പ്രവാസികളിൽ പിടിമുറുക്കി കുവൈത്ത് ഭരണകൂടം, ഗതാഗത നിയമലംഘനത്തിന് പിഴ അടയ്ക്കാതെ പ്രവാസികള്‍ക്ക് രാജ്യം വിടാനാകില്ലെന്ന് വൈത്ത് ആഭ്യന്തര മന്ത്രാലയം, നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി

സമീപകാലത്ത് മറ്റ് പല ഗള്‍ഫ് രാജ്യങ്ങളും പ്രവാസികളോട് ഉദാരമായ നയം സ്വീകരിക്കുമ്പോള്‍ ഓരോ ദിവസം കഴിയുന്തോറും തങ്ങളുടെ നയങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ് കുവൈത്ത്. ഇപ്പോൾ പ്രവാസികൾക്കുമേൽ അടുത്ത കുരുക്കിട്ടിരിക്കുകയാണ് കുവൈത്ത്. രാജ്യത്ത് കഴിയുന്ന പ്രവാസികള്‍ എന്ത് കാരണത്തിന്റെ പേരിലായാലും രാജ്യം വിടാന്‍ തയ്യാറെടുക്കുകയാണെങ്കിൽ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴകള്‍ ഉണ്ടെങ്കിൽ അത് നിര്‍ബന്ധമായും അടച്ചിരിക്കണം എന്നാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയും രാജ്യത്തിന്റെ കര ,അതിർത്തി കവാടങ്ങൾ വഴിയും യാത്ര ചെയ്യുന്ന എല്ലാ വിദേശികൾക്കും തീരുമാനം ബാധകമായിരിക്കും. നിയമലംഘനങ്ങൾ കർശനമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികളെന്നാണ് സൂചന. നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ചിലപ്പോൾ തിരിച്ച് രാജ്യത്തേക്ക് തിരികെ വരുന്നതിന് വിലക്കേർപ്പെടുത്തിയേക്കാനും സാധ്യതയുണ്ട് .പക്ഷേ അതിനൊന്നും സ്ഥിരീകരണം വന്നിട്ടില്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടലിലോ, ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഓഫീസിലോ, എയർപോർട്ട്, ബോർഡർ പോർട്ട് എന്നിവിടങ്ങളിലെ ഓഫീസികളിലും പിഴ അടക്കാൻ നിലവിൽ സംവിധാനങ്ങളുണ്ട്. ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തിയതിന് രണ്ട് മാസത്തിനിടെ കുവൈത്തിൽ നിന്ന് നൂറോളം പ്രവാസികളെ നാടുകടത്തിയത്.
പൊതു സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായി ട്രാഫിക് ലംഘനം നടത്തുന്ന പ്രവാസികളെ നാടുകടത്തുന്നത് തുടരുമെന്ന് അധികൃതർ അറിയിച്ചു.അമിതവേഗതയിൽ വാഹനമോടിക്കുക, ലൈസൻസില്ലാതെ വാഹനമോടിക്കുക, അശ്രദ്ധമായി വാഹനമോടിക്കുക, ടാക്സി പെർമിറ്റില്ലാതെ സ്വകാര്യ വാഹനത്തിൽ ആളുകളെ കയറ്റി അനധികൃതമായി ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങൾ നടത്തിയവരെയാണ് നാടുകടത്തിയത്.
ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പാക്കാനാണ് കുവൈത്ത് തീരുമാനം. പ്രവാസി താമസക്കാരോ തൊഴിലാളികളോ കൂടുതലുള്ള പ്രദേശങ്ങൾ കൂടുതൽ കർശനമായി നിരീക്ഷിക്കാൻ പ്രത്യക സംവിധാനമൊരുക്കിയിട്ടുണ്ട്. റോഡ് സുരക്ഷയും അച്ചടക്കവും നിലനിർത്തുന്നതിനുള്ള ശ്രമത്തിനായി അധികാരികൾ സമഗ്രമായ പദ്ധതി ആരംഭിച്ചതിന്റെ ഭാഗമായാണ് നടപടി.
പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കുന്ന നടപടിയും രാജ്യത്ത് തുടരുകയാണ്. കുവൈത്തില്‍ ഈ വർഷം രണ്ടാം പാദത്തിൽ 913 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ സസ്പെൻഡ് ചെയ്തതായി ട്രാഫിക് വകുപ്പ് അറിയിച്ചിരിക്കുകയാണ്. പരിശോധനകളില്‍ വിവിധ നിയമലംഘനങ്ങൾ നടത്തിയതിനാണ് സസ്‌പെൻഷൻ. ചില കേസുകളില്‍ മൂന്ന് മാസം മുതൽ ഒരു വർഷം വരെയാണ് ലൈസൻസുകൾ സസ്പെൻഡ് ചെയ്തത്. എന്നാല്‍ മറ്റ് ചില കേസുകളിൽ ലൈസന്‍സുകള്‍ സ്ഥിരം റദ്ദാക്കുകയും ചെയ്തു. പ്രവാസികള്‍ക്ക് അനുവദിച്ച ഡ്രൈവിംഗ് ലൈസൻസുകളുടെ പരിശോധന തുടരുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha