സൗദി-ഇന്ത്യ വിമാന സർവീസുകൾ നിർത്തിവച്ചു; ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതോടെ പ്രവാസികളും ഉംറ തീർത്ഥാടകരും പ്രതിസന്ധിയിൽ

പശ്ചിമേഷ്യയിലെ യുദ്ധഭീതിയും മിസൈൽ-ഡ്രോൺ ആക്രമണ മുന്നറിയിപ്പുകളും ഗൾഫ് പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് വലിയ വിലങ്ങുതടിയായി മാറിയിരിക്കുകയാണ്. സുരക്ഷാ കാരണങ്ങളാൽ പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനികളെല്ലാം സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ താത്കാലികമായി നിർത്തിവച്ചതോടെ, വിദേശ എയർലൈനുകൾ ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളം കുത്തനെ കൂട്ടിയിരിക്കുകയാണ്. ഇതോടെ വിസ കാലാവധി കഴിഞ്ഞ ഉംറ തീർത്ഥാടകരും സാധാരണക്കാരായ പ്രവാസികളും നാട്ടിലേക്ക് വരാനാകാതെ സൗദിയിൽ കടുത്ത നിയമ-സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്. എന്താണ് സൗദിയിൽ സംഭവിക്കുന്നത്? ഏതൊക്കെ വിമാനക്കമ്പനികളാണ് സർവീസുകൾ നീട്ടിയത്?
https://www.facebook.com/Malayalivartha

























