യുഎഇയിൽ നിന്ന് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പറക്കാം, ഫുജൈറയിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസ് ആരംഭിക്കാൻ നടത്തിയ ചർച്ചയിൽ താൽപര്യം പ്രകടിപ്പിച്ച് വിമാന കമ്പനികൾ, എയർ ഇന്ത്യാ അധികൃതർ വിമാനത്താവളം സന്ദർശിച്ചു

പ്രവാസികൾക്ക് എക്കാലവും പ്രിയം ബജറ്റ് എയർലൈൻസിനോടാണ്. കുറഞ്ഞ ചിലവിൽ മെച്ചപ്പെട്ട സേവനങ്ങൾ കിട്ടുന്നതിനാൽ നാട്ടിലെത്താൻ ഇത്തരം വിമാനങ്ങളെ ആശ്രയിക്കുന്നതാണ് കൂടുതൽ ലാഭം. പ്രവാസികൾക്ക് ഒരു സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. യുഎഇയിലെ പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പറക്കാനുള്ള അവസരമാണ് വരാൻ പോകുന്നത്.
ഫുജൈറയിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസ് ആരംഭിക്കാൻ ഇന്ത്യൻ വിമാന കമ്പനികളുമായി എയർപോർട്ട് അതോറിറ്റി ചർച്ചകൾ നടത്തിയതായിട്ടുള്ള വാർത്തയാണ് പുറത്തുലരുന്നത്. എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ആകാശ, സ്പൈസ് ജെറ്റ് എന്നീ കമ്പനികളുമായാണ് ഫുജൈറ വിമാനത്താവളം ഇതിനകം ചർച്ചകൾ പൂർത്തിയാക്കിയത്. മിക്ക വിമാനകമ്പനികളും ഇക്കാര്യത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും എയർ ഇന്ത്യാ അധികൃതർ ഫുജൈറ വിമാനത്താവളം സന്ദർശിച്ചുവെന്നും വിമാനത്താവളം അധികൃതർ വ്യക്തമാക്കി.
വിമാനകമ്പനികൾക്ക് വിമാനത്താവളത്തിലുണ്ടാകാവുന്ന ചെലവുകൾ പരമാവധി കുറയ്ക്കാം എന്ന് എയർപോർട്ട് ഉറപ്പുനൽകിയിട്ടുണ്ട്. യുഎഇയിലെ മറ്റ് എയർപോർട്ടുകളിലേക്ക് പറക്കുന്നതിനേക്കാൾ കുറഞ്ഞ ഇന്ധന ചെലവിൽ ഫുജൈറയിലേക്ക് പറക്കാൻ കഴിയും. എല്ലാ യുഎഇ നഗരങ്ങളിലേക്കും ഫുജൈറയിലേക്ക് എത്താനുള്ള വാഹനസൗകര്യം, സിറ്റി ചെക്ക് ഇൻ സൗകര്യം എന്നിവയും ഉറപ്പാക്കുന്നുണ്ട്.
നിലവിൽ ഒമാന്റെ സലാം എയർ മാത്രമാണ് ഫുജൈറയിൽ നിന്ന് സർവീസ് നടത്തുന്നത്. കഴിഞ്ഞ മാസം മുതലാണ് സർവീസ് ആരംഭിച്ചത്. മസ്കത്ത് വഴി തിരുവനന്തപുരം, ലക്നൗ, ജയ്പൂർ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലേക്ക് ഫുജൈറയിൽ നിന്ന് നിറയെ യാത്രക്കാരുമുണ്ട്. രണ്ട് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷമാണ് ഫുജൈറയിൽ നിന്ന് ഇന്ത്യയിലേക്ക് കണക്ഷൻ ഫ്ലൈറ്റ് സർവീസ് ആരംഭിച്ചതെന്ന പ്രത്യേകതയുമുണ്ട്.
ഫുജൈറ വിമാനത്താവളത്തിലേയ്ക്ക് നേരിട്ട് സർവീസ് നടത്തുന്ന ആദ്യ കമ്പനിയാണ് സലാം എയർ. ആഴ്ചയിൽ തിങ്കൾ ബുധൻ ദിവസങ്ങളിലായി നിലവിൽ നാല് സർവീസാണ് ഉള്ളത്. ബജറ്റ് എയർലൈസുകളോട് കൂടുതൽ പ്രിയമുള്ള പ്രവാസികൾക്ക് ഈ കണക്ഷൻ സർവീസ് ഒരു അനുഗ്രമാകും. കാരണം ഉയർന്ന വിമാന ടിക്കറ്റ് നിരക്ക് മൂലം പ്രവാസികൾ ആകെ ആശ്ങ്കയിലായിരിക്കുന്ന ഈ സമയത്ത് തന്നെ സലാം എയർ സർവ്വീസ് തുടങ്ങിയത് വിലയൊരു ആശ്വാസമാകും.
കേരളത്തിലേക്ക് ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കുന്ന മറ്റ് വിമാനക്കമ്പനികളേക്കാളും താരതമ്യേന കുറഞ്ഞ നിരക്കാണ് യാത്രക്കാരിൽ നിന്നും സലാം എയർ ഈടാക്കുന്നത് എന്നാണ് റിപ്പോർട്ട്. വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ എയർലൈൻസ് ഫുജൈറയിൽ നിന്ന് സർവീസ് നടത്തിയിരുന്നു. എന്നാൽ 1999 ഓടെ അത് നിലച്ചു. പിന്നീട് ഭരണാധികാരികളുടെ വിമാനങ്ങളും ചരക്കുവിമാനങ്ങളും, പരിശീലന വിമാനങ്ങളുമാണ് ഫുജൈറയിലേക്ക് പറന്നിരുന്നത്.
https://www.facebook.com/Malayalivartha