Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

ലൈസൻസിലാതെ പ്രവർത്തിച്ചു..!!! യുഎഇയിൽ ​ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന നാല് സ്വകാര്യ എജൻസികൾ അടച്ചുപൂട്ടി, പതിനൊന്ന് ലക്ഷത്തിലധികം രൂപ പിഴയടക്കാനും അധികൃതരുടെ നിർദേശം

31 OCTOBER 2023 04:04 PM IST
മലയാളി വാര്‍ത്ത

യുഎഇയിൽ നിയമങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയ നാല് സ്വകാര്യ എജൻസികൾ പൂട്ടി സീൽ ചെയ്തിരിക്കുകയാണ് ഭരണകൂടം. ലൈസൻസിലാതെ പ്രവർത്തിച്ച കുറ്റത്തെ തുടർന്നാണ് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സ്വകാര്യ എജൻസികൾക്കെതിരെ യുഎഇ മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ നടപടി. ഈ നാല് സ്ഥാപനങ്ങളും വീട്ടുജോലിക്കായി എത്തിച്ചവർക്ക് താൽക്കാലിക താമസ സൗകര്യമാണ് ഒരുക്കിയതെന്നും ഇതുംകൂടി കണക്കിലെടുത്താണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.

റിക്രൂട്ടിംഗ് ഏജൻസി ഉടമകൾക്ക് 50,000 ദിർഹം ( 11,33250 ഇന്ത്യൻ രൂപ) പിഴയടക്കാനും നിർദ്ദേശമുണ്ട്. സാമ്പത്തിക വികസന വകുപ്പ് അവരുടെ സ്ഥാപനത്തിൽ ഇതുമായി ബന്ധപ്പെട്ട നോട്ടീസും പതിപ്പിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ കീഴിൽ റിക്രൂട്ട് ചെയ്തവരെ അംഗീകൃത റിക്രൂട്ടിംഗ് ഏജൻസികളിലേക്ക് മാറ്റിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ്പ് കസ്റ്റംസ് പോർട്ട് സെക്യൂരിറ്റി, സാമ്പത്തിക വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഏജൻസികളെ കണ്ടെത്തിയത്.

രാജ്യത്ത് 2022 മുതൽ 45ഓളം ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഏജൻസികളെ കണ്ടെത്തിയിട്ടുണ്ടെന്നും ഇവരുടെ കയ്യിൽ നിന്ന് പിഴ ഈടാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന ഏജൻസികൾക്കെല്ലാം നേരത്തെ തന്നെ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. ഇനിയുള്ള ദിവസങ്ങളിലും പരിശോധന തുടർന്നേക്കും. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും.

രാജ്യത്ത് 102 റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്കാണ് ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്നതിന് അനുമതി നല്‍കിയിട്ടുള്ളത്. ഈ അംഗീകൃത ഏജന്‍സികള്‍ വഴി മാത്രമേ വിദേശങ്ങളില്‍ നിന്നുളളവരെ വീട്ടുജോലിക്കായി നിയമിക്കാവൂ .റിക്രൂട്ടിംഗ് ഏജന്‍സികളുടെ പ്രവര്‍ത്തനം എപ്പോഴും മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണെന്നും നിയമം ലംഘിച്ച് ഏതെങ്കിലും ഓഫിസ് പ്രവര്‍ത്തിച്ചാല്‍ പെര്‍മിറ്റ് റദ്ദാക്കുമെന്നും അധികൃതര്‍ അറിയിച്ചു.അനധികൃത രീതിയില്‍ വീട്ടുജോലിക്കാരെ നിയമിച്ചാല്‍ തൊഴിലുടമയ്ക്കു ഒരു നിയമ പരിരക്ഷയും ലഭിക്കില്ലെന്ന് മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഏജന്‍സികളുടെ ഓരോ നിയമ ലംഘനത്തിനും 2000 ദിര്‍ഹമാണ് പിഴ. മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ റിക്രൂട്ടിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും 10,000 ദിര്‍ഹം പിഴ ചുമത്തും. റിക്രൂട്ടിംഗിനു അധിക തുക വാങ്ങുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ദുബായ് എമിറേറ്റില്‍ മാത്രം അനുമതി കിട്ടിയിട്ടുള്ള 28 റിക്രൂട്ടിങ് ഏജന്‍സികള്‍ നിലവിലുണ്ട്. അബുദാബി, ഷാര്‍ജ, അല്‍ഐന്‍ തുടങ്ങി വിവിധ എമിറേറ്റുകളിലും റിക്രൂട്ടിംഗ് ഓഫീസുകളുടെ സേവനം ലഭ്യമാണ്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും അംഗീകൃത റിക്രൂട്ടിംഗ് ഏജന്‍സികളുടെ വിവരം പൊതുജനങ്ങള്‍ക്ക് ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (4 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (4 hours ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (4 hours ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (4 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (4 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (5 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (5 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (5 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (5 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (5 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (6 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (6 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (6 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (6 hours ago)

Malayali Vartha Recommends