സങ്കടക്കാഴ്ചയായി... സൗദിയിൽ കുതിരയുടെ ആക്രമണത്തിൽ രാജസ്ഥാൻ സ്വദേശിക്ക് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... വർഷങ്ങളായി മരുഭൂമിയിൽ ആട്ടിടയനായി ജോലി ചെയ്തുവരികയായിരുന്ന രാജസ്ഥാൻ സ്വദേശി മഹേന്ദ്രസിംഗ് (48) കുതിരയുടെ ആക്രമണത്തിൽ മരണപ്പെട്ടു. ഒക്ടോബർ 16ന് ഹഫർ അൽ ബാത്തിനിൽ നിന്ന് നൂറിലധികം കിലോമീറ്റർ അകലെയുള്ള മരുഭൂമിയിലായിരുന്നു അപകടം നടന്നത്.
കുതിരയുടെ ആക്രമണത്തെ തുടർന്ന് താഴെ വീണാണ് മഹേന്ദ്രസിങ് മരണപ്പെട്ടത്. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഒ.ഐ.സി.സി ഹഫർ അൽ ബാത്തിൻ പ്രസിഡന്റ് വിബിൻ മറ്റത്ത് സൗദി അധികൃതരുമായും ഇന്ത്യൻ എംബസിയുമായും ഏകോപനം നടത്തിയാണ് മൃതദേഹം നാട്ടിലെത്തിച്ചത്.
"
https://www.facebook.com/Malayalivartha

























