നിയമലംഘനങ്ങളിൽ ഏർപ്പെട്ട 81 പ്രവാസികൾ അറസ്റ്റിൽ, പ്രവാസികൾക്കെതിരെ നടപടികൾ കടുപ്പിച്ച് കുവൈത്ത് ഭരണകൂടം, പിടിയിലായ പ്രവാസികൾ രാജ്യത്തെ താമസ, തൊഴില്‍ നിയമം ലംഘിച്ചവർ

പ്രവാസികൾക്കെതിരെ നടപടികൾ കടുപ്പിക്കുകയാണ് കുവൈത്ത് ഭരണകൂടം. വിവിധ നിയമലംഘനങ്ങളിൽ ഏർപ്പെട്ട പ്രവാസികളെ കണ്ടെത്താൽ കുവൈത്തില്‍ നടത്തി വരുന്ന പരിശോധനകള്‍ കടുപ്പിച്ചിരിക്കുകയാണ്. അടുത്തിടെ നടത്തിയ പരിശോധനകളില്‍ 81 പ്രവാസികളാണ് അറസ്റ്റിലായത്. പിടിയിലായ മുഴുവൻ പ്രവാസികളും രാജ്യത്തെ താമസ, തൊഴില്‍ നിയമലംഘിച്ചവരാണ്. അഹ്മദി, ഫര്‍വാനിയ ഗവര്‍ണറേറ്റുകളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. അറസ്റ്റിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍, ട്രൈപാര്‍ട്ടി കമ്മറ്റി ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവ സഹകരിച്ചാണ് പരിശോധന നടത്തിയത്. അടുത്തിടെ നടത്തിയ പരിശോധനകളില്‍ ഫര്‍വാനിയ, ജലീബ് അല്‍ ഷുയൂഖ്, ഖൈത്താന്‍ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ നിയമലംഘകരായ 85 പ്രവാസികളാണ് അറസ്റ്റിലായത്. ഇവരും രാജ്യത്തെ താമസ, തൊഴില്‍ നിയമലംഘിച്ചവരാണ്. ഇതിന് പുറമെ അഹ്മദി ഗവര്‍ണറേറ്റിലെ മഖ്ബൂല, മംഗഫ് ഏരിയകളിലും അികൃതര്‍ പരിശോധനകള്‍ നടത്തിയിരുന്നു. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിരുന്നു.
കുവൈത്തിന് പുറമേ സൗദിയും നിയമലംഘകര്‍ക്കെതിരേ നടപടി തുടരുകയാണ്. ഒരോ ആഴ്ച്ചയും പരിശോധനയിൽ പിടിയിലാവരുടെ കണക്കുകൾ ആഭ്യന്തര മന്ത്രാലയം പുറത്തുവിടാറണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ താമസ, തൊഴില്‍ നിയമങ്ങള്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ എന്നിവ ലംഘിച്ച 14,244 പേരെയാണ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് മൂന്നു മുതല്‍ ഒമ്പതു വരെയുള്ള ഏഴ് ദിവസത്തിനിടെ രാജ്യത്തുടനീളം സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകള്‍ നടത്തിയ സംയുക്ത ഫീല്‍ഡ് കാമ്പെയ്‌നിനിടെയാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
താമസരേഖ (ഇഖാമ) നിയമം ലംഘിച്ചതിന് 8,398 പേരും തൊഴില്‍ നിയമം ലംഘിച്ചതിന് 2,143 പേരും അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിന് 3,703 പേരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. സൗദിയിലേക്ക് അതിര്‍ത്തി വഴി കടക്കാന്‍ ശ്രമിച്ച 895 പേരെയാണ് ഒരാഴ്ചയ്ക്കിടെ പിടികൂടിയത്.നേരത്തെ അറസ്റ്റിലായ നിയമലംഘകരില്‍ 38,167 പേരുടെ നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. 32,286 നിയമലംഘകരെ യാത്രാ രേഖകള്‍ ലഭിക്കുന്നതിന് അതാത് രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫര്‍ ചെയ്തു. 1,732 നിയമലംഘകരുടെ യാത്രാ റിസര്‍വേഷന്‍ പൂര്‍ത്തിയാക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്.
9,983 നിയമലംഘകരെ ഒരാഴ്ചയ്ക്കിടെ നാടുകടത്തി. താമസരേഖയില്ലാത്ത പ്രവാസികളെ ജോലിക്ക് നിയമിച്ചാല്‍ തൊഴിലുടമകള്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം ഓര്‍മിപ്പിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാപന മാനേജര്‍ക്ക് ഒരു വര്‍ഷം വരെ തടവും സ്ഥാപനത്തിന് അഞ്ച് വര്‍ഷം വരെ റിക്രൂട്ട്‌മെന്റ് നിരോധനവും ഏര്‍പ്പെടുത്തും. മാനേജര്‍ വിദേശിയാണെങ്കില്‍ നാടുകടത്തുകയും ചെയ്യും.
നുഴഞ്ഞുകയറ്റക്കാര്‍ക്ക് രാജ്യത്തിനകത്തേക്കുള്ള പ്രവേശനം സുഗമമാക്കുകയോ ഗതാഗതമോ പാര്‍പ്പിടമോ മറ്റേതെങ്കിലും സഹായമോ സേവനമോ നല്‍കുകയോ ചെയ്താല്‍ 15 വര്‍ഷം വരെ തടവും പരമാവധി 10 ലക്ഷം റിയാല്‍ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വാഹനങ്ങളും താമസകേന്ദ്രങ്ങളും കണ്ടുകെട്ടുകയും ചെയ്യും.
https://www.facebook.com/Malayalivartha