കോളേജില്‍ ആണ്‍ ആംബുലന്‍സിന് വിലക്ക് വിദ്യാര്‍ത്ഥിനി മരിച്ചു

ആംബുലന്‍സില്‍ ആണ്‍ ജോലിക്കാര്‍ മാത്രമായിരുന്നതിനാല്‍ സൗദിയിലെ റിയാദില്‍ കിംങ് സൗദ് യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ഹൃദ.യാഘാതത്താല്‍ മരിച്ചു. ഈ കോളേജിന്റെ കീഴിലെ കോളേജ് ഓഫ് സോഷ്യല്‍ സ്റ്റഡീസിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയാണ് അംന ബവസീറ.
ഇന്ന് രാവിലെ 11 മണിയോടെയാണ് അംനയ്‌ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. പെട്ടെന്നു തന്നെ ആംബുലന്‍സ് അവിടെ എത്തിച്ചേര്‍ന്നെങ്കിലും കോളേജിനകത്ത് കയറാനായില്ല. ഗേറ്റിനു പുറത്ത് മണിക്കൂറോളം കാത്തു നിന്നെങ്കിലും അകത്തു കയറാനായില്ല. കോളേജ് അധികൃതര്‍ പുരുഷന്മാര്‍ക്ക് കാമ്പസില്‍ പ്രവേശനം അനുവദിക്കില്ല എന്ന സാങ്കേതിക കാരണത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. കൂട്ടുകാരി മരണത്തോടു മല്ലടിക്കുന്നതു കണ്ട് കൂടെയുണ്ടായിരുന്ന കുട്ടികള്‍ നിലവിളിച്ച് ബഹളമുണ്ടാക്കിയിട്ടും അധികൃതര്‍ തീരുമാനം മാറ്റിയില്ല.
അധികൃതരുടെ കടുംപിടുത്തത്തെ തുടര്‍ന്ന് ചികിത്സ കിട്ടാതെ അംന എന്ന വിദ്യാര്‍ത്ഥിനി മരണത്തിനു കീഴടങ്ങി.
https://www.facebook.com/Malayalivartha