യുഎഇയിൽ പൊതുസ്ഥലത്ത് ഇരുന്ന് മദ്യപിച്ചു...! മലയാളികൾ ഉൾപ്പെടെ വിദേശികൾ അറസ്റ്റിൽ, ലേബർ ക്യാമ്പ്... ബാച്ച്‌ലേഴ്സ് താമസ കേന്ദ്രങ്ങൾ എന്നിവടങ്ങളിൽ പരിശോധന ശക്തമാക്കി

ഏത് ഗൾഫ് രാജ്യത്താണോ താമസിക്കുന്നത് അവിടുത്തെ നിയമങ്ങൾ അനുസരിച്ച് ജീവിക്കാൻ പ്രവാസികൾ ബാധ്യസ്ഥരാണ്. ഇല്ലെങ്കിൽ കടുത്ത നിയമനടപടികൾ നിങ്ങൾക്ക് നേരിടേണ്ടതായിവരും. അതിലും എത്രയോ ഭേദമാണ് ഇവർ പിന്തുടരുന്ന നിയമങ്ങൾ പാലിക്കുകയെന്നത്. യുഎഇയിൽ പൊതുസ്ഥലങ്ങളിൽ മദ്യപിച്ചതിന് മലയാളികൾ ഉൾപ്പെടെ ഒട്ടേറെ വിദേശികൾ അറസ്റ്റിലായിരിക്കുകയാണ്. മുസഫ ഷാബിയ 12ൽ നടന്ന പരിശോധനയിൽ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
താമസസ്ഥലങ്ങൾക്ക് സമീപം തുറസ്സായ സ്ഥലങ്ങളിൽ മദ്യപിച്ചതിനാണ് ഇവരെ പിടികൂടിയത്. പ്രതികളെ പ്രോസിക്യൂഷന് കൈമാറി. കോടതി വിധി അനുസരിച്ച് തടവോ പിഴയോ രണ്ടും ചേർത്തോ ശിക്ഷ ലഭിക്കും. ഇത്തരം പ്രവണതകൾ വ്യാപകമായ പശ്ചാത്തലത്തിൽ ലേബർ ക്യാംപ്, ബാച്ച്‌ലേഴ്സ് താമസ കേന്ദ്രങ്ങൾ എന്നിവടങ്ങളിൽ പരിശോധന ശക്തമാക്കി.
വ്യക്തിഗത ആവശ്യത്തിന് മദ്യം വാങ്ങാൻ (മുസ്‌ലിം അല്ലാത്തവർക്ക്) യുഎഇയിൽ അനുമതിയുണ്ട്. താമസസ്ഥലത്തോ അംഗീകൃത ഹോട്ടലിലോ ടൂറിസം കേന്ദ്രങ്ങളിലോ മദ്യപിക്കാം. തുറസ്സായ സ്ഥലങ്ങളിൽ മദ്യപിക്കരുതെന്നാണ് നിയമം.വ്യക്തികൾ മദ്യം വിൽക്കുന്നതും ശേഖരിക്കുന്നതും നിയമലംഘനമാണ്. മദ്യപിച്ച് വാഹനം ഓടിച്ചാൽ തടവിനു പുറമെ 50,000 ദിർഹം (11.31 ലക്ഷം രൂപ) വരെ പിഴയും ലഭിക്കാം.
ചില കേസുകളിൽ നാടുകടത്തലുമുണ്ടാകും. ഷാർജ എമിറേറ്റിൽ മദ്യം വാങ്ങാനോ വിൽക്കാനോ ഉപയോഗിക്കാനോ പാടില്ലെന്നാണ് നിയമം.മദ്യ ഉപയോഗം സംബന്ധിച്ച നിയമങ്ങൾ യുഎഇ കഴിഞ്ഞ വർഷം ഭേദഗതി ചെയ്തിരുന്നു. പൊതു സ്ഥലങ്ങളിലും ലൈസന്‍സില്ലാത്തെ സ്ഥലങ്ങളിലും മദ്യം ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്നതടക്കമുള്ള ഭേദഗതികളാണ് കൊണ്ടുവരുന്നത്.
21 വയസില്‍ താഴെയുള്ള വ്യക്തിക്ക് മദ്യം വില്‍പന നടത്തുന്നതും മദ്യപിക്കാന്‍ പ്രേരിപ്പിക്കുന്നതും പുതിയ നിയമപ്രകാരം കുറ്റകരമാണ്. യുഎഇയുടെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് കൊണ്ടുവരുന്ന നിയമ ഭേദഗതികളുടെ ഭാഗമായാണ് മദ്യ ഉപയോഗം സംബന്ധിച്ച നിയമങ്ങളിലും മാറ്റം വരുത്തിയത്.
https://www.facebook.com/Malayalivartha