാംദിയെയാണ് പ്രതി കൊലപ്പെടുത്തിയിരുന്നത്.
കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെ വിജനനമായ സ്ഥലത്തേക്ക് ഭാര്യയെ തന്ത്രപൂര്‍വം കൂട്ടിക്കൊണ്ടുപോയാണ് പ്രതി കൃത്യം നടപ്പാക്കിയത്. കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ചും ശരീരരത്തിലേക്ക് കാര്‍ കയറ്റിയിറക്കിയും അതിനിഷ്ഠൂരമായാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇയാള്‍ മയക്കുമരുന്നും ലഹരി ഗുളികകളും ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.
ഒരു വ്യക്തിയുടെ ശിക്ഷാവിധി നടപ്പിലാക്കുന്നതിന് മുൻപ് ഒരു പോലീസ് ഉദ്യോഗസ്ഥൻ ആ വ്യക്തി ചെയ്ത കുറ്റകൃത്യങ്ങൾ പ്രഖ്യാപിക്കുകയും ശേഷം ശിരഛേദം നടത്തുകയുമാണ് ചെയ്യുന്നത്. ഒരു മെഡിക്കൽ എക്സാമിനർ മൃതദേഹം പരിശോധിച്ച് കുറ്റവാളി മരിച്ചതായി പ്രഖ്യാപിച്ചതിന് ശേഷം, ശിരഛേദം ചെയ്യപ്പെട്ട കുറ്റവാളിയുടെ കുറ്റകൃത്യങ്ങൾ ഒരിക്കൽ കൂടി പ്രഖ്യാപിക്കുകയും നടപടിക്രമങ്ങൾ പൂർത്തിയാകുകയും ചെയ്യുന്നതാണ് രീതി.
നിരവധി ആളുകളുടെ ജീവന് ഭീഷണിപ്പെടുത്തുന്ന ഏതെങ്കിലും പ്രവർത്തി ചെയ്യുന്നത് ” ഒഴികെയുള്ള കുറ്റകൃത്യങ്ങളെ വധശിക്ഷയിൽ നിന്ന് രാജ്യം “ഒഴിവാക്കി” എന്നായിരുന്നു സൗദി ഭരണാധികാരിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ദ അറ്റ്ലാന്റിക് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ രാജ്യത്ത് മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ക്കുള്ള വധശിക്ഷ കഴിഞ്ഞ വര്‍ഷം പുനരാരംഭിച്ചു.
https://www.facebook.com/Malayalivartha