Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

പ്രവാസികൾക്ക് പിടിച്ചുനിൽക്കാനാകില്ല, കുവൈത്തിൽ കെട്ടിട വാടക കുതിച്ചുയർന്നു, മൊത്തം വരുമാനത്തിന്റെ ശരാശരി 30 ശതമാനം വീട്ടുവാടക ഇനത്തില്‍ പ്രവാസികൾക്ക് നല്‍കേണ്ടി വരുന്നു

14 NOVEMBER 2023 05:05 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ പ്രവാസികളുടെ എണ്ണം കുറച്ചു കൊണ്ടുവരാൻ പുതിയ പുതിയ ഓരോ നടപടികൾ ആവിഷ്കരിക്കുകയാണ് കുവൈത്ത്. ജോലിയിൽ നിന്ന് പ്രവാസികളെ കൂട്ടമായി പിരിച്ചുവിടൽ, വിസ നിബന്ധനകൾ ഇതിനൊപ്പം തന്നെ സ്വദേശിവത്ക്കരണം എല്ലാം ഇത് ലക്ഷ്യവെച്ചുള്ളതാണ്. എന്നാൽ ഇനി കുവൈത്തിൽ സാധാരക്കാരായ പ്രവാസികൾക്കും അവരുടെ കുടുംബത്തിനും പിടിച്ചുനിൽക്കാനാകുമോയെന്ന് സംശയമാണ്. കാരണം, രാജ്യത്ത് കെട്ടിട വാടക കുതിച്ചുയരുകയാണ്. ഇത് സാധാരക്കാരായ പ്രവാസികൾക്ക് എത്രത്തോളം ബാധിക്കുമെന്ന് കണ്ടറിയണം.

മൊത്തം വരുമാനത്തിന്റെ ശരാശരി 30 ശതമാനം വീട്ടുവാടക ഇനത്തില്‍ പ്രവാസികൾക്ക് നല്‍കേണ്ടി വരുന്നു എന്നാണ് കണക്ക്. ഉയര്‍ന്ന വാടക നിരക്ക് രാജ്യത്തെ താഴ്ന്ന വരുമാനക്കാരായ പ്രവാസി തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.വാടക മൂല്യം അപ്പാർട്ടുമെന്റുകൾ സ്ഥിതിചെയ്യുന്ന പ്രദേശത്തെയും സ്ഥലത്തെയും ആശ്രയിച്ചിരിക്കുമെന്ന് റിയൽ എസ്റ്റേറ്റ് വിഗ്ദധരും വ്യക്തമാക്കി. രാജ്യത്തെ 62 ശതമാനം പ്രവാസി തൊഴിലാളികള്‍ക്കും പ്രതിമാസം 125 കുവൈത്ത് ദിനാറില്‍ താഴെ ശമ്പളം വാങ്ങുന്നവരാണ്.

33 ശതമാനം പേര്‍ക്ക് 325 മുതല്‍ 400 ദിനാര്‍ വരെ ശമ്പളം ലഭിക്കുന്നു. വാടക ഉയര്‍ന്നതോടെ ഒരു മുറിയില്‍ ഒരുപാട് പേര്‍ ഒരുമിച്ച് താമസിക്കുന്ന പ്രവണക കൂടി വരുന്നതായും മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കുവൈറ്റിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അപ്പാർട്ട്‌മെന്റുകളിൽ മുറികളും ആളുകൾ വാടകയ്ക്ക് എടുക്കുന്നു. ഇത് വാടകക്കാർക്ക് ഉയർന്ന ലാഭം ഉണ്ടാക്കുന്നു. വലിയൊരു വിഭാഗം പ്രവാസികൾക്ക് ചെലവുകുറഞ്ഞ താമസ സൗകര്യം നൽകുന്നു.

ഏതാനും ആഴ്ച്ചകൾക്ക് മുമ്പ് യുഎഇയിലെ മിക്ക എമിറേറ്റുകളും കെട്ടിടവാ‌ടക നിരക്ക് ഗണ്യമായി വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കുവൈത്തിലും വാടക നിരക്ക് കുത്തനെ ഉയർന്നിരിക്കുന്നത്. യുഎഇയിൽ ഷാർജ ഉൾപ്പടെയുള്ള മിക്ക എമിറേറ്റുകളിലും വാടക തുക കൂടിയിട്ടുണ്ട്. ദുബായിൽ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് റെസിഡൻഷ്യൽ കെട്ടിട വാടക 27.2 ശതമാനം കൂടിയെന്നാണ് കണക്ക്. ഈ വർഷത്തെ രണ്ടാം പാദവുമായി താരതമ്യം ചെയ്താൽ 2.1 ശതമാനമാണിത്.

മെട്രോ സ്റ്റേഷനുകൾക്ക് അടുത്തുള്ള കെട്ടിടങ്ങൾക്കും വാടക നിരക്ക് ഉയരുകയാണ്.പ്രമുഖ റിയൽ എസ്റ്റേറ്റ് മൂല്യനിർണയ ഏജൻസിയായ വാല്യൂസ്ട്രാറ്റിന്റെ റിപ്പോർട്ടിലാണ് ഈ കണക്കുകൾ. വില്ലകളുടെ വാടകയിൽ 38.7 ശതമാനം വർദ്ധനവുണ്ടായി. അപ്പാർട്ട്‌മെന്റിന്റെ വാടക 19.1 ശതമാനവും വർദ്ധിച്ചു. സ്റ്റുഡിയോ അപ്പാർട്ട്‌മെന്റുകൾക്ക് പേലും പ്രതിവർഷം ശരാശരി വാടക 51,000 ദിർഹമായി ഉയർന്നു, ഒരു കിടപ്പുമുറിക്ക് 75,000 ദിർഹം, രണ്ട് കിടപ്പുമുറികൾ 1,11,000 ദിർഹം, മൂന്ന് ബെഡ്‌റൂം അപ്പാർട്ട്‌മെന്റുകൾക്ക് 1,70,000 ദിർഹം എന്നിങ്ങനെയാണ് ശരാശരി വാടക.

മൂന്ന് ബെഡ്‌റൂം വില്ലകളുടെ ശരാശരി വാർഷിക വാടക 3,12,000 ദിർഹവും നാല് ബെഡ്ഡുകൾക്ക് 3,83,000 ദിർഹവും അഞ്ച് ബെഡ്‌റൂം വില്ലകൾക്ക് 4,92,000 ദിർഹവുമാണ്. അതേസമയം വാടക തുക കുതിച്ചുയർന്നതോടെ ദുബായിൽ നിന്ന് ഷാർജ, അജ്മാൻ എമിറേറ്റുകളിലേക്ക് താമസം മാറ്റുന്നവരും നിരവധിയുണ്ട്. വാടക വർധിച്ചാൽ ആദ്യ ബാധിക്കുന്നത് മലയാളികളെയാണെന്നുള്ള കാര്യത്തിൽ സംശയം വേണ്ട. കാരണം അത്രയധികം പ്രവാസി കുടുംബങ്ങളാണ് യുഎഇയിൽ താമസിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (3 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (3 hours ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (4 hours ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (4 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (4 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (4 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (4 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (4 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (4 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (4 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (5 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (5 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (5 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (6 hours ago)

Malayali Vartha Recommends