സൗദിയിൽ പൊതുവേദിൽ ഗായികയുടെ സെക്സി നൃത്തം, സംഘാടകന്റെ ലൈസന്‍സ് റദ്ദാക്കി, വിനോദ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും വിലക്ക്....!!

സൗദിയിൽ പൊതുവേദിൽ ഗായിക സെക്സി നൃത്തം നടത്തിയ സംഭവത്തിൽ സംഘാടകനെതിരെ നടപടി. സൗദിയിലെ നജ്‌റാനിലാണ് ഈ സംഭവം ഉണ്ടായത്. കഴിഞ്ഞാഴ്ച നടന്ന നജ്‌റാന്‍ സമ്മര്‍ ഫെസ്റ്റിവല്‍ സമാപന ചടങ്ങില്‍ ഒരു ഗായിക അതോറിറ്റി നിശ്ചയിച്ച മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കാതെ ഇത്തരത്തിൽ മതിമറന്നാടിയത്. ഗായികയുടെ പേരുവിവരങ്ങള്‍ അതോറിറ്റി വ്യക്തമാക്കിയിട്ടില്ല.
ഇവർ പ്രഫഷനല്‍ പെരുമാറ്റം ലംഘിക്കുകയും ചെയ്‌തെന്നാണ് അധികൃതരുടെ വിശദീകരണം. ഇതേ തുടര്‍ന്നാണ് നജ്‌റാന്‍ ഗവര്‍ണറേറ്റിന്റെ സഹായത്തോടെ സംഘാടകന് എതിരെ നടപടിയെടുത്തതെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി അറിയിച്ചു. സംഘാടകന്റെ ലൈസന്‍സ് റദ്ദാക്കുകയും വിനോദ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പൊതുപരിപാടിയായതിനാല്‍ നജ്‌റാന്‍ ഗവര്‍ണറേറ്റുമായി ആശയവിനിമയം നടത്തിയ ശേഷമാണ് സംഘാടകനെതിരെ നടപടിയെടുത്തത്.
പൊതുമര്യാദ നിയമം പാലിച്ച് വൈവിധ്യവും നിലവാരവുമുള്ള വിനോദ പരിപാടികള്‍ക്ക് അനുമതി നല്‍കുന്നുണ്ടെന്നും ശല്യപ്പെടുത്തുന്ന ശബ്ദമോ വിഷ്വല്‍ ഇഫക്ടുകളോ ഉപയോഗിക്കാതിരിക്കുക, പൊതു മര്യാദ ലംഘനം നടത്താതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ വിനോദ പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ പാലിക്കണമെന്നും അതോറിറ്റി ഓര്‍മിപ്പിച്ചു.
രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് നൃത്തംചെയ്തത് കാണികളില്‍ അതൃപ്തിക്കും വിമര്‍ശനത്തിനും ഇടയാക്കുകയും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സൗദിയിലെ സാംസ്‌കാരിക-കലാ പരിപാടികള്‍ക്ക് അനുമതി നല്‍കുന്ന ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി നടപടിയുമായി രംഗത്തെത്തിയത്. പൊതുമര്യാദ നിയമം ലംഘിച്ചതിന് സംഘാടകനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.
സൗദി അറേബ്യയുടെ തെക്കന്‍ പ്രവിശ്യയായ നജ്‌റാനില്‍ സമ്മര്‍ ഫെസ്റ്റിവല്‍ സമാപന ചടങ്ങിന്റെ ഭാഗമായി നടന്ന ആഘോഷ രാവിലാണ് നൃത്തം അവതരിപ്പിച്ചത്. അനുചിതമായ വസ്ത്രധാരണവും സെക്‌സി നൃത്തവും അതോറിറ്റി നിശ്ചയിച്ച മാനദണ്ഡങ്ങളും വ്യവസ്ഥകളും ലംഘിക്കുന്നതാണ്. പ്രൊഫഷണല്‍ പെരുമാറ്റം ലംഘിക്കുകയും ചെയ്‌തെന്ന് അതോറിറ്റി വിശദീകരിച്ചു.
https://www.facebook.com/Malayalivartha