ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി

ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്ന കൊല്ലം കൊട്ടാരക്കര കരിക്കം മുണ്ടക്കല്‍ വീട്ടല്‍ ജോൺ സാമുവൽ (51) നാട്ടിൽ നിര്യാതനായി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
കുവൈത്തിൽ കമ്പ്യൂട്ടർ അനുബന്ധ സ്പെയർ പാർട്സ് സ്ഥാപനം നടത്തിവരികയായിരുന്ന ഇദ്ദേഹം മംഗഫിലായിരുന്നു താമസം. ഭാര്യ: റീന (നഴ്‌സ്- ജാബിർ അലി ക്ലിനിക് കുവൈത്ത്). മകൻ: റയാൻ (വിദ്യാർത്ഥി). സംസ്കാരം പിന്നീട് നടക്കുന്നതാണ്.
"
https://www.facebook.com/Malayalivartha

























