മൃതദേഹങ്ങളിൽ കുത്തേറ്റതിന്റെയും മർദ്ദനത്തിന്റെയും പാടുകൾ, കുവൈത്തിൽ ഫാമിൽ കണ്ടെത്തിയത് പ്രവാസികളുടെ മൃതദേഹം, അന്വേഷണം ഊർജ്ജിമാക്കി പോലീസ്...!

കുവെെത്തിൽ പ്രവാസികളുടെ മൃതദേഹം കണ്ടെത്തി. അബ്ദാലിയിലെ ഒരു ഫാമിലാണ് രണ്ട് പ്രവാസികളുടെ മൃതദേഹം ദുരൂഹസാഹചര്യത്തിൽ കണ്ടെത്തിയത്. പ്രാദേശിക മാധ്യമത്തെ ഉദ്ധരിച്ച് 'അറബ് ടൈംസ്' ഓൺലൈനാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൃതദേഹങ്ങൾ കണ്ടെത്തിതിനെ കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻ യൂണിറ്റിന് വിവരം ലഭിച്ചിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
പ്രവാസികൾ ഈ ഫാമിലെ ജോലിക്കാരാണോ എന്നു വ്യക്തമല്ല. ഇവരുടെ ശരീരത്തിൽ കുത്തേറ്റതിന്റെയും മർദ്ദനത്തിന്റെയും പാടുകൾ ഉണ്ട്. അതിനാലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രവാസികളുടെ മരണത്തിൽ ദുരൂഹതയുള്ളതിനാൽ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. അതിനാൽ ഇവൻ ഏത് രാജ്യക്കാരാണെന്നോ പേര് വിവരങ്ങളോ ഒന്നും തന്നെ ലഭ്യമല്ല.
മൃതദേഹങ്ങളിൽ കുത്തേറ്റതിന്റെയും മർദ്ദനത്തിന്റെയും പാടുകൾ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഇവരെ ആരെങ്കിലും അപായപ്പെടുത്താൻ ശ്രമിച്ചതാണോ, അതോ ഇവർ പരസ്പരം ആക്രമണം നടത്തിയതാണോ എന്നും സംശയിക്കുന്നുണ്ട്. ഇതിലൊന്നും ഇതുവരെ വ്യക്തതവന്നിട്ടില്ല. മരണ കാരണം എന്താണെന്നുള്ള വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവവുമായി അന്വേഷണം നടത്തിവരികയാണെന്ന് സുരക്ഷാവൃത്തങ്ങൾ അറിയിച്ചത്.
https://www.facebook.com/Malayalivartha