പുതിയ രണ്ടെണ്ണം കൂടി...!! യുഎഇയില്‍ നിന്ന് കേരളത്തിലെ ഈ 2 വിമാനത്താവളങ്ങളിലേക്ക് പുതിയ സര്‍വീസ് നടത്താൻ ഇത്തിഹാദ് എയര്‍വേയ്‌സ്, വിമാനക്കമ്പനിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രവാസികൾ...!

യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള സർവീസുകളുടെ എണ്ണം കൂട്ടുകയാണ് വിമാനക്കമ്പനികൾ. നിരവധി യാത്രക്കാർ ഈ സെക്ടറിലുള്ളതിനാൽ ഉയർന്ന വിമാന ടിക്കറ്റ് നിരക്കിൽ പോലും ആളുകൾ യാത്ര ചെയ്യാൻ നിർബന്ധിതരാകുന്നു. അതിനാൽ വിമാനകമ്പനികൾക്ക് കേരളത്തിലേക്കുള്ള സർവീസുകളിൽ നിന്ന് വൻ ലാഭം കൊയ്യാം. ഇത് ലക്ഷ്യമിട്ടാകണം പല വിമാനക്കമ്പനികളും ഇപ്പോഴുള്ള സർവീസുകൾക്ക് പുറമേ അധിക സർവീസുകൾ കൂടി നടത്താൻ ഒരുങ്ങുന്നത്.
അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയര്‍വേയ്‌സും കേരളത്തിലെ രണ്ടു വിമാനത്താവളങ്ങളിലേക്ക് പുതുതായി സര്‍വീസ് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കോഴിക്കോട് സെക്ടറുകളിലേക്കാണ് പുതിയ സര്‍വീസ്. ഇത്തിഹാദിന് നേരത്തേ അബൂദബിയിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസുണ്ടായിരുന്നുവെങ്കിലും കോവിഡ് കാലത്ത് അത് നിർത്തിവെക്കുകയായാരുന്നു എന്ന് ട്രാവൽ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടി.
വിമാനക്കമ്പനിയുടെ ഈ പുതിയ തീരുമാനത്തെ പ്രവാസികളും സ്വാഗതം ചെയ്തു. യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സേവനംനല്‍കിക്കൊണ്ട് അടുത്തവര്‍ഷം ജനുവരിയില്‍ അബുദാബിയില്‍ നിന്നും ദിവസവും തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് ഇത്തിഹാദ് സര്‍വീസ് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. കൂടാതെ കൊച്ചിയിലേക്ക് എട്ടോളം അധികസര്‍വീസും ഇത്തിഹാദ് നടത്തും. ഇതോടെ കൊച്ചിയിലേക്ക് ആഴ്ചയില്‍ 21 സര്‍വീസുകള്‍ ഇത്തിഹാദിന്റെ ഉണ്ടാകും.
ചെന്നൈ അടക്കം ദക്ഷിണേന്ത്യയിലെ വിമാനത്താവളങ്ങളിലേക്കും ഇത്തിഹാദ് പുതുതായി സര്‍വീസ് നടത്തുന്നത് പൊതുവെ സ്വാഗതാര്‍ഹമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ മലയാളികള്‍ പങ്കുവെയ്ക്കുന്നു. അമിതവിമാന നിരക്കുകളാല്‍ ബുദ്ധിമുട്ടുന്ന യു.എ.ഇ. യിലെ മലയാളികള്‍ക്ക് ആശ്വാസമായിരിക്കും ഇത്തിഹാദിന്റെ പുതിയ സര്‍വീസുകളെന്ന് പ്രവാസികള്‍ പറഞ്ഞു.
അതുപോലെ യുഎഇയിലെ പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പറക്കാനുള്ള അവസരവും അണിയറിൽ ഒരുങ്ങുന്നുണ്ട്.
ഫുജൈറയിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസ് ആരംഭിക്കാൻ ഇന്ത്യൻ വിമാന കമ്പനികളുമായി എയർപോർട്ട് അതോറിറ്റി ചർച്ചകൾ നടത്തി. എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ആകാശ, സ്പൈസ് ജെറ്റ് എന്നീ കമ്പനികളുമായാണ് ഫുജൈറ വിമാനത്താവളം ഇതിനകം ചർച്ചകൾ പൂർത്തിയാക്കിയത്. മിക്ക വിമാനകമ്പനികളും ഇക്കാര്യത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും എയർ ഇന്ത്യാ അധികൃതർ ഫുജൈറ വിമാനത്താവളം സന്ദർശിച്ചുവെന്നും വിമാനത്താവളം അധികൃതർ വ്യക്തമാക്കി.
വിമാനകമ്പനികൾക്ക് വിമാനത്താവളത്തിലുണ്ടാകാവുന്ന ചെലവുകൾ പരമാവധി കുറയ്ക്കാം എന്ന് എയർപോർട്ട് ഉറപ്പുനൽകിയിട്ടുണ്ട്. യുഎഇയിലെ മറ്റ് എയർപോർട്ടുകളിലേക്ക് പറക്കുന്നതിനേക്കാൾ കുറഞ്ഞ ഇന്ധന ചെലവിൽ ഫുജൈറയിലേക്ക് പറക്കാൻ കഴിയും. എല്ലാ യുഎഇ നഗരങ്ങളിലേക്കും ഫുജൈറയിലേക്ക് എത്താനുള്ള വാഹനസൗകര്യം, സിറ്റി ചെക്ക് ഇൻ സൗകര്യം എന്നിവയും ഉറപ്പാക്കുന്നുണ്ട്.
നിലവിൽ ഒമാന്റെ സലാം എയർ മാത്രമാണ് ഫുജൈറയിൽ നിന്ന് സർവീസ് നടത്തുന്നത്. കഴിഞ്ഞ മാസം മുതലാണ് സർവീസ് ആരംഭിച്ചത്. മസ്കത്ത് വഴി തിരുവനന്തപുരം, ലക്നൗ, ജയ്പൂർ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലേക്ക് ഫുജൈറയിൽ നിന്ന് നിറയെ യാത്രക്കാരുമുണ്ട്. ഫുജൈറ വിമാനത്താവളത്തിലേയ്ക്ക് നേരിട്ട് സർവീസ് നടത്തുന്ന ആദ്യ കമ്പനിയാണ് സലാം എയർ. ആഴ്ചയിൽ തിങ്കൾ ബുധൻ ദിവസങ്ങളിലായി നിലവിൽ നാല് സർവീസാണ് ഉള്ളത്.
https://www.facebook.com/Malayalivartha