കോഴിക്കോട് ബേപ്പൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഷാർജയിൽ നിര്യാതനായി

കോഴിക്കോട് ബേപ്പൂർ സ്വദേശി പരേതനായ കൂനാരി അബ്ദുൽ ഫത്താഹ് മാസ്റ്ററുടെ മകൻ ഖാലിദ് ഇഖ്ബാൽ (63) ഹൃദയാഘാതത്തെ തുടർന്ന് ഷാർജയിൽ നിര്യാതനായി.
35 വർഷത്തോളമായി പ്രവാസിയാണ്. ഷാർജയിൽ അബ്റാജ് അൽ എമിറേറ്റ് അലുമിനിയം ആന്റ് ഗ്ലാസ്സ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു അദ്ദേഹം.മാതാവ് :പരേതയായ വി ഉമ്മുകുൽസു (റിട്ടയേർഡ് അധ്യാപിക ബേപ്പൂർ ഹൈസ്കൂൾ ). ഭാര്യമാർ: പരേതയായ സുനീറ ചെന്നിക്കാട്ട്, (അരീക്കാട് ), നസ്റിൻ (കണ്ണൂർ ). മക്കൾ: ജിഷ (അബുദാബി ), അദീഷ (സൗദി ), അബ്ദുൽ ഫത്താഹ് (ബാംഗ്ലൂർ).ഷാർജ കുവൈറ്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം ഷാർജയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ .
"
https://www.facebook.com/Malayalivartha

























