ദുബായിൽ കണ്ടെത്തിയ മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ല, മരിച്ചയാളെ തിരിച്ചറിയാൻ സഹായം അഭ്യർത്ഥിച്ച് ദുബായ് പോലീസ്

ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയാളെ തിരിച്ചറിയാൻ സഹായിക്കണമെന്ന് താമസക്കാരോട് അഭ്യർത്ഥിച്ച് ദുബായ് പോലീസ്. അൽ മുഹൈസ്‌ന 2 ലാണ് മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇയാളെയും കാണാതായതായും റിപ്പോർട്ടില്ല. കണ്ടെത്തുമ്പോൾ തിരിച്ചറിയൽ രേഖകളൊന്നും ഉണ്ടായിരുന്നില്ല.
മരിച്ചയാളെ തിരിച്ചറിയാൻ സഹായിക്കുന്ന ഏത് വിവരവും അൽ ഖുസൈസ് പോലീസ് സ്റ്റേഷനിലേക്ക് കൈമാറാം. അല്ലെങ്കിൽ ദുബായ് പോലീസ് കോൾ സെന്ററിലേക്ക് 901 എന്ന നമ്പറിൽ വിളിക്കാം. ദുബായ്ക്ക് പുറത്ത് നിന്ന് വിളിക്കുകയാണെങ്കിൽ 04- ചേർക്കണം.
https://www.facebook.com/Malayalivartha