വിവിധ മേഖലകളിൽ സൗദി-ഇന്ത്യ സഹകരണം വർധിപ്പിക്കാൻ തീരുമാനം, സൗദിയിൽ ഇനി ജോലിയിൽ മുൻഗണന ഇന്ത്യക്കാർക്ക്..! ഇരു രാജ്യങ്ങളും തമ്മിൽ ഡിജിറ്റൽ ഇക്കോണമി സഹകരണ കരാറിൽ ഒപ്പുവച്ചു...!!

ഗൾഫ് രാജ്യങ്ങളിൽ മികച്ച ശമ്പളത്തിൽ ഒരു ജോലി ലഭിക്കുകയെന്നത് മിക്കവരുടേയും ഒരു സ്വപ്നമാണ്. എന്നാൽ പലരും ശമ്പളം മികച്ചതല്ലെങ്കിലും കിട്ടിയ ജോലി ചെയ്ത് വരികയാണ്. ഗൾഫ് രാജ്യങ്ങളിൽ നിങ്ങൾ ഒരു മികച്ച ജോലി ആഗ്രഹിക്കുന്നുണ്ടെങ്കിൽ സൗദി അറബ്യ ഇനി ധൈര്യപൂർവ്വം തിരഞ്ഞെടുത്തോളൂ. അതിന് കാരണമുണ്ട്. വിവിധ മേഖലകളിൽ സൗദി-ഇന്ത്യ സഹകരണം വർധിപ്പിക്കാൻ തീരുമാനമായിരുക്കുകയാണ്. ഇതിന്റെ ഭാഗമായി രണ്ട് രാജ്യങ്ങളും തമ്മിൽ ഡിജിറ്റൽ ഇക്കോണമി സഹകരണ കരാറിൽ ഒപ്പുവച്ചു.
ഇതുവഴി ഇന്ത്യക്കാർക്ക് സൗദിയിൽ ജോലിയിൽ മുൻഗണന ലഭിക്കുമെന്നതാണ് പ്രധാന സവിശേഷത. സൗദിയിലെ പല രംഗത്തും വിദഗ്ധ തൊഴിലാളികൾക്ക് ജോലി സാധ്യതയുണ്ട്. ഇതെല്ലാം കൂടുതൽ ഗുണം ചെയ്യുന്നത് മലയാളികൾക്കായിരിക്കും. സൗദി കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അബ്ദുല്ല സ്വാഹയും റെയിൽവേ, കമ്യൂണിക്കേഷൻസ്, ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രി അശ്വിനി വൈഷ്‌ണവുമാണ് കരാരിൽ ഒപ്പുവെച്ചത്. ഇതുമായി ബന്ധപ്പെട്ട വാർത്ത സൗദി പ്രസ് ഏജൻസി പുറത്തുവിട്ടു.
ഡിജിറ്റൽ ഗവേഷണത്തിലും നവീകരണത്തിലും നവീന സാങ്കേതികവിദ്യകളുടെ ഉപയോഗത്തിലും പങ്കാളിത്തം ശക്തിപ്പെടുത്താനും ആണ് കരാർ ലക്ഷ്യം വെക്കുന്നത്. പുതിയ കരാർ വരുന്നതോടെ രണ്ട് രാജ്യങ്ങളും തമ്മിലുള്ള തൊഴിൽ അവസരങ്ങൾ, നിക്ഷേപവും വർധിക്കും. ഡിജിറ്റൽ ഇക്കോണമി ശക്തമാകുന്നതോടെ ഇ–വോലറ്റ് വഴി ഇന്ത്യക്കാർക്ക് സൗദിയിൽ ഇടപാട് നടത്താവുന്ന സാഹചര്യം ഒരുങ്ങും എന്ന സൂചന പുറത്തുവരുന്നുണ്ട്. കൂടുതൽ നിക്ഷേപത്തിനുള്ള ലക്ഷ്യസ്ഥാനമാക്കി സൗദി തലസ്ഥാനത്തെ മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
രാജ്യത്തെ സാങ്കേതിക വിദ്യയുടെ നവീകരണത്തിനും പ്രാദേശിക കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ തലസ്ഥാനം മാറ്റുകയെന്ന് തീരുമാനത്തിനും ഇത് വഴിയൊരുക്കും. കൂടാതെ സൗദിയിലെ ആശുപത്രികളിലെ ഇ–ഹെൽത്ത് സംവിധാനം മെച്ചപ്പെടുത്താനും, സൗദിയിലെ സർവകലാശാലകളുടെ ഇ–ലേണിങ് എന്നിവ മെച്ചപ്പെടുത്താനുള്ള സൗകര്യം ഇന്ത്യൻ കമ്പനികൾക്ക് അവസരം ലഭിക്കും.
ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധവും കൂടുതൽ ദൃഢമാകുകയാണ്. കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും രൂപ-ദിർഹം കരാർ ഒപ്പുവെച്ച് കൃത്യം ഒരുമാസത്തിന് ശേഷം കരാർ അടിസ്ഥാനത്തിലുള്ള ആദ്യ വ്യാപാരം നടന്നു.
പ്രാദേശിക കറൻസികളിലെ വ്യാപാരം ഇന്ത്യ-യുഎഇ സഹകരണത്തിന്റെ വളരെ പ്രധാനപ്പെട്ട വശമാണ്. ഇത് മെച്ചപ്പെട്ട സാമ്പത്തിക സഹകരണത്തിന് വഴിയൊരുക്കുകയും അന്താരാഷ്ട്ര സാമ്പത്തിക ഇടപെടലുകൾ ലളിതമാക്കുകയും ചെയ്യും," എന്നായിരുന്നു കരാറില്‍ ഒപ്പുവെച്ചുകൊണ്ട് ജുലൈ 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.
പ്രാദേശിക കറന്‍സിയിലുള്ള ഈ ഇടപാട് ചെലവും സമയവും കുറയ്ക്കുകയും പ്രാദേശിക കറൻസികളെ ആശ്രയിക്കുന്നത് വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സ്വതന്ത്ര-വ്യാപാര കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വർദ്ധിപ്പിക്കും. കരാറിന്റെ അടിസ്ഥാനത്തിൽ വ്യാപാരികൾക്ക് ഇന്ത്യന്‍ രൂപയില്‍ പേയ്മെന്റ് നടത്താന്‍ സാധിക്കുമെന്ന് ഇന്ത്യൻ എംബസി പ്രസ്താവനയിലൂടെ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha