യുഎഇയിൽ റോഡില്‍ കണ്ടെത്തിയ മൃതദേഹം മലയാളിയുടേത്, മരിച്ച എറണാകുളം സ്വദേശി 15 വര്‍ഷമായി പ്രവാസി

യുഎഇയിൽ റോഡില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. എറണാകുളം ആലുവ കോട്ടപ്പുറം സ്വദേശി അടക്ക്യാപ്പറമ്ബില്‍ നിസാര്‍ (47) ന്റെ മൃതദേഹമാണ് അബൂദബിയില്‍ റോഡില്‍ കണ്ടെത്തിയത്. ആഗസ്റ്റ് ആറിനാണ് നിസാറിനെ റോഡില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിഞ്ഞിരുന്നില്ല. സാമൂഹിക പ്രവര്‍ത്തകന്‍ ഷകീബ് ഹംസയുടെ ഇടപെടലിനെ തുടര്‍ന്ന് ബന്ധുക്കളെ കണ്ടെത്തി വിവരം കൈമാറുകയായിരുന്നു.
വെള്ളിയാഴ്ച കുടുംബമെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മരിച്ച നിസാര്‍ 15 വര്‍ഷമായി പ്രവാസിയാണ്. ദുബൈയിലാണ് ജോലി ചെയ്തിരുന്നത്. പരേതനായ ഉസ്മാന്‍റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: കല്ലുംപുറത്ത് നിഷ. മക്കള്‍: ഹെന, നോയ. സഹോദരങ്ങള്‍: നിയാസ്, ബാബു, സാബു, നൗഷാദ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha