Widgets Magazine 

08
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൽപ്പാത്തിയിൽ നാല്‌ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും... . കൽപ്പാത്തിയുടെ അഗ്രഹാരവീഥികളിൽ ഇനി ആഘോഷക്കാലം... വാദ്യമേളങ്ങളും സംഗീതത്തിന്റെ ഇ‍ൗണവും ആഘോഷത്തിന്‌ അകമ്പടിയാകും


ഈ വാരത്തിൽ കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!


ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പ്... നിതാ വിഭാഗത്തിൽ മലയാളികളായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനുമൊപ്പം മുൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഉൾപ്പെടെ ആറ് പ്രമുഖർ മാറ്റുരയ്ക്കുന്നു


തിന്മയ്ക്കുമേൽ നന്മയും അജ്ഞാനത്തിനുമേൽ ജ്ഞാനവും അനീതിക്കുമേൽ നീതിയും വിജയിക്കുന്നതിന്റെ പ്രതീകം... ദീപാവലിയുടെ വരവോടെ വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങളാൽ അലംകൃതമായി, പ്രിയ വായനക്കാർക്ക് മലയാളി വാർത്തയുടെ ദീപാവലി ആശംസകൾ


'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..

സൗദി വിളിക്കുന്നു...!! നൈപുണ്യ പരീക്ഷ പാസായ ഒന്നേകാൽ ലക്ഷം പേർക്ക് ജോലി, ആദ്യഘട്ടത്തില്‍ പരീക്ഷ നടത്താൻ തിരഞ്ഞെടുത്തത് അഞ്ച് തൊഴില്‍ മേഖലകളെ

01 NOVEMBER 2023 12:19 PM IST
മലയാളി വാര്‍ത്ത

പ്രവാസികളെ വെട്ടിലാക്കിയ നീക്കമായിരുന്നു രാജ്യത്ത് ജോലി നേടാൻ വിവിധ തൊഴില്‍ മേഖലകളില്‍ പ്രവാസികൾക്ക് ഏർപ്പെടുത്തിയ നൈപുണ്യ പരീക്ഷ. സ്‌കില്‍ വെരിഫിക്കേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി സൗദിയിൽ മാനവശേഷി വികസന തൊഴിൽ മന്ത്രാലയമാണ് ഇത് പ്രഖ്യാപിച്ചത്. പരീക്ഷ ഏത് രീതിയിലാണ് നടക്കുക, ചോദ്യങ്ങളെ പറ്റിയും, ഇത് മറികടക്കുകയെന്നതും പ്രവാസികൾക്ക് വലിയൊരു വെല്ലുവിളി തന്നെയാണ് എന്നിരിക്കെ ഒരു ആശ്വാസ വാർത്ത.

പ്രഫഷൻ പരീക്ഷകളിൽ ഇതുവരെ ഒന്നേകാൽ ലക്ഷം പേർ യോഗ്യത നേടിയതായി മന്ത്രാലയം അറിയിച്ചിരിക്കുകയാണ്. രണ്ട് ട്രാക്കുകളിലായി രാജ്യത്തിനകത്തും പുറത്തുമുള്ള പ്രൊഫഷൻ പരിശോധന കേന്ദ്രങ്ങളിലൂടെ ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ നാലു രാജ്യങ്ങളിൽ നിന്നുള്ള 9 പ്രൊഫഷനുകളിലുള്ള തൊഴിലാളികളെയാണ് പരീക്ഷക്കു വിധേയരാക്കുന്നത്. ഇതിനായി വിവിധ പ്രവിശ്യകളിൽ 50 സെന്ററുകളും വിദേശത്ത് 56 ഔദ്യോഗിക സെന്ററുകളും സ്ഥാപിച്ചിട്ടുണ്ട്.

വിദേശ സെന്ററുകളിലൂടെ 23,000 തൊഴിലാളികളാണ് തൊഴിൽ പരീക്ഷ പൂർത്തിയാക്കി യോഗ്യത നേടിയിരിക്കുന്നത്. ഇവരിൽ 6300 പേർ സൗദി തൊഴിൽ മാർക്കറ്റിൽ പ്രവേശിച്ചു കഴിഞ്ഞു. അഞ്ച് തൊഴില്‍ മേഖലകളെയാണ് ആദ്യഘട്ടത്തില്‍ പരീക്ഷ നടത്താൻ തിരഞ്ഞെടുത്തത്. പ്ലംബര്‍, ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, റഫ്രിജറേഷന്‍/എയര്‍ കണ്ടീഷനിംഗ് ടെക്നീഷ്യന്‍, ഓട്ടോമൊബൈല്‍ ഇലക്ട്രീഷ്യന്‍ തുടങ്ങി അഞ്ച് തൊഴിലുകളാണ് ആദ്യഘട്ടത്തില്‍. ഘട്ടംഘട്ടമായി 23 തസ്തികളിലേക്ക് പരീക്ഷ നടത്താനാണ് പദ്ധതി.

കഴിഞ്ഞ ഡിസംബര്‍ അവസാന ആഴ്ചയോടെയാണ് ഇന്ത്യയില്‍ പരീക്ഷക്ക് തുടക്കമിട്ടത്.സ്‌കില്‍ വെരിഫിക്കേഷന്‍ പ്രോഗ്രാമിന്റെ അടിസ്ഥാനത്തില്‍ സൗദിയില്‍ നിന്നുള്ള തൊഴില്‍ വിസയ്ക്ക് അപേക്ഷ നല്‍കുന്നതിന് മുമ്പ് ഇന്ത്യക്കാരായ ഉദ്യോഗാര്‍ഥികള്‍ക്കായി തൊഴില്‍ വൈദഗ്ധ്യവുമായി ബന്ധപ്പെട്ട എഴുത്ത് പരീക്ഷയും പ്രായോഗിക പരീക്ഷയും നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. ഈ പരീക്ഷയില്‍ കഴിവ് തെളിയിക്കുന്നവര്‍ക്ക് മാത്രമേ സൗദി വിസ അനുവദിക്കുകയുള്ളൂ. തൊഴിലാളികളുടെ പ്രത്യേക തൊഴില്‍ മേഖലകളുമായി ബന്ധപ്പെട്ട തിയറി, പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഉള്‍പ്പെടുന്നതാണിത്.

പരീക്ഷ നടത്തി അതിന്റെ കോപ്പി വിസ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഈ പരീക്ഷയില്‍ കഴിവ് തെളിയിക്കുന്നവര്‍ക്ക് മാത്രമേ സൗദി വിസ അനുവദിക്കുകയുള്ളൂ. വിദേശ തൊഴിലാളികളുടെ പ്രൊഫഷൻ ഉറപ്പു വരുത്തുകയും അതനുസരിച്ച് തൊഴിലാളികൾ യോഗ്യത നേടുകയും ചെയ്തിരിക്കുന്നുവെന്ന് ഉറപ്പു വരുത്തി സൗദി തൊഴിൽ വിപണി കാര്യക്ഷമമാക്കുകയാണ് നൈപുണ്യ പരീക്ഷ പദ്ധതി വഴി ലക്ഷ്യമിടുന്നത്. സൗദി തൊഴില്‍ വിപണിയിലെ വിദഗ്ധ തൊഴിലാളികളുടെ കഴിവ് ഉറപ്പാക്കുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെയും സാങ്കേതിക, തൊഴിലധിഷ്ഠിത പരിശീലന കോര്‍പ്പറേഷന്റെയും സഹകരണത്തോടെ 2021 മാര്‍ച്ചിലാണ് മന്ത്രാലയം സ്‌കില്‍ വെരിഫിക്കേഷന്‍ പ്രോഗ്രാമിന് തുടക്കം കുറിച്ചത്.

പ്രാദേശിക തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി തൊഴിലാളികളുടെ കഴിവുകള്‍ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 23 പ്രത്യേക തൊഴില്‍ മേഖലകളില്‍ സ്‌കില്‍ വെരിഫിക്കേഷന്‍ പ്രോഗ്രാം നടപ്പിലാക്കാനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. സൗദി തൊഴില്‍ വിപണിയിലേക്ക് യോഗ്യതയില്ലാത്ത തൊഴിലാളികളുടെ ഒഴുക്ക് തടയുകയെന്നതും നൈപുണ്യ പരിശോധന പ്രോഗ്രാമിന്റെ ലക്ഷ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാനേജ്‌മെന്റുകളുടെ വഴിവിട്ട സമ്മർദ്ദങ്ങൾക്ക് വഴങ്ങി അട്ടിമറി; ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (1 hour ago)

പശുഫാം നടത്തുന്ന ക്ഷീരകർഷകരായ സ്റ്റെഫിൻ പോളിന്റെയും ഭർത്താവ് സുഭാഷ് ജോയിയുടെയും പ്രശ്നത്തിൽ ഇടപെട്ട് മന്ത്രി; വിഷയത്തിൽ വിശദമായ പരിശോധന നടത്താൻ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോടും, മൃഗസംരക്ഷണ വക  (2 hours ago)

ഞാൻ പ്രതിയല്ല...അഭിറാമിനെ അറിയില്ല.....ആദ്യമായിട്ടാണ് ഈ സ്ഥലത്ത് വരുന്നത്.... കൊലപാതകത്തിൽ പങ്കില്ല..... ; പാങ്ങപ്പാറയിൽ അഭിറാം കൊല്ലപ്പെട്ട കേസ്; അറസ്റ്റിലായ പ്രതി ഉമറിനെ സംഭവസ്ഥലത്തും വീട്ടിലും എത്ത  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 15830 പേരെ അറസ്റ്റ് ചെയ്തു  (2 hours ago)

വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കി 45 കാരൻ; ചെക്ക് റിപ്പബ്ലിക് പൗരനായ പ്രതിയെ നെതർലാൻഡ്സ് സൈനിക പൊലീസ് കസ്റ്റഡിയിലെടുത്തു  (3 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാടക വീട് മാറുന്നു; മാറ്റം ബേക്കറി ജംക്‌ഷനിലുള്ള വാടക വീട്ടിൽ നിന്നും ഇടപ്പഴിഞ്ഞിയിലെ വാടക വീട്ടിലേക്ക്  (3 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (5 hours ago)

സാംബശിവറാവു പിണറായിയുടെ വിശ്വസ്തൻ ; ഇടത് അഴിമതികളിൽ കണ്ണടച്ചു ! ലിജുവിനെ അപമാനിച്ചത് ദുരൂഹം മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായിരുന്ന ശ്രീറാം സാംബശിവ റാവു ഐഎഎസി  (6 hours ago)

മ്യൂസിയം–വെള്ളയമ്പലം റോഡിനടിയിൽ തുരങ്കം ജനം ഞെട്ടി..!! ഭൂമിക്കടിയിലെ അതിശയ തുരങ്കത്തിൽ ഇറങ്ങാം...!  (6 hours ago)

21 വർഷമായി സൈന്യത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ ശരീരം നാട്ടിൽ..!നെഞ്ചുപൊട്ടി ഒരു നാട്..! കാർഗിലിൽ സംഭവിച്ചത്  (6 hours ago)

ഓഫറിന് കിട്ടിയാൽ തീ*$# തിന്നുന്ന മലയാളിയെന്ന്,തനിക്കൊണം എടുത്തു,സുഹൈലിന്റെ CASE CLOSED? ഇഹ ഡിസൈൻസിൽ ഭൂകമ്പം..!  (6 hours ago)

6.30-ന് വിമാനം ഹൈജാക്ക് ചെയ്യും..! ശുചിമുറിയിൽ നിന്ന് ആ തെളിവ്..!IndiGo വിമാനം ബാംഗ്ലൂരിൽ തിരിച്ചിറക്കി  (6 hours ago)

വീടുകൾക്ക് സ്ഥിരം നമ്പർ നൽകുന്ന പദ്ധതി നടപ്പാക്കാൻ തദ്ദേശവകുപ്പ്... വാർഡ് മാറിയാലും ഇനി വീട്ടുനമ്പർ മാറില്ല  (7 hours ago)

മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരവും പ്രമുഖ കായിക പ്രതിഭയുമായ വി.കെ. ശ്രീനിവാസൻ അന്തരിച്ചു...  (7 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ‌ റ​യ​ൽ മാ​ഡ്രി​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം...  (8 hours ago)

Malayali Vartha Recommends