Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ വിധിച്ച നടപടി, ഖത്തർ കോടതിയുടെ വിധിയിൽ അപ്പീൽ നൽകി ഇന്ത്യ, വിധിപ്പകർപ്പ് ഇന്ത്യയ്ക്ക് ലഭിച്ചു

10 NOVEMBER 2023 01:53 PM IST
മലയാളി വാര്‍ത്ത

ഖത്തറിൽ ചാരവൃത്തി ചെയ്തുയെന്ന കുറ്റത്തിന് വധശിക്ഷ വിധിച്ച മലയാളിയടക്കമുള്ള ഇന്ത്യക്കാരുടെ മോചനം സാധ്യമാകുമോ എന്നതിൽ വലിയ ആശങ്ക നിലനിൽക്കുകയാണ്. അതിനിടയിൽ ഇവർക്കായി ഖത്തറിൽ നിർണായക ഇടപെടൽ നടത്തിയിരിക്കുകയാണ് ഇന്ത്യ. എട്ടു ഇന്ത്യക്കാർക്ക് വധശിക്ഷ നൽകിയ ഖത്തർ കോടതിയുടെ വിധിയിൽ ഇന്ത്യ അപ്പീൽ നൽകി. വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. ഖത്തർ കോടതിയുടെ വിധിപ്പകർപ്പ് ഇന്ത്യയ്ക്ക് ലഭിച്ചു.

ഖത്തർ കോടതി പുറപ്പെടുവിച്ച വിധി രഹസ്യാത്മകമാണെന്നും ലീഗൽ ടീമുമായി മാത്രമേ പങ്കുവെച്ചിട്ടുള്ളൂവെന്നും ഇന്ത്യ ഇക്കാര്യത്തിൽ നേരത്തെ തന്നെ അപ്പീൽ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാധ്യമായ എല്ലാ പിന്തുണയും തുടർന്നും മന്ത്രാലയം നൽകുമെന്നും അരിന്ദം ബാഗ്ചി വ്യക്തമാക്കിയിട്ടുണ്ട്. കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസിന്റെ വിധിക്കെതിരെ അപ്പീൽ നൽകുന്നതിനു പുറമേ, ഖത്തർ ഭരണാധികാരിക്കു ദയാഹർജി നൽകുന്നതുൾപ്പെടെ നിയമവഴികളാണ് ഇന്ത്യൻ എംബസി തേടുന്നത്.

വിധി തങ്ങളെ ഞെട്ടിച്ചതായി ഇന്ത്യൻ നേരത്തെ പ്രതികരിച്ചിരുന്നു. കുറ്റവാളികളെ പരസ്‌പരം കൈമാറാനും അതതു രാജ്യത്തെ ജയിലുകളിൽ തടവുശിക്ഷയ്‌ക്ക്‌ വിധേയമാക്കാനുമുള്ളതാണ് ഇരുരാജ്യങ്ങളും തമ്മിൽ 2015 ൽ ഒപ്പുവച്ച കരാർ. വധശിക്ഷ വിധിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ കാര്യത്തിൽ അനുഭാവപൂർവമായ ഇടപെടൽ ആവശ്യപ്പെട്ട് നാവികസേനയിൽ ഇവരുടെ പഴയ സഹപ്രവർത്തകരുൾപ്പെടെ രംഗത്തുണ്ട്. വധശിക്ഷയ്ക്ക് വിധിച്ച എട്ട് നാവിക ഉദ്യോഗസ്ഥരുടെ കുടുംബവുമായി കേന്ദ്രം വിദേശകാര്യമന്ത്രി ഡൽഹിയിൽവെച്ച് കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ക്യാപ്റ്റൻ നവ്തേജ് സിങ് ഗിൽ, ക്യാപ്റ്റൻ ബിരേന്ദ്രകുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ഠ്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകാല, കമാൻഡർ സഞ്ജീവ് ഗുപ്ത, നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരാണ് ഖത്തർ ജയിലിൽ കഴിയുന്നത്. രാഗേഷ് തിരുവനന്തപുരം സ്വദേശിയാണെന്നാണ് സൂചന. നവ്തേജ് സിങ് ഗിൽ രാഷ്ട്രപതിയുടെ സ്വർണമെഡൽ ജേതാവാണ്.നാവികസേനയിൽനിന്ന് വിരമിച്ചശേഷം ഖത്തറിലെ സ്വകാര്യകമ്പനിയായ അൽ ദഹ്റയിൽ ജോലിചെയ്യുകയായിരുന്നു ഇവർ. 2022 ഓഗസ്റ്റിലാണ് ഖത്തർ ഇന്റലിജൻസ് ഇവരെ അറസ്റ്റുചെയ്തത്.

ഖത്തർ നാവികസേനയ്ക്കായി ഇറ്റാലിയൻ കമ്പനി ഫിൻസാന്റിയറി നിർമിക്കുന്ന അന്തർവാഹിനി സംബന്ധിച്ച വിവരങ്ങൾ ഇസ്രയേലിനു ചോർത്തിക്കൊടുത്തുവെന്നതാണ് 8 പേർക്കും കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന ഖത്തർ സ്വദേശിയായ ഖാമിസ് അൽ നജ്മിക്കുമെതിരെ ആരോപിക്കപ്പെട്ട കുറ്റം. അറസ്റ്റ് നടന്ന് ഏതാനും മാസം കഴിഞ്ഞാണ് ആരോപണം പുറത്തുവന്നത്. നജ്മിക്കു പിന്നീട് ജാമ്യം ലഭിച്ചെങ്കിലും ഇന്ത്യക്കാരുടെ ജാമ്യാപേക്ഷ തള്ളി.

അതേസമയം, ഒരേ രംഗത്തു പ്രവർത്തിക്കുന്ന മറ്റൊരു കമ്പനി നടത്തിയ പകവീട്ടലാണെന്ന അഭ്യൂഹവും ഉയർന്നിട്ടുണ്ട്. റഡാറിന്റെ കണ്ണിൽപ്പെടാത്ത അന്തർവാഹനി നിർമാണമെന്ന ഖത്തറിന്റെ രഹസ്യ പദ്ധതിയെക്കുറിച്ച് ഇസ്രയേലിനു ചോർത്തിക്കൊടുക്കുന്നതിന്റെ വിവരങ്ങളാണു രഹസ്യാന്വേഷണ സംഘത്തിനു ലഭിച്ചതെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (3 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (3 hours ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (4 hours ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (4 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (4 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (4 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (4 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (4 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (4 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (4 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (5 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (5 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (6 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (6 hours ago)

Malayali Vartha Recommends